Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 2:12 PM IST Updated On
date_range 27 Aug 2017 2:12 PM ISTശുചിത്വമില്ലായ്മ; മാവൂർ മത്സ്യ^മാംസ മാർക്കറ്റ് അടപ്പിച്ചു
text_fieldsbookmark_border
ശുചിത്വമില്ലായ്മ; മാവൂർ മത്സ്യ-മാംസ മാർക്കറ്റ് അടപ്പിച്ചു മാവൂർ: ശുചിത്വമില്ലായ്മയും പരിസര മലിനീകരണവും രൂക്ഷമായ ദുർഗന്ധവും കണ്ടെത്തിയതിനെതുടർന്ന് മാവൂരിലെ മത്സ്യ-മാംസ മാർക്കറ്റ് ആരോഗ്യവകുപ്പ് അധികൃതർ അടപ്പിച്ചു. ഹെൽത്തി കേരള പദ്ധതിയനുസരിച്ച് സർക്കാർ നിർദേശപ്രകാരം ആരോഗ്യവകുപ്പ് അധികൃതർ ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയെതുടർന്നാണ് മാവൂർ-കൂളിമാട് റോഡരികിൽ താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന മാർക്കറ്റ് അടച്ചുപൂട്ടിയത്. ചെറൂപ്പ ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഒാഫിസർ േഡാ. വി. ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഷെഡിൽ രണ്ട് ചിക്കൻ സ്റ്റാളുകൾ, ബീഫ് സ്റ്റാൾ, ഒരു മത്സ്യക്കച്ചവടം എന്നിവയാണ് പ്രവർത്തിച്ചിരുന്നത്. കശാപ്പിനും മറ്റുമുപയോഗിക്കുന്ന ആയുധങ്ങൾ, അളവുതൂക്ക ഉപകരണങ്ങൾ, ഫർണിച്ചറുകൾ, റാക്കുകൾ തുടങ്ങിയവ പിടിച്ചെടുത്ത് ഗ്രാമപഞ്ചായത്തിന് കൈമാറി. പരിസരമടക്കം ശുചീകരിക്കാനും മാലിന്യം നീക്കം ചെയ്യാനും പകർച്ചവ്യാധികൾക്കിടയാക്കുന്ന അന്തരീക്ഷം ഇല്ലാതാക്കാനും നടപടിയെടുക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മെഡിക്കൽ ഒാഫിസർ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന മത്സ്യ-മാംസ മാർക്കറ്റ് പുതുക്കിപ്പണിയുന്നതിനായാണ് മൂന്ന് വർഷം മുമ്പ് ഗ്രാസിം ഉടമസ്ഥതയിലുള്ള സ്ഥലത്തെ താൽക്കാലിക ഷെഡിലേക്ക് മാറ്റിയത്. ആറ് മാസത്തേക്കായിരുന്നു മാറ്റിയതെങ്കിലും പുതിയ കെട്ടിടത്തിെൻറ പണി തീരാത്തതുമൂലം താൽക്കാലിക ഷെഡിലെ കച്ചവടം തുടരുകയായിരുന്നു. തീർത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. മാവൂർ പൊലീസും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. സുരേഷ്കുമാർ, ഡോ. തേജസ്, ഡോ. ഹാജിഷ് എന്നിവരും പരിശോധനയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story