Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 2:15 PM IST Updated On
date_range 26 Aug 2017 2:15 PM ISTമിഠായിതെരുവ് തുറന്നു, തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം സംഘർഷാവസ്ഥയുണ്ടാക്കി
text_fieldsbookmark_border
കോഴിക്കോട്: സൗന്ദര്യവത്കരണ പദ്ധതി പാതിയിലേറെ പിന്നിട്ട മിഠായിത്തെരുവ് താത്കാലികമായി തുറന്നു. വെള്ളിയാഴ്ച രാവിലെയാണ് ജോലിക്കാർ യന്ത്രസാമഗ്രികളും മറ്റും എടുത്തുമാറ്റിയത്. ഒാണ വിപണിക്ക് നവീകരണ പ്രവൃത്തികൾ തടസ്സമാകരുതെന്ന ധാരണയനുസരിച്ചാണ് പണി നിർത്തിെവച്ചത്. തെരുവ് തുറക്കുന്നതിെൻറ ഭാഗമായി വെള്ളിയാഴ്ച രാവിലെ പൊലീസ് എത്തി വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥയുണ്ടാക്കി. തുടർന്ന് ഉച്ചയോടെ നഗരസഭ സെക്രട്ടറി മൃൺമയി ജോഷിയുടെ കാര്യാലയത്തിൽ യൂനിയൻ നേതാക്കളുമായി നടന്ന ചർച്ചയിൽ നിലവിലുള്ള തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കേെണ്ടന്ന ധാരണയിലാണ് പ്രശ്നം പരിഹരിച്ചത്. മിഠായി തെരുവിൽ ഒാണത്തിരക്ക് കഴിഞ്ഞ് െസപ്റ്റംബർ ഏഴിനുതന്നെ പണി പുനരാരംഭിക്കാൻ തീരുമാനിച്ചതായി ജില്ലാ കലക്ടർ യു.വി. ജോസ് അറിയിച്ചു. നേരത്തേ 10ന് പണി വീണ്ടും തുടങ്ങാനായിരുന്നു തീരുമാനം. രാവിലെയെത്തിയ കോർപറേഷൻ ഹെൽത് വിഭാഗവും പൊലീസും ചേർന്നാണ് തെരുവ് കച്ചവടക്കാരോട് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്. നവീകരണം നടക്കാത്ത മൊയ്തീൻ പള്ളിറോഡിലെ വഴിയോരക്കച്ചവടക്കാരെേപാലും ഒഴിപ്പിക്കാൻ ശ്രമിച്ചതായി കച്ചവടക്കാർ പറഞ്ഞു. വർഷങ്ങളായി കച്ചവടം ചെയ്യുന്ന തങ്ങൾ ഒഴിഞ്ഞുപോകില്ലെന്ന് നിലപാടെടുത്തതോടെ സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ജില്ലാ പ്രസിഡൻറ് സി.പി. സുലൈമാനടക്കം വിവിധ യൂനിയൻ നേതാക്കൾ ഇടെപടുകയായിരുന്നു. കോർപറേഷൻ നേരത്തേ നടത്തിയ വഴിയോരക്കച്ചവടക്കാരുടെ സർവേയിൽ ഉൾപ്പെട്ട 300ഒാളം പേരെ ഒഴിപ്പിക്കേണ്ടെന്നാണ് പുതിയ തീരുമാനം. എന്നാൽ, പുതുതായി ആർക്കും തെരുവിൽ കച്ചവടം തുടങ്ങാനാവില്ല. വീണ്ടും പണി തുടങ്ങുന്ന െസപ്റ്റംബർ ഏഴുമുതൽ പണി തീരുന്നതുവരെ തെരുവിൽ വഴിയോരക്കച്ചവടം നിരോധിക്കും. നവീകരണ പ്രവൃത്തികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാണിത്. കരാറുകാരായ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഒാപറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെരുവിൽ പുതിയ ഒാടയും കേബിൾ ചാനലുകളും ഫുട്പാത്തും പണിത് റോഡിൽ ചെറിയ കരിങ്കല്ലുകളും ടൈലും പതിക്കുന്ന ജോലിയാണ് ഏറക്കുറെ പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story