Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 2:12 PM IST Updated On
date_range 26 Aug 2017 2:12 PM ISTഹരിഹരൻ ചലച്ചിത്രചരിത്രത്തോടൊപ്പം നടന്ന സംവിധായകൻ- ^ഷാജി എൻ. കരുൺ
text_fieldsbookmark_border
ഹരിഹരൻ ചലച്ചിത്രചരിത്രത്തോടൊപ്പം നടന്ന സംവിധായകൻ- -ഷാജി എൻ. കരുൺ കോഴിക്കോട്: മലയാളസിനിമയുടെ ചരിത്രത്തിനൊപ്പം നടന്നുവെന്നതാണ് സംവിധായകൻ ഹരിഹരെൻറ മഹത്ത്വമെന്ന് ഷാജി എൻ. കരുൺ. ചലച്ചിത്ര മേഖലയിൽ അര നൂറ്റാണ്ടത്തെ പ്രവർത്തനം മുൻനിർത്തി ഹരിഹരെന ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) ആദരിക്കുന്ന 'സുവർണ ഹരിഹരം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ചലച്ചിത്ര വളർച്ചയുടെ പകുതിയിലധികം കാലം ഹരിഹരൻ കൈകാര്യം ചെയ്തു. ഹരിഹരൻ തെരഞ്ഞെടുത്ത പ്രമേയങ്ങളും പ്രാധാന്യമർഹിക്കുന്നതാണ്. മലേഷ്യ, വിയറ്റ്നാം, കംബോഡിയ തുടങ്ങി വിവിധ രാജ്യങ്ങളും കാതലുള്ള ചലച്ചിത്ര പ്രമേയങ്ങളുമായി മുന്നേറുമ്പോൾ മലയാളത്തിൽ അത്തരം പടങ്ങൾ എന്തുകൊണ്ടുണ്ടാവുന്നില്ലെന്ന് ചിന്തിക്കണം. സിനിമകൾ കൂടുതൽ ഒരുക്കി എന്നതിലുപരി സിനിമയെന്ന സംസ്കാരത്തിന് എന്തു ചെയ്തു എന്നതിലാണ് കാര്യം. പഞ്ചാഗ്നി പോലുള്ള സിനിമകൾ ഏറെ ഉയരത്തിലെത്തിയത് ഹരിഹരെൻറ പ്രതിഭക്ക് തെളിവാണെന്നും ഷാജി എൻ. കരുൺ പറഞ്ഞു. എയ്മ ദേശീയ വൈസ് പ്രസിഡൻറ് രവീന്ദ്രൻ പൊയിലൂർ അധ്യക്ഷത വഹിച്ചു. 'ഹരിഹരൻ സിനിമയിലെ സംസ്കാരം' എന്ന വിഷയത്തിൽ മലയാളസർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ സംസാരിച്ചു. ഏത് വിഷയവും കൈകാര്യം ചെയ്യാനാവുന്ന ഹരിഹരന് അദ്ദേഹത്തിേൻറതായ രീതിയുണ്ട്. സിനിമയുടെ മർമമറിയാവുന്നയാളാണ് - ജയകുമാർ പറഞ്ഞു. 'ഹരിഹരൻ സിനിമയിലെ മാനവികത' എന്ന വിഷയത്തിൽ എ. സഹദേവനും 'ഹരിഹരൻ സിനിമകളിലെ പുതുമുഖങ്ങളും കഥാപാത്രങ്ങളും' എന്ന വിഷയത്തിൽ ഡോ.ആർ.വി.എം. ദിവാകരനും സംസാരിച്ചു. ശനിയാഴ്ച ചലച്ചിത്രോത്സവത്തിൽ ഹരിഹരൻ സംവിധാനം ചെയ്ത നാല് ചിത്രങ്ങൾ പ്രദർശിപ്പിക്കും. നളന്ദയിൽ നടൻ മധു ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച സ്വപ്ന നഗരിയിൽ ആദര സന്ധ്യയിൽ താരങ്ങളുടെ നൃത്തം, ഗാനസന്ധ്യ എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story