Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 2:12 PM IST Updated On
date_range 26 Aug 2017 2:12 PM ISTതിരുവമ്പാടി എസ്റ്റേറ്റിൽ 12 ശതമാനം ബോണസ്
text_fieldsbookmark_border
തിരുവമ്പാടി: തിരുവമ്പാടി റബർ കമ്പനിയിൽ ഈ വർഷത്തെ ബോണസ് തീരുമാനമായി. യൂനിയനുകളും മാനേജ്മെൻറും തമ്മിൽ നടത്തിയ ചർച്ചയിൽ 12 ശതമാനം ബോണസ് നൽകാനാണ് ധാരണയായത്. തൊഴിലാളികൾക്ക് പരമാവധി 10,080 രൂപവരെ ബോണസ് ലഭിക്കും. ഇൗ മാസം 29ന് വിതരണം ചെയ്യും. സീനിയർ മാനേജർ സിബിച്ചൻ എം. ചാക്കോ, വിവിധ യൂനിയനുകളെ പ്രതിനിധാനംചെയ്ത് മാന്ത്ര വിനോദ്, വി. ബാലകൃഷ്ണൻ, പ്രഭാകരൻ, സുകുമാരൻ, എം.പി. രാമകൃഷ്ണൻ, കെ. റഫീഖ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സ്കൂൾ ക്ലബ് ഉദ്ഘാടനം കൊടുവള്ളി: പാലക്കുറ്റി എ.എം.എൽ.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഓണാഘോഷ പരിപാടികളുടെയും ഉദ്ഘാടനം ബാപ്പു വാവാട് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് സി.കെ. സലീം അധ്യക്ഷത വഹിച്ചു. എം. ജബ്ബാർ, സിനാസർ, വി. ഷാജിർ, സി.പി. നസീർ എന്നിവർ സംസാരിച്ചു. പൂക്കളമത്സരം, ഓണസദ്യ എന്നിവ നടത്തി. ഹെഡ്മാസ്റ്റർ ടി.വി. മജീദ് സ്വാഗതവും എം. സൈനബ നന്ദിയും പറഞ്ഞു. കേരള മുഖ്യമന്ത്രിക്ക് നരേന്ദ്ര മോദി സർക്കാറിെൻറ മുന്നിൽ മുട്ടുവിറക്കുന്നു -ഹമീദ് വാണിയമ്പലം മുക്കം: കേരള മുഖ്യമന്ത്രിക്ക് നരേന്ദ്ര മോദി സർക്കാറിനു മുന്നിൽ മുട്ടുവിറക്കുകയാെണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. മുക്കത്ത് വെൽഫെയർ പാർട്ടി രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിെൻറ വർഗീയ ഫാഷിസത്തിന് വഴിമരുന്നാകും എന്നുകരുതി കേരളത്തില്‍ ആരും ആശയപ്രചാരണം നടത്തരുതെന്നു പറയുന്നത് ശരിയല്ല. സമാധാനാന്തരീക്ഷത്തിലുള്ള കേരളത്തിലും ആർ.എസ്.എസിെൻറ നേതൃത്വത്തിലുള്ള ഫാഷിസം ഭീതി സൃഷ്ടിക്കുകയാണ്. എറണാകുളം വടക്കേക്കരയില്‍ ലഘുലേഖ വിതരണം ചെയ്തവര്‍ക്കെതിരെ കേസെടുത്ത നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചത് സംവാദാത്മക അന്തരീക്ഷം കേരളത്തില്‍ പാടില്ലെന്ന ആർ.എസ്.എസ് നിലപാടിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി മോദിക്കും സംഘ്പരിവാറിനും തിരിച്ചടിയാണ്. ഭരണകൂടത്തിെൻറ പരിപൂര്‍ണ നിരീക്ഷണത്തിനു വിധേയമാകണം പൗരെൻറ സ്വകാര്യത എന്നത് സംഘ്പരിവാറിെൻറ നിലപാടാണ് -അദ്ദേഹം പറഞ്ഞു. പാർട്ടി മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി, പൊന്നമ്മ ജോൺസൺ, മുക്കം മുനിസിപ്പൽ കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ, ശഫീഖ് മാടായി എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ലിയാഖത്തലി സ്വാഗതവും കെ.പി. ശേഖരൻ മുക്കം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story