Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2017 1:29 PM IST Updated On
date_range 25 Aug 2017 1:29 PM ISTഇൗ ഗാന്ധിജയന്തിക്കും ഗാന്ധിപാർക്ക് തുറക്കില്ല
text_fieldsbookmark_border
കോഴിക്കോട്: വർഷങ്ങളായി അലേങ്കാലപ്പെട്ട് കിടക്കുന്ന തടമ്പാട്ടുതാഴം ഗാന്ധിപാർക്ക് ഇൗ ഗാന്ധി ജയന്തിദിനത്തിലും തുറക്കില്ല. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട പാർക്കിെൻറ നവീകരണപ്രവൃത്തികൾ ഇനിയും പൂർത്തിയാവാത്തതിനെ തുടർന്നാണിത്. രാഷ്ട്രപിതാവിെൻറ ജന്മശതാബ്ദി ഭാഗമായി 1969ൽ സ്ഥാപിച്ച നഗരത്തിലെ ഏറ്റവും പഴക്കമേറിയ ഉദ്യാനങ്ങളിലൊന്നാണിത്. 50 ലക്ഷത്തോളം ചെലവിട്ട് നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രമാക്കാൻ നടപടികളാരംഭിച്ചെങ്കിലും പണി നീളുകയാണ്. എ. പ്രദീപ് കുമാർ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ചുറ്റുഭാഗവും ഉയർത്തിയപ്പോൾ പാർക്ക് കുഴിയിലാവുകയും ചളിവെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലുമായിരുന്നു. സ്ഥലം ഉയർത്താനും മറ്റും ഫണ്ട് തികയാതെ വന്നതോടെ കേന്ദ്ര സർക്കാറിെൻറ അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) പദ്ധതിയിൽ 40 ലക്ഷം ചെലവിട്ട് പണി പൂർത്തിയാക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ലാൻഡ് സ്േകപിങ്, കണ്ണാടിക്കൽ റോഡിെൻറ ഭാഗത്ത് ചിൽഡ്രൻസ് കോർണർ, മുതിർന്നവർക്കായി സീനിയർ സിറ്റിസൺസ് കോർണർ തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർക്കിനോട് ചേർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രവും പണിയും. പ്രമുഖ ചിത്രകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന കക്കോടി സ്വദേശി സി.പി. രാമൻ നായർ വരച്ച മഹാത്മാഗാന്ധിയുെട ചിത്രം സ്ഥാപിച്ച ചില്ലുകൂടും തടമ്പാട്ടുതാഴത്തിെൻറ മുഖമുദ്രയാണ്. നഗര കവാടത്തിൽ ഒരേക്കറോളം വരുന്ന പാർക്ക് തടമ്പാട്ടുതാഴം, വേങ്ങേരി, കരിക്കാംകുളം തുടങ്ങിയ മേഖലയുടെ നാഴികക്കല്ലാകുമെന്ന നഗരവാസികളുടെ പ്രതീക്ഷയാണ് അറ്റമില്ലാതെ നീളുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story