Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവന്യമൃഗശല്യം:...

വന്യമൃഗശല്യം: കൂടൽക്കടവിൽ റെയില്‍ ഫെന്‍സിങ്​ സ്ഥാപിക്കും

text_fields
bookmark_border
* ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കും * കൃഷിനാശ നഷ്ടപരിഹാരത്തുക വിതരണം ഉടൻ * തീരുമാനം വനം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ lead മാനന്തവാടി: വന്യമൃഗശല്യത്തിന് പരിഹാരമേകി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന റെയില്‍ ഫെന്‍സിങ് മാനന്തവാടി നഗരസഭ പരിധിയിലെ കൂടല്‍ക്കടവില്‍ സ്ഥാപിക്കാൻ തീരുമാനം. തിരുവനന്തപുരത്ത് വനം മന്ത്രി കെ. രാജുവി‍​െൻറ അധ്യക്ഷതയില്‍ എം.എൽ.എമാരായ ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണൻ, സി.കെ. ശശീന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, വനംവകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, മാനന്തവാടി മുനിസിപ്പൽ ചെയർമാന്‍ വി.ആർ. പ്രവീജ്, ബത്തേരി മുനിസിപ്പൽ ചെയര്‍മാന്‍ സി.കെ. സഹദേവൻ, വയനാട്ടില്‍ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻറുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മാനന്തവാടി നഗരസഭ പരിധിയിലെ പയ്യമ്പള്ളി, കൂടല്‍ക്കടവ് പ്രദേശങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായി നിരവധി അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കൂടാതെ, വ്യാപക കൃഷിനാശവും ഉണ്ടായി. ജില്ലയില്‍ ഈ വര്‍ഷം വന്യജീവി ആക്രമണം ക്രമാതീതമായി വർധിക്കുകയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ വന്യമൃഗ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് പാരമ്പര്യ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വില്ലേജ് ഓഫിസറുടെ ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് മുഖേന താൽക്കാലിക ജോലി നല്‍കാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ കൃഷിനാശം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തുക കാലതാമസം കൂടാതെ വിതരണം ചെയ്യാനും വനത്തിലെ സ്വാഭാവിക വനവത്കരണം ശക്തിപ്പെടുത്താനും പഞ്ചായത്ത്തലത്തിലെ ജനകീയ സമിതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. add elephant slug വന്യമൃഗശല്യം നീർവാരത്തെ ജനകീയ സമിതി മന്ത്രിക്ക് നിവേദനം നൽകി പനമരം: നീർവാരത്തെയും സമീപപ്രദേശങ്ങളിലെയും രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മി​െൻറ നേതൃത്വത്തിൽ നീർവാരത്ത് രൂപവത്കരിച്ച ജനകീയ സമിതി മന്ത്രി കെ. രാജുവിന് നിവേദനം നൽകി. ജനകീയ സമിതി രക്ഷാധികാരി മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഒ.ആർ. കേളു, ചെയർമാൻ വി.എം. തങ്കച്ചൻ, കൺവീനർ കെ.പി. ഷിജു, സി.കെ. ശശീന്ദ്രൻ എം.എൽ.എ, ഇ.എസ്‌. അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വനം മന്ത്രിയുമായി ചർച്ച നടത്തി നിവേദനം നൽകിയത്. മനുഷ്യജീവനും കാർഷികവിളകൾക്കും സംരക്ഷണം നൽകുക, കൂടൽക്കടവ് മുതൽ പയ്യമ്പള്ളി വരെ അനുവദിച്ച റെയിൽ ഫെൻസിങ് ദാസനക്കര മുതൽ നെയ്‌ക്കുപ്പ വരെ നീട്ടി ഈ സാമ്പത്തികവർഷം തന്നെ നടപ്പാക്കുക, വിളകൾ നശിച്ച കർഷകരുടെ കാർഷിക വായ്പ എഴുതിത്തള്ളുക, സ്വകാര്യ ഫെൻസിങ്ങുകൾക്ക് സബ്സിഡി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിനാവശ്യമായ നടപടി ഉടൻ കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ജനകീയ സമിതി അംഗങ്ങൾ അറിയിച്ചു. WEDWDL5 നീർവാരത്തെ ജനകീയ സമിതി പ്രവർത്തകർ മന്ത്രി കെ. രാജുവിന് നിവേദനം കൈമാറുന്നു കോൺഗ്രസ് കുടുംബസംഗമം മാനന്തവാടി: രാജ്യത്തി​െൻറ മുഖം വികൃതമാക്കി എന്നതാണ് മോദി സർക്കാറി​െൻറ മൂന്നു വർഷത്തെ ഭരണ നേട്ടമെന്ന് എ.ഐ.സി.സി അംഗം ബെന്നി ബെഹനാൻ പറഞ്ഞു. ഒഴക്കോടിയിൽ 61, 62 ബൂത്ത് കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ടി. ജോസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എൻ.ഡി. അപ്പച്ചൻ, കെ.സി. റോസക്കുട്ടി, കെ.കെ. അബ്രഹാം, പി.പി. ആലി, കെ.ഇ. വിനയൻ, എക്കണ്ടി മൊയ്തൂട്ടി, പി.വി. ജോർജ്, കൗൺസിലർമാരായ ഷീജ ഫ്രാൻസിസ്, ബി.ഡി. അരുൺകുമാർ, കെ.സി. ജോസ് തുടങ്ങിയവർ സംസാരിച്ചു. WEDWDL11 കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം 61, 62 ബൂത്ത് കുടുംബസംഗമം എ.ഐ.സി.സി അംഗം ബെന്നി െബഹനാന്‍ ഉദ്ഘാടനം ചെയ്യുന്നു ഫാത്തിമ സന്ദേശയാത്ര നാളെ മുതല്‍ മാനന്തവാടി:- കേരള കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വിസസി‍​െൻറ നേതൃത്വത്തില്‍ ഫാത്തിമ മാതാവി‍​െൻറ രൂപപ്രയാണ൦ വെള്ളിയാഴ്ച മുതല്‍ 28 വരെ മാനന്തവാടി സോണിലെ ആറു കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കരിസ്മാറ്റിക് ശുശ്രൂഷ സംവിധാനമായ സോണല്‍ തലത്തില്‍ രൂപവത്കരിച്ച കമ്മിറ്റിയാണ് സന്ദേശയാത്രക്കും ആഘോഷങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. മാനന്തവാടി സോണിലെ ആറു സബ് സോണുകളിലെ 26 കേന്ദ്രങ്ങളിലൂടെയാണ് ഫാത്തിമ സന്ദേശയാത്ര കടന്നുപോകുന്നത്. കൊട്ടിയൂര്‍, മാനന്തവാടി, പുല്‍പള്ളി, ബത്തേരി, കൽപറ്റ, ഗൂഡല്ലൂര്‍, നിലമ്പൂര്‍ എന്നീ കേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വിശ്വാസികള്‍ക്ക് പ്രാര്‍ഥിക്കാനും മാനന്തവാടി സോണ്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ ഫാ. മാത്യു മൂത്തേടം, മേരി തെനംകുഴിയിൽ, ജോര്‍ജ് അരഞ്ഞാണിയിൽ, ബെന്നി തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story