Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2017 2:11 PM IST Updated On
date_range 24 Aug 2017 2:11 PM ISTപി.എസ്.സി റാങ്ക്ലിസ്റ്റ് നോക്കുകുത്തി; ഫാർമസിസ്റ്റുകളുടെ താൽക്കാലിക നിയമനം തകൃതി
text_fieldsbookmark_border
മാനന്തവാടി-: പി.എസ്.സി റാങ്ക്ലിസ്റ്റിനെ നോക്കുകുത്തിയാക്കി ഫാര്‍മസിസ്റ്റുകളുടെ താല്‍ക്കാലിക നിയമനം തകൃതി. ആലപ്പുഴയിലും വയനാട്ടിലും ജൂണില്‍ പ്രസിദ്ധീകരിച്ച റാങ്ക്ലിസ്റ്റാണ് നിലവിലുള്ളത്. വയനാട്ടിൽ 69 പേരുടെ മെയിന്‍ ലിസ്റ്റും 45 പേരുടെ സപ്ലിമെൻററി ലിസ്റ്റും നിലവിലുണ്ട്. നേരേത്ത റിപ്പോർട്ട് ചെയ്ത 12 ഒഴിവുകളില്‍ രണ്ടു പേരെ മാത്രമാണ് ലിസ്റ്റില്‍നിന്ന് നിയമിച്ചത്. ബാക്കിയുള്ള ഒഴിവുകള്‍ താല്‍ക്കാലികക്കാരെ നിയമിച്ച് നികത്തിയെന്നാണ് ആക്ഷേപം. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നാല് പി.എച്ച്.സികള്‍ സാമൂഹികാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്ന നടപടി ഈ മാസത്തോടെ പൂര്‍ത്തിയാവും. ഇതോടെ പരിശോധനസമയം രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെയാകും. ഇവിടങ്ങളില്‍ വരുന്ന തസ്തിക ആരോഗ്യ വകുപ്പ് ഇതുവരെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്തത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. ബാങ്ക് ജീവനക്കാരുടെ പ്രകടനം കൽപറ്റ: യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയെൻറ ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കിയതിെൻറ ഭാഗമായി ജീവനക്കാർ കൽപറ്റയിൽ പ്രകടനം നടത്തി. ജനദ്രോഹ ബാങ്കിങ് നയങ്ങൾ പിൻ വലിക്കുക, കുത്തകകളുടെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക, സേവനനിരക്കുകൾ വർധിപ്പിച്ചത് പിൻവലിക്കുക, ബാങ്കുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. യു.എഫ്.ബി.യു കൺവീനർ കെ. മുരളി, എ.കെ.ബി.ഇ.എഫ് ജില്ല സെക്രട്ടറി പി. ബാലകൃഷ്ണൻ, ബി.ഇ.എഫ്.ഐ ജില്ല സെക്രട്ടറി അജയൻ, കെ.ടി. ജോർജ്, കെ. കൃഷ്ണൻകുട്ടി, ശ്രീദേവ്, സി.ജെ. ജോയി എന്നിവർ നേതൃത്വം നൽകി. WEDWDL6 യു.എഫ്.ബി.യുവിെൻറ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ കൽപറ്റയിൽ നടത്തിയ പ്രകടനം എം.എൽ.എ രാജിവെക്കണമെന്ന് കൽപറ്റ: ബാലാവകാശ കമീഷൻ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും ആരോഗ്യമന്ത്രിയും പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ പ്രസ്തുത നിയമനത്തിന് കൂട്ടിനിന്ന കൽപറ്റ എം.എൽ.എ രാജിവെക്കണമെന്ന് ഐ.എൻ.ടി.യു.സി യൂത്ത് വിങ് ആവശ്യപ്പെട്ടു. പന്ത്രണ്ടോളം ക്രിമിനൽ കേസുകളുള്ള, മൂന്ന് കേസുകളിൽ വിചാരണ നടപടി നേരിടുന്ന വ്യക്തിയെ ബാലാവകാശ കമീഷൻ അംഗമായി നിയമിച്ച നടപടി ധാർമികത പ്രസംഗിച്ച് നടക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലമാണ് തുറന്നുകാട്ടുന്നത്. സി. ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കബീർ കുന്നമ്പറ്റ, ജയന്ത് വൈത്തിരി, എം.ജി. സുനിൽകുമാർ, അഷ്റഫ് മാടക്കര, ഷിജു പുൽപള്ളി എന്നിവർ സംസാരിച്ചു. സംഘ്പരിവാർ-പൊലീസ് കൂട്ടുകെട്ടിനെതിരെ മുസ്‌ലിംലീഗ് സംരക്ഷണ പോരാട്ടം 26ന് കല്‍പറ്റയില്‍ കല്‍പറ്റ: ആർ.എസ്.എസിെൻറ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെയും സംഘ്പരിവാര്‍ അക്രമങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന പിണറായി പൊലീസിെൻറ നിലപാടിനെതിരെയും മുസ്‌ലിം ലീഗിെൻറ ആഭിമുഖ്യത്തില്‍ 26ന് വൈകീട്ട് മൂന്നിന് സംരക്ഷണ പോരാട്ടം സംഘടിപ്പിക്കും. മുസ്‌ലിം- ദലിത് സ്വത്വത്തിനെതിരെ കേരളത്തില്‍ സംഘ്പരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സംസ്ഥാന സര്‍ക്കാറിെൻറയും പൊലീസിെൻറയും നിലപാട് മുസ്‌ലിം- ദലിത് വിഭാഗങ്ങളെ ഭീതിയിലാഴ്ത്തുകയാണെന്ന് യോഗം ആശങ്ക രേഖപ്പെടുത്തി. സംഘ്പരിവാറിെൻറ ആജ്ഞാനുവര്‍ത്തികളായി അധഃപതിച്ച ഇടതു സര്‍ക്കാറിെൻറയും പൊലീസിെൻറയും നയം തിരുത്തുന്നതുവരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. 24ന് മൂന്ന് നിയോജക മണ്ഡലം തലങ്ങളിൽ യോഗം ചേര്‍ന്ന് പരിപാടി വിജയിപ്പിക്കാന്‍ തീരുമാനിച്ചു. പ്രസിഡൻറ് പി.പി.എ. കരീം അധ്യക്ഷത വഹിച്ചു പി.കെ. അബൂബക്കർ, കെ.സി. മായൻ ഹാജി, എന്‍.കെ. റഷീദ്, പടയന്‍ മുഹമ്മദ്, യഹ്‌യാഖാന്‍ തലക്കൽ, കെ. നൂറുദ്ദീൻ, റസാഖ് കല്‍പറ്റ, നിസാര്‍ അഹമ്മദ്, ടി. ഹംസ, പി.കെ. അസ്മത്ത്, കെ. ഹാരിസ്, സി.കെ. ഹാരിഫ്, സി. മമ്മി, അബ്ദുൽ കാദര്‍ മടക്കിമല, വി.പി.സി. ലുഖ്മാനുൽ ഹകീം, റിയാസ് കല്ലുവയല്‍ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി സ്വാഗതവും സെക്രട്ടറി സി. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story