Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരക്ഷാകർതൃ^വിദ്യാർഥി...

രക്ഷാകർതൃ^വിദ്യാർഥി മീറ്റ്

text_fields
bookmark_border
രക്ഷാകർതൃ-വിദ്യാർഥി മീറ്റ് മുട്ടിൽ: വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 2017--2018 വർഷത്തെ രക്ഷാകർതൃ-വിദ്യാർഥി മീറ്റ് ഡബ്ല്യു.എം.ഒ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് യു. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ഡോ. മനോജ്കുമാർ, അബ്ദുൽ അഷ്റഫ്, സഫറീന ഫൈസൽ, മുഹമ്മദ്, ബി. മിദ്ലാജ്, ഡോ. ബിന്ദു, ഷമീല നുസ്രത്ത്, ശ്രീജിത്ത്, സജ്ന, അബ്ദു നിസാർ, എൻ. അഷ്കർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ബിനു മോൾ ജോസ് സ്വാഗതവും ബി.പി. നൗഫൽ നന്ദിയും പറഞ്ഞു. WEDWDL10 മുട്ടിൽ വയനാട് ഓർഫനേജ് വി.എച്ച്. -എസ്.എസിലെ രക്ഷാകർതൃ-വിദ്യാർഥി മീറ്റ് ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ ഉദ്ഘാടനം ചെയ്യുന്നു അറബിക് അധ്യാപക നിയമനം ഉടൻ നടപ്പാക്കണം കൽപറ്റ: വിദ്യാലയങ്ങളിൽ ആറാം പ്രവൃത്തിദിന പ്രകാരം വിദ്യാർഥികളുടെ എണ്ണം കണക്കാക്കി ഫിക്സേഷൻ നടത്തി കൂടുതൽ തസ്തിക സൃഷ്ടിച്ച സർക്കാർ നടപടികളെ കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ല കമ്മിറ്റി അഭിനന്ദിച്ചു. തസ്തിക നിർണയപ്രകാരം ഉണ്ടായിട്ടുള്ള മുഴുവൻ തസ്തികയിലേക്കും അധ്യാപക നിയമനം ഉടൻ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അറബിക് പി.എസ്.സിയുടെ കാലാവധി അടുത്ത് അവസാനിക്കുന്നതിനാൽ അധ്യാപക നിയമനം വേഗത്തിലാക്കുക, എൽ.പി, യു.പി, ഹൈസ്കൂൾ എന്നിവ വെവ്വേറെ പരിഗണിച്ച് അറബിക് ഫുൾടൈം അധ്യാപക നിയമനം നടത്തുക, ജില്ലയിൽ മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടറെ നിയമിക്കുക, എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനം 1:1 പ്രകാരം പി.എസ്.സിക്ക് വിടുക, അറബിക് സർവകലാശാല സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഇ. മുസ്തഫ, പി.എം. അസൈനാർ, എം.വി. അബൂബക്കർ, എൻ. ഹംസ, വി. റസാഖ്, നൗഷാദ്, കെ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. മതനിയമങ്ങൾ വികൃതമാക്കരുത് വൈത്തിരി: വിശുദ്ധ ഇസ്ലാമിൽ ഏറെ ആദരണീയവും മഹത്ത്വമുള്ളതുമായ ഉള്ഹിയ്യത്ത് കർമം അതർഹിക്കുന്ന ആദരവോടും മതനിയമങ്ങൾ പാലിച്ചുകൊണ്ടും നടത്തേണ്ട ആരാധനാകർമമാണെന്നും നവമാധ്യമങ്ങളിൽ മതാചാരങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ കരുതിയിരിക്കണമെന്നും സമസ്ത ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ പറഞ്ഞു. സമസ്ത വൈത്തിരി താലൂക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ ഉള്ഹിയ്യത്ത് പഠനവേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് വി.കെ. അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാർ, ഇബ്രാഹിം ഫൈസി പേരാൽ, പനന്തറ മുഹമ്മദ് എന്നിവർ സംസാരിച്ചു. മുജീബ് ഫൈസി കമ്പളക്കാട്, ജഅ്ഫർ ഹൈതമി എന്നിവർ വിഷയാവതരണം നടത്തി. അബ്ദുറഹ്മാൻ ഫൈസി മില്ലുമുക്ക്, സാജിദ് ബാഖവി പന്തിപ്പൊയിൽ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. മുഹമ്മദ്കുട്ടി ഹസനി സ്വാഗതവും സൈനുൽ ആബിദ് ദാരിമി നന്ദിയും പറഞ്ഞു. നിവേദനം നൽകി മേപ്പാടി: നഞ്ചൻകോട്-വയനാട്-നിലമ്പൂർ പാതയുടെ തടസ്സങ്ങൾ മാറ്റി പാത യാഥാർഥ്യമാക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മുൻ കേന്ദ്രമന്ത്രി എ.കെ. ആൻറണിക്ക് നിവേദനം നൽകി. യൂത്ത്് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി. ഹൈദർ അലി, യൂനസ് ചുളിക്ക, ടി.എം. ഷാജി, പി.ഇ. ഷംസുദ്ദീൻ, ജയേഷ് കോട്ടനാട്, പി.എം. മൻസൂർ, സി.കെ. അനൂപ് കുമാർ, വി. നോറിസ്, ഷിൽജോ ഫ്രാൻസിസ്, എസ്. സതീഷ് എന്നിവർ നേതൃത്വം നൽകി. മേപ്പാടി ദേശീയപാതയിൽ നടപ്പാത നിർമിക്കണം മേപ്പാടി: സ​െൻറ് ജോസഫ്സ് യു.പി സ്കൂളിന് സമീപം ദേശീയപാതക്ക് ഇരുവശത്തുമായി കൈവരികളോടുകൂടിയ നടപ്പാത നിർമിക്കണമെന്ന് സ​െൻറ് ജോസഫ്സ് യു.പി സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സ​െൻറ് ജോസഫ്സ് യു.പി സ്കൂൾ, ഗേൾസ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, മൗണ്ട് താബോർ എന്നീ നാലു വിദ്യാലയങ്ങളിൽനിന്നായി നാലായിരത്തോളം വിദ്യാർഥികളാണ് ഈ ദേശീയ പാതയിലൂടെ വിദ്യാലയത്തിലെത്തുന്നത്. രണ്ടു ഭാഗത്തു നിന്നും ഇറക്കമായതിനാൽ വാഹനങ്ങൾ അമിത വേഗത്തിലാണ് ഇതിലൂടെ കടന്നുപോകുന്നത്. സീബ്രലൈനുകളോ വേഗംനിയന്ത്രിക്കാൻ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാൽ പലപ്പോഴും അപകടങ്ങളും സംഭവിക്കുന്നു. സ്പീഡ് ബ്രേക്കറുകളും സീബ്രലൈനുകളും സ്ഥാപിച്ച് വേഗം നിയന്ത്രിക്കണമെന്നും സുഗമമായി നടന്നുപോകാൻ നടപ്പാത അടിയന്തരമായി നിർമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.പി. ഹൈദർ അലി അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. പോൾ ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. പഠനത്തിൽ മികവ് പുലർത്തിയവർക്കുള്ള സമ്മാനങ്ങളും വിവിധ എൻഡോവ്മ​െൻറുകളും വിതരണം ചെയ്തു. പ്രധാനാധ്യാപകൻ കെ.എൽ. തോമസ്, സ്റ്റാഫ് സെക്രട്ടറി എം.കെ. സെലീന, കെ.കെ. ബിജു, ജിജോ തോമസ്, കെ.എ. എലിസബത്ത്, സലേഷ്യ ലാസർ, സൽമ ലത്തീഫ്, ഷമീമ ഹംസ, മുഹമ്മദ് ബഷീർ, അനിൽകുമാർ, ആൽഫ്രഡ് ഫ്രെഡി, പി. അയ്യൂബ് ഖാൻ, എ. ഷംസുദ്ദീൻ, കെ.എൻ. ഷിനോജ്, പി. ഗിരീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. ഹൈദരലി (പ്രസി), മുഹമ്മദ് ബഷീർ (വൈ. പ്രസി), മാതൃസംഘം ഭാരവാഹികൾ: സൽമ ലത്തീഫ് (പ്രസി), ഷമീമ ഹംസ (വൈ. പ്രസി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story