Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2017 2:11 PM IST Updated On
date_range 24 Aug 2017 2:11 PM ISTഓണം: കൃഷി വകുപ്പിെൻറ 31 ഓണസമൃദ്ധി ചന്തകൾ
text_fieldsbookmark_border
സെപ്റ്റംബർ മൂന്നുവരെ പ്രവർത്തിക്കും (എല്ലാം ചേർത്ത് ഒാണം (onamslug) പാക്കേജായി നൽകാം) കൽപറ്റ: പൊതുവിപണിയിൽ വിലനിലവാരം പിടിച്ചു നിർത്തുന്നതിനും അവശ്യ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനും കൃഷി വകുപ്പിെൻറ ആഭിമുഖ്യത്തിൽ 31 ഓണച്ചന്തകൾ ആരംഭിക്കുന്നു. കൽപറ്റയിൽ ഉൾപ്പെടെ കൃഷിവകുപ്പ് 23 പ്രത്യേക ഓണച്ചന്തകൾ ആരംഭിക്കും. വി.എഫ്.പി.സി.കെ നാലു ചന്തകൾ തുടങ്ങും. പടിഞ്ഞാറത്തറ, കേണിച്ചിറ, കമ്പളക്കാട്, മാനന്തവാടി എന്നിവിടങ്ങളിലാണ് ചന്തകൾ. ഹോർട്ടികോർപിെൻറ ആഭിമുഖ്യത്തിൽ മൂന്ന് ഓണച്ചന്തകൾ തുടങ്ങും. കൽപറ്റ, ബത്തേരി, വൈത്തിരി എന്നിവിടങ്ങളിലാണ് ചന്തകൾ. ഈ ഓണച്ചന്തകളുടെ ജില്ലതല ഉദ്ഘാടനം ഇൗമാസം 30ന് ബത്തേരി സ്വതന്ത്ര മൈതാനിയിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. ഓണച്ചന്തകൾ സെപ്റ്റംബർ മൂന്നുവരെ പ്രവർത്തിക്കും. രാവിലെ ഒമ്പതു മുതൽ രാത്രി വരെയാണ് പ്രവർത്തനസമയം. സുരക്ഷിത പച്ചക്കറികൾക്കായുള്ള കേരള ഓർഗാനിക് ബ്രാൻഡിങ്ങിന് പ്രാധാന്യം നൽകും. സിവിൽ സപ്ലൈസ് കോർപറേഷെൻറ ആഭിമുഖ്യത്തിൽ ഓണം-ബക്രീദ് ഫെയറുകൾ നടത്തും. ഇതിെൻറ ജില്ലതല ഉദ്ഘാടനം ഇൗമാസം 20ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിർവഹിച്ചിരുന്നു. താലൂക്ക്തല ഓണച്ചന്തകൾ മാനന്തവാടി, ബത്തേരി താലൂക്കുകളിൽ 26ന് ആരംഭിക്കും. കൂടാതെ ജില്ലയിലെ എല്ലാ മാവേലി സ്റ്റോറുകളും ഇൗമാസം 30 മുതൽ ഓണച്ചന്തകളായി പ്രവർത്തിക്കും. മാവേലി സ്റ്റോർ ഇല്ലാത്ത വേങ്ങപ്പള്ളി പഞ്ചായത്തിൽ പനങ്ങോട്ട് താൽക്കാലിക ചന്ത തുടങ്ങാനും തീരുമാനിച്ചു. കൃഷി വകുപ്പ്, ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ എന്നിവ നടത്തുന്ന സ്റ്റാളുകളിൽ നാടൻ പച്ചക്കറികൾ, സുരക്ഷിത പച്ചക്കറി ഉൽപന്നങ്ങൾ (ജി.എ.പി), വട്ടവട, കാന്തല്ലൂർ പച്ചക്കറികൾ, ഇതര സംസ്ഥാന പച്ചക്കറികൾ എന്നിവക്ക് പ്രത്യേക ബോർഡുകൾ പ്രദർശിപ്പിക്കും. 'തുണിസഞ്ചി ശീലമാക്കൂ, പ്ലാസ്റ്റിക് ഉപേക്ഷിക്കൂ' എന്ന ബോർഡ് സ്ഥാപിക്കുകയും തുണിസഞ്ചികൾ ആവശ്യത്തിന് ഫെയറുകളിൽ ലഭ്യമാക്കുകയും ചെയ്യും. കൃഷിവകുപ്പ്, ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ എന്നിവയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള അതതു ദിവസത്തെ വിലക്കനുസൃതമായി കർഷകരിൽനിന്ന് നാടൻ ഇനങ്ങൾക്ക് 10 ശതമാനവും ജി.എ.പി പച്ചക്കറി ഉൽപന്നങ്ങൾക്ക് 20 ശതമാനവും അധികവില നൽകി സംഭരിക്കും. ഉപഭോക്താക്കൾക്ക് നാടൻ ഇനങ്ങൾ വിപണിവിലയുടെ 30 ശതമാനം വിലക്കുറവിലും ജി.എ.പി ഉൽപന്നങ്ങൾ 10 ശതമാനം വിലക്കുറവിലും നൽകും. വില പിടിച്ചുനിർത്താൻ സ്ക്വാഡുകൾ കൽപറ്റ: ഓണം വിപണിയിൽ മിതമായ നിരക്കിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും പൂഴ്ത്തിവെപ്പ് തടയാനും ജില്ലയിൽ പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കുമെന്ന് കലക്ടർ എസ്. സുഹാസ് പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന ഓണം-ബക്രീദ് ഓണസമൃദ്ധി ഓണച്ചന്തകളുടെ വകുപ്പുതല ഏകോപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പൊതുവിപണികളിലും കടകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം. ഇത് ഉറപ്പാക്കുന്നതിന് കർശന പരിശോധനകൾ നടത്തണം. ഇതിനായി താലൂക്ക് സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചു. സ്ക്വാഡുകൾ പൊതുവിപണിയിലും റേഷൻ കടകളിലും പൊതുവിതരണ സംവിധാനങ്ങളിലും പരിശോധന നടത്തും. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.എ. മെഹ്റബിൻ, ജില്ല സപ്ലൈ ഓഫിസർ കെ.വി. പ്രഭാകരൻ, വകുപ്പിെൻറ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. വ്യാജമദ്യ-ലഹരി വിൽപനക്കെതിരെ ഉൗർജിത നടപടി ആദിവാസി കോളനികളിൽ 'ഓപറേഷൻ കാവൽക്കൂട്ടം' കൽപറ്റ: ഓണക്കാലത്ത് വ്യാജമദ്യ നിർമാണവും വിൽപനയും നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കലക്ടർ എസ്. സുഹാസ് നിർദേശം നൽകി. കലക്ടറേറ്റിൽ നടന്ന ജില്ലതല ജനകീയ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വൈത്തിരി, ബത്തേരി താലൂക്കുകളിൽ ജനമൈത്രി എക്സൈസ് സംവിധാനം നടപ്പാക്കും. വ്യാജമദ്യം, ലഹരിവസ്തുക്കളുടെ വിൽപന എന്നിവ തടയുന്നതിന് ജില്ലയിലുടനീളം എക്സൈസും പൊലീസും സംയുക്ത പരിശോധനകൾ നടത്തും. ലഹരിപദാർഥങ്ങൾ കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച പൊലീസ് നായയെ ഉപയോഗപ്പെടുത്തും. ആദിവാസി കോളനികളിൽ ലഹരിക്കെതിരെ ബോധവത്കരണം നടത്താൻ 'ഓപറേഷൻ കാവൽക്കൂട്ടം' എന്ന പേരിൽ പ്രത്യേക വിഭാഗത്തെ പൊലീസ് സജ്ജമാക്കുമെന്നും വിദ്യാലയങ്ങളിൽ ലഹരിവസ്തുക്കൾ വിൽക്കുന്നവരെ കണ്ടെത്താൻ ഓപറേഷൻ ഗുരുകുലം സ്ക്വാഡിെൻറ പ്രവർത്തനം ശക്തമാക്കുമെന്നും യോഗത്തിൽ വ്യക്തമാക്കി. അതോടൊപ്പം ജില്ലാ അതിർത്തികളിലുൾപ്പെടെ രാത്രികാല പരിശോധന നടത്തും. ഇതിനായി പ്രത്യേക ടീമിനെ നിയമിച്ചിട്ടുണ്ട്. ജില്ലയിൽ എക്സൈസ് വകുപ്പ് പരിശോധനക്കായി മുഴുവൻ സമയ കൺേട്രാൾ റൂം ആരംഭിച്ചു. കർണാടക എക്സൈസുമായി ചേർന്ന് അഞ്ച് ലിറ്റർ ചാരായവും 75 ലിറ്റർ വാഷും 140 കിലോ പുകയില ഉൽപന്നങ്ങളും ബോർഡർ ചെക്കിങ്ങിനിെട എക്സൈസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തതായി അറിയിച്ചു. ജൂൺ 26 മുതൽ ആഗസ്റ്റ് 20 വരെ ജില്ലയിൽ എട്ട് ജനകീയ കമ്മിറ്റികളും 56 ബോധവത്കരണ ക്ലാസും 196 കോളനിസന്ദർശനങ്ങളും നടത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. എക്സൈസ് വകുപ്പ് ഇക്കാലയളവിൽ 629 കേസ് രജിസ്റ്റർ ചെയ്തു. ഇവയിൽ കോട്പ പ്രകാരം 466 കേസും 124 അബ്കാരി കേസും 39 മയക്കുമരുന്നു കേസും ഉൾപ്പെടും. വിവിധ കേസുകളിലായി 104 അറസ്റ്റ് നടത്തി. 62 അബ്കാരി കേസിലും 42 മയക്കുമരുന്നു കേസിലുമാണ് അറസ്റ്റ്. കോട്പ പ്രകാരം 84,700 രൂപ പിഴ സ്വീകരിച്ചു. വ്യാജമദ്യം: വിവരം നൽകാം കൽപറ്റ: വ്യാജമദ്യത്തിെൻറ ഉൽപാദനവും വിൽപനയും കടത്തും സംബന്ധിച്ച് പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും വിവരങ്ങൾ നൽകാമെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജി. മുരളീധരൻ നായർ അറിയിച്ചു. പരാതികൾ ജില്ല കൺേട്രാൾ റൂം, മീനങ്ങാടി- 04936 248850, 246180 കൽപറ്റ റേഞ്ച് ഓഫിസ്- 04936 208230, 202219, മാനന്തവാടി- 04935 244923, 240012, ബത്തേരി- 04936 227227, 248190. ടോൾഫ്രീ നമ്പർ- 1800 425 2848 എന്നീ നമ്പറുകളിൽ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story