Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2017 2:11 PM IST Updated On
date_range 24 Aug 2017 2:11 PM ISTകുന്ദമംഗലത്ത് വീടുകളിൽ മോഷണ പരമ്പര;10 പവനും 35,000 രൂപയും കവർന്നു
text_fieldsbookmark_border
കുന്ദമംഗലം: കുന്ദമംഗലം ആനപ്പാറ ആശുപത്രിക്കു സമീപം മോഷണ പരമ്പര. ബുധനാഴ്ച പുലർച്ചെ രണ്ടുമണിക്കും നാലുമണിക്കും ഇടയിൽ എട്ടു വീടുകളിലാണ് കള്ളൻ കയറിയത്. രണ്ടു വീടുകളിൽനിന്നായി 10 പവൻ സ്വർണവും 35,000 രൂപയും മോഷണം പോയിട്ടുണ്ട്. ആറു വീടുകളിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ആനപ്പാറ ആശുപത്രിക്ക് എതിർവശത്ത് പ്രമീള നായർ എന്ന സ്ത്രീ മാത്രം താമസിക്കുന്ന 'പ്രസുന്ദര' എന്ന വീട്ടിൽനിന്ന് ഒരു പവൻ വീതം തൂക്കമുള്ള ആറ് വളയും മൂന്നര പവെൻറ മണിമാലയും 35,000 രൂപയുമാണ് മോഷണംപോയത്. വീടിെൻറ വരാന്തയുടെ ഗ്രിൽ തകർത്ത േമാഷ്ടാവ് ജനലിനുള്ളിലൂടെ കൈയിട്ട് മുൻവാതിലിെൻറ ടവർേബാൾട്ട് മാറ്റുകയും പട്ട അഴിക്കുകയും ചെയ്താണ് അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ച സാധനങ്ങളാണ് നഷ്ടപ്പെട്ടത്. കുന്ദമംഗലം അങ്ങാടിക്കു സമീപമുള്ള മേലെ പുൽപറമ്പിൽ മുനീറിെൻറ വീട്ടിൽനിന്ന് കാൽപവെൻറ കമ്മലാണ് നഷ്ടപ്പെട്ടത്. വീടിെൻറ പിൻവാതിൽ തകർത്താണ് കള്ളൻ അകത്തുകയറിയത്. ആനപ്പാറ ആശുപത്രി കോമ്പൗണ്ടിലുള്ള നഴ്സുമാരുടെ ക്വാർേട്ടഴ്സിൽ മോഷണശ്രമമാണ് നടന്നത്. നഴ്സ് ജിഷ താമസിക്കുന്ന ക്വാർേട്ടഴ്സിലാണ് പിൻവാതിൽ തുറന്ന് മോഷ്ടാവ് അകത്തുകയറിയത്. ഇവിടെ അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിെട്ടങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കിഴക്കെ തണ്ടാംവീട്ടിൽ റഹീമിെൻറ വീട്ടിലെ പിൻവാതിൽ തകർക്കാനുള്ള ശ്രമത്തിനിടെ വീട്ടുകാർ അറിഞ്ഞ് ലൈറ്റ് ഇട്ടതോടെ കള്ളൻ ഒാടിരക്ഷെപ്പടുകയായിരുന്നു. ആനപ്പാറ പള്ളിക്കു സമീപമുള്ള കുറുക്കൻകുന്നുമ്മൽ ആലിഹാജിയുടെ വീട്ടിലും പിൻവാതിൽ തകർക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ ഒച്ചവെച്ചതോടെ മോഷ്ടാവ് ഇരുളിൽ മറഞ്ഞു. േചായിമഠത്തിൽ ഉമ്മർ ഷരീഫിെൻറയും വരിയട്ട്യാക്കിലെ ഇൻഡെയ്ൻ ഗ്യാസ് ഏജൻസിയുടെ ഗോഡൗണിന് സമീപത്തെ മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. പിൻവാതിൽ തകർക്കാനുള്ള ശ്രമമാണ് നടന്നത്. മുക്കോളിച്ചാലിൽ മുഹമ്മദിെൻറ വീട്ടിലുമെത്തിയ കള്ളൻ ഇവിടെ പുറത്തുണ്ടായിരുന്ന ഒരു ജോടി ഹവായ് ചെരിപ്പുമായാണ് സ്ഥലംവിട്ടത്. കോഴിക്കോട് പൊലീസ് കമീഷണർ കാളിരാജ് മഹേഷ്കുമാർ, അസി. കമീഷണർ പൃഥ്വിരാജ്, കുന്ദമംഗലം എസ്.െഎ വിശ്വനാഥൻ എന്നിവരുെട നേതൃത്വത്തിൽ പൊലീസും വിരലടയാള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് ഡോഗ് സ്ക്വാഡും സ്ഥലെത്തത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story