Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഖിലേന്ത്യ സഹകരണ...

അഖിലേന്ത്യ സഹകരണ വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട്​

text_fields
bookmark_border
കോഴിക്കോട്: അഖിലേന്ത്യ സഹകരണ വാരാഘോഷത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം നവംബറില്‍ കോഴിക്കോട് നടത്തുമെന്ന് സംഘാടകസമിതി കോര്‍ കമ്മിറ്റി ചെയര്‍മാന്‍ എം. ഭാസ്‌കരന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 14 മുതല്‍ 20 വരെയാണ് വാരാചരണം. നവംബർ 14ന് ടാഗോര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വാരാഘോഷത്തി​െൻറ സ്വാഗതസംഘം രൂപവത്കരണ യോഗം ആഗസ്റ്റ് 28ന് വൈകീട്ട് മൂന്നിന് കണ്ടംകുളം ജയ ഓഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി രാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. സമ്മേളനത്തി​െൻറ ഭാഗമായി സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍, സഹകരണസാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. വാർത്തസമ്മേളനത്തില്‍ ജോയൻറ് രജിസ്ട്രാര്‍ പി.കെ. പുരുഷോത്തമന്‍, ഹരീഷ് കുമാര്‍, പി.കെ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story