Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 2:12 PM IST Updated On
date_range 23 Aug 2017 2:12 PM ISTജൈവകർഷക വിപണിയുമായി വിദ്യാർഥിക്കൂട്ടം
text_fieldsbookmark_border
മാനന്തവാടി: ജൈവകൃഷിയിലൂടെ വീട്ടിൽ കൃഷിചെയ്ത ഉൽപന്നങ്ങൾ വിപണിയിലൂടെ അവശ്യക്കാർക്ക് എത്തിച്ച് വിദ്യാർഥിക്കൂട്ടം മാതൃകയാകുന്നു. മാനന്തവാടി ജി.വി.എച്ച്.എസിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾ പഠനവിഷയമായ അഗ്രി ബിസിനസ് ആൻഡ് ഫാം സർവിസ് കോഴ്സിെൻറ ഭാഗമായുള്ള ഉൽപാദന-പരിശീലന കേന്ദ്രത്തിെൻറ ഭാഗമായാണ് കുട്ടിക്കർഷക വിപണിയുടെ നേതൃത്വത്തിൽ ആഴ്ചച്ചന്ത എന്ന സംരംഭം സ്കൂളിൽ നടപ്പാക്കിയത്. വിദ്യാർഥികൾ ഉൽപാദന-വിപണന പ്രക്രിയ പ്രായോഗിക തലത്തിൽ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആരംഭിച്ചത്. വിദ്യാർഥികൾ അവരവരുടെ വീടുകളിൽ ജൈവകൃഷി രീതിയിലൂടെ കൃഷി ചെയ്ത പഴം, പച്ചക്കറി മൂല്യവർധിത ഉൽപന്നങ്ങളാണ് വിപണനത്തിന് എത്തിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലുമാണ് ആഴ്ചച്ചന്ത സംഘടിപ്പിക്കുന്നത്. ജൂണിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വിപണി വിലയേക്കാൾ കുറഞ്ഞ വിലക്കാണ് ഇവർ ഉൽപന്നങ്ങൾ വിൽക്കുന്നത്. സ്കൂളിൽ തന്നെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. എൻറർപ്രണർഷിപ് ഡെവലപ്മെൻറ് കോഴ്സ് അധ്യാപിക റഹ്മത്തിെൻറ നേതൃത്വത്തിൽ വിദ്യാർഥികൾ തന്നെയാണ് വിപണിയുടെ അക്കൗണ്ടിങ് കാര്യങ്ങളും നിർവഹിക്കുന്നത്. ഇതോടൊപ്പം സ്കൂളിലും വിദ്യാർഥികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം ആരംഭിച്ചുകഴിഞ്ഞു. ഇതിെൻറ വിളവെടുപ്പ് സമയമായാൽ ഇതും ആഴ്ചച്ചന്തയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. പച്ചക്കറി കൃഷിക്ക് പുറെമ പൂകൃഷിയും കൂടി ഒരുക്കാനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികൾ. കഴിഞ്ഞ വർഷം വിദ്യാർഥികൾ നിർമിച്ച ഉൽപന്നങ്ങൾ, വിവിധ വസ്തുക്കൾ, പച്ചക്കറിത്തൈകൾ എന്നിവ ഉൾപ്പെടുത്തി നൈപുണ്യ എന്നപേരിൽ വൊക്കേഷനൽ എക്സ്പോയും സ്കൂളിൽ സംഘടിപ്പിച്ചിരുന്നു. ഈ വർഷം ഓണത്തോടനുബന്ധിച്ച് ആഴ്ചച്ചന്ത വിപുലീകരിച്ച് ഓണച്ചന്തയൊരുക്കാനുള്ള തയാറെടുപ്പിലാണ് ഇവർ. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് പ്രായോഗികമായി കാര്യങ്ങൾ പഠിച്ചെടുക്കാൻ ഏറെ സഹായകരമാകുന്നുണ്ടെന്ന് പ്രിൻസിപ്പൽ ദിലിൻ സത്യനാഥ് പറഞ്ഞു. അധ്യാപകരായ പി.വി. ജിഷ, പ്രസന്നകുമാരി, എം.എസ്. ബീന എന്നിവരാണ് നേതൃത്വം നൽകുന്നത്. TUEWDL8 മാനന്തവാടി ജി.വി.എച്ച്.എസിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ആഴ്ചച്ചന്ത ലൈഫ്: ഗുണഭോക്താവാകാൻ 16 വരെ അപ്പീൽ നൽകാം കൽപറ്റ: ലൈഫ് മിഷൻ പദ്ധതിയിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അപ്പീലുകൾ സെപ്റ്റംബർ ഒന്നു മുതൽ 16 വരെ ജില്ല കലക്ടർക്ക് സമർപ്പിക്കാം. വസ്തുവും വീടും ഇല്ലാത്തവർക്കും വസ്തുവുള്ള ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കുന്ന സർക്കാറിെൻറ പദ്ധതിയാണ് ലൈഫ് മിഷൻ. സ്വന്തമായി അല്ലെങ്കിൽ കുടുംബാംഗങ്ങളുടെ പേരിൽ വസ്തു ഇല്ലാത്തവർ, നഗരങ്ങളിൽ അഞ്ചു സെൻറിൽ താഴെയും ഗ്രാമങ്ങളിൽ 25 സെൻറിൽ താഴെയും സ്വന്തമായി ഭൂമിയുള്ളവർ (പട്ടിക വർഗക്കാർക്ക് ബാധകമല്ല), റേഷൻ കാർഡുള്ള കുടുംബം (ഒരു റേഷൻ കാർഡിന് ഒരു ഭവനം), പരമ്പരാഗതമായി കുടുംബസ്വത്ത് അല്ലെങ്കിൽ വീട് കൈമാറി കിട്ടാൻ സാധ്യത ഇല്ലാത്തവർ, സ്വകാര്യ ആവശ്യത്തിന് നാലുചക്ര വാഹനം ഇല്ലാത്തവർ, സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ അല്ലെങ്കിൽ പെൻഷൻ വാങ്ങുന്നവർ ഉള്ള കുടുംബം ആകാൻ പാടില്ല, സ്വത്ത് ഭാഗം വെച്ചശേഷം ഭൂരഹിതരായവർ ആകാൻ പാടില്ല എന്നീ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഇതിനായി ജില്ല കലക്ടർക്ക് സെപ്റ്റംബർ 16 വരെ അപ്പീൽ സമർപ്പിക്കാം. അപ്പീൽ അപേക്ഷയോടൊപ്പം റേഷൻ കാർഡിെൻറ പകർപ്പ് സമർപ്പിക്കുന്നത് അഭികാമ്യം. ശിശുക്ഷേമ സമിതി യോഗം കൽപറ്റ: ജില്ല ശിശുക്ഷേമ സമിതി യോഗം ഇൗ മാസം 25ന് ഉച്ചക്ക് 12ന് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും. കൃഷി അവാർഡ് കൽപറ്റ: ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി പ്രകാരം ലഭിച്ച പച്ചക്കറി വിത്തുകൾ ഉപയോഗിച്ച് കൃഷിചെയ്ത കർഷകർക്ക് കൃഷിവകുപ്പ് അവാർഡ് നൽകുന്നു. പദ്ധതി പ്രകാരം ലഭിച്ച വിത്തുപയോഗിച്ച് കൃഷിചെയ്ത വീട്ടമ്മമാർ, ഗ്രൂപ്പുകൾ എന്നിവർ അവാർഡിനായി ആഗസ്റ്റ് 26നകം അപേക്ഷ നിർദിഷ്ട ഫോറത്തിൽ അതത് കൃഷിഭവനുകളിൽ സമർപ്പിക്കണം. ജൈവകൃഷി അവാർഡ് കൽപറ്റ: ജൈവകൃഷി മികച്ച രീതിയിൽ ചെയ്യുന്ന നിയോജക മണ്ഡലങ്ങൾ, പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവക്ക് ജൈവകൃഷി അവാർഡിന് അപേക്ഷിക്കാം. 2016 ഏപ്രിൽ മുതൽ 2017 ജൂലൈ 31 വരെ ജൈവകൃഷി പ്രോത്സാഹനത്തിന് നടത്തിയ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുക. നിയോജക മണ്ഡലം, നഗരസഭകൾ എന്നിവക്ക് സംസ്ഥാനതലത്തിലും പഞ്ചായത്തുകൾക്ക് ജില്ലാടിസ്ഥാനത്തിലുമാണ് അവാർഡ്. മികച്ച മണ്ഡലത്തിന് പത്തു ലക്ഷവും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം അഞ്ച്, മൂന്നു ലക്ഷം രൂപയുമാണ് സമ്മാനം. മികച്ച നഗരസഭകൾ,- പഞ്ചായത്തുകൾക്ക് യഥാക്രമം മൂന്ന്, രണ്ട്, ഒരു ലക്ഷം രൂപയാണ് പാരിതോഷികം. നഗരസഭ, -പഞ്ചായത്തുകൾക്കുള്ള അപേക്ഷ കൃഷിഭവനുകളിലും മണ്ഡലത്തിേൻറത് പ്രിൻസിപ്പൽ കൃഷി ഓഫിസിലും 30നകം നൽകണം. ഡിഗ്രി സീറ്റ് ഒഴിവ് കൽപറ്റ: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മോഡൽ കോളജ് മീനങ്ങാടിയിൽ ബി.എസ്സി ഇലക്ട്രോണിക്സ്, ബി.എസ്സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഓൺലൈൻ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജ് ഓഫിസുമായി ബന്ധപ്പെടുക. അപേക്ഷിക്കാള്ള അവസാന തീയതി ആഗസ്റ്റ് 30. ഫോൺ: 04936 246446, 8075124073. വാക്-ഇൻ ഇൻറർവ്യൂ കൽപറ്റ: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിനു കീഴിൽ ഡോർസ്റ്റെപ് ആൻഡ് ഡൊമിസില്ലറി പദ്ധതി പ്രകാരം വൈകീട്ട് ആറു മുതൽ രാവിലെ ആറു മണിവരെ എമർജൻസി വെറ്ററിനറി സർവിസ് ലഭ്യമാക്കുന്നതിന് വെറ്ററിനറി ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 39,500 രൂപ കൺസോളിഡേറ്റഡ് ശമ്പളത്തിൽ ആറു മാസത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആഗസ്റ്റ് 29ന് ഉച്ചക്കുശേഷം രണ്ടിന് ജില്ല മൃഗസംരക്ഷണ ഒാഫിസിൽ ഇൻറർവ്യൂ നടത്തും. ഉദ്യോഗാർഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 04936 202292. യോഗ കോഴ്സ്: അപേക്ഷ ക്ഷണിച്ചു കൽപറ്റ: സ്റ്റേറ്റ് റിസോഴ്സ് സെൻററിനു കീഴിലെ എസ്.ആർ.സി കമ്യൂണിറ്റി കോളജിൽ യോഗ കോഴ്സിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സമ്പർക്ക ക്ലാസുകൾ പൊതു അവധി ദിവസങ്ങളിലായിരിക്കും. വിശദവിവരത്തിനും അപേക്ഷഫോറത്തിനും 200 രൂപ നിരക്കിൽ തിരുവനന്തപുരത്ത് നന്ദാവനം െപാലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫിസിൽ നേരിട്ടും തപാലിലും ബന്ധപ്പെടാം. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെൻറർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം--33. തപാലിൽ വേണ്ടവർ എസ്.ആർ.സി ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. വിവരങ്ങൾ www.src.kerala.gov.in/www.srccc.in വെബ് സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story