Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 2:12 PM IST Updated On
date_range 23 Aug 2017 2:12 PM ISTട്രാഫിക് പരിഷ്കരണമില്ല; ഗതാഗതക്കുരുക്കിൽ പനമരം ടൗൺ
text_fieldsbookmark_border
അനധികൃത പാർക്കിങ്ങും അശാസ്ത്രീയമായ ബസ്സ്റ്റോപ്പുകളും തിരിച്ചടിയാകുന്നു പനമരം: ടൗണിെൻറ വികസനത്തിനനുസരിച്ച് ട്രാഫിക് പരിഷ്കരണം ഉണ്ടാകാത്തത് പനമരത്ത് ഗതാഗതക്കുരുക്ക് പതിവാക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ പരിഷ്കരണം ഉണ്ടായിട്ടില്ല. ബസ്സ്റ്റാൻഡിന് മുൻവശത്താണ് ട്രാഫിക് രീതിയുടെ അപാകത കൂടുതൽ ബാധിക്കുന്നത്. കൽപറ്റ, ബത്തേരി ഭാഗങ്ങളിൽനിന്ന് മാനന്തവാടിക്ക് പോകുന്ന ബസുകൾ ബസ്സ്റ്റാൻഡിൽ കയറാതെ റോഡരികിൽ പാർക്ക് ചെയ്യാറാണ് പതിവ്. ബത്തേരിയിൽ നിന്നുള്ള ബസുകൾ സ്റ്റാഡിനു മുന്നിൽവെച്ച് പിറകോട്ടെടുത്താണ് തിരിക്കുന്നത്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. പാലം കവലയിലാണ് കൽപറ്റ,- മാനന്തവാടി, ബത്തേരി റോഡുകൾ വേർതിരിയുന്നത്. ബത്തേരി റോഡ് തുടങ്ങുന്ന 100 മീറ്ററിൽ റോഡിനിരുവശത്തും പാർക്കിങ് പതിവാണ്. വീതി കുറവുള്ള ഈ ഭാഗത്ത് ഗതാഗതതടസ്സം നിത്യക്കാഴ്ചയാണ്. ബസ്സ്റ്റാൻഡിനും പഞ്ചായത്ത് ഒാഫിസിനും ഇടയിലുള്ള ഭാഗത്തും റോഡിനിരുവശത്തും പാർക്കിങ്ങുണ്ട്. ഉന്തുവണ്ടി, വാഹനങ്ങളിലെ കച്ചവടക്കാർ എന്നിവരൊക്കെ ഈ ഭാഗത്താണ് തമ്പടിക്കുന്നത്. രാവിലെയും വൈകീട്ടും ഇവിടെ ഗതാഗതം നിലക്കുന്നത് പതിവാണ്. അനധികൃത പാർക്കിങ് നിയന്ത്രിച്ചാൽ ഇവിടത്തെ കുരുക്കിന് പരിഹാരമാകും. കഴിഞ്ഞ പത്തു വർഷമായി പനമരം ടൗണിെൻറ വികസനം നെല്ലാറാട്ട് ഭാഗത്തേക്കാണ്. റോഡിനിരുവശത്തും വയലിൽ കെട്ടിടങ്ങളും സ്ഥാപനങ്ങളും നിരവധി വന്നു. വാഹനങ്ങളുടെ എണ്ണവും കൂടിയതോടെ പാർക്കിങ് വലിയ പ്രശ്നമായിരിക്കുകയാണ്. അഞ്ച് ഓട്ടോ സ്റ്റാൻഡാണ് ടൗണിലുള്ളത്. ഇത്രയും സ്റ്റാൻഡുകൾക്ക് താങ്ങാൻ കഴിയാത്ത രീതിയിലാണ് ഓട്ടോകളുള്ളത്. റോഡ് മുറിച്ചുകടക്കാൻ ടൗണിലൊരിടത്തും സീബ്ര വരയും നോ പാർക്കിങ് ബോർഡുകളുമില്ല. സ്വകാര്യ വാഹനങ്ങൾക്കും ടാക്സികൾക്കും സൗകര്യപ്രദമായ പാർക്കിങ് ഏരിയ പുതിയ പരിഷ്കരണത്തിലൂടെ ഉണ്ടാകുമെന്നാണ് ജനത്തിെൻറ പ്രതീക്ഷ. ഗ്രാമപഞ്ചായത്തിലെ ഭരണമാറ്റം ട്രാഫിക് പരിഷ്കരണത്തിന് സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. TUEWDL2 പനമരം ടൗൺ ലാബ് ടെക്‌നീഷ്യന്‍ നിയമനം കല്‍പറ്റ: ജനറല്‍ ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി.സിയില്‍ ഒഴിവുള്ള ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനായി ഇൗ മാസം 24ന് രാവിലെ 11ന് ഇൻറര്‍വ്യൂ നടത്തും. ബി.എസ്സി, എം.എല്‍.ടി, ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ കല്‍പറ്റ െപാലീസ് സ്‌റ്റേഷനു സമീപമുള്ള ജനറല്‍ ആശുപത്രി ഓഫിസില്‍ ഹാജരാകണം. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടി അവസാനിപ്പിക്കണം കൽപറ്റ: ആരോഗ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ദേശീയ പദ്ധതികളുടെ നടത്തിപ്പിലും പ്രതിരോധ പ്രവർത്തനങ്ങളിലും രാപ്പകലില്ലാതെ ആത്മാർഥമായി പ്രവർത്തിക്കുന്ന വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള സമീപനം മേലുദ്യോഗസ്ഥർ അവസാനിപ്പിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സ്ത്രീകൾ ഉൾപ്പെടെയുള്ള ഫീൽഡ് വിഭാഗം ജീവനക്കാർ ആരോഗ്യരംഗത്തെ കേരളമാതൃക സൃഷ്ടിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമ്പോൾ അവരെ ഭീഷണിപ്പെടുത്തുന്നത് ഭയരഹിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കും. ഈ പ്രവണത അവസാനിപ്പിക്കുന്നതിന് ജില്ല മെഡിക്കൽ ഓഫിസറെക്കാൾ വലുതാണ് സൂപ്പർ ഡി.എം.ഒ എന്ന് കരുതുന്ന ചിലർ ആരോഗ്യ വകുപ്പിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് വി.സി. സത്യൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സദ്ഭാവന സദസ്സ് മാനന്തവാടി: -യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യത്വം, മതേതരത്വം, മാനവികത എന്ന കാമ്പയിെൻറ ഭാഗമായി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ തലപ്പുഴയിൽ സദ്ഭാവന സദസ്സ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ. വിനയൻ ഉദ്ഘാടനം ചെ്യതു. അസീസ് വാളാട് അധ്യക്ഷത വഹിച്ചു. നേതാക്കളായ എ. പ്രഭാകരൻ, എക്കണ്ടി മൊയ്തൂട്ടി, ഡി. യേശുദാസ്, എം.ജി. ബിജു, അനൂപ്, അൻഷാദ് മാട്ടുമ്മൽ, പി.കെ. ജയരാജൻ, സിറാജ് കമ്പ, പി.കെ. അനീഷ്, ചന്ദ്രൻ എടമന, ശ്യാംരാജ്, കെ.വി. സജി, അഷ്കർ, അജോ ജോർജ്, അജിൽ ജയിംസ്, ജോണി തലപ്പുഴ, ജിബിൻ മാമ്പള്ളി എന്നിവർ സംസാരിച്ചു. TUEWDL1 യൂത്ത് കോൺഗ്രസ് സദ്ഭാവന സദസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്യുന്നു കെ.ജി.ഒ.എ സംഘടന ക്യാമ്പും കുടുംബസംഗമവും മാനന്തവാടി: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ വയനാട് ജില്ല സംഘടന ക്യാമ്പ് മാനന്തവാടി മിൽക് സൊസൈറ്റി ഹാളിൽ 'ട്രേഡ് യൂനിയൻ കടമകൾ' എന്ന വിഷയം അവതരിപ്പിച്ച് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'ജനപക്ഷ ബദലും സർവിസ് മേഖലയും' എന്ന വിഷയത്തിൽ ഒ.ആർ. കേളു എം.എൽ.എ ക്ലാസെടുത്തു. കെ.ജി.ഒ.എ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എ. അബ്ദുറഹ്മാൻ സംഘടനാരേഖ അവതരിപ്പിച്ചു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എസ്. അജയകുമാർ സംസാരിച്ചു. പി.ഡി. അനിത അധ്യക്ഷത വഹിച്ചു. സീസർ ജോസ് സ്വാഗതവും ഡോ. കെ.എസ്. സുനിൽ നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന കുടുംബസംഗമം പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സർവിസിൽനിന്ന് വിരമിച്ച കെ.ജി.ഒ.എ സംസ്ഥാന കൗൺസിൽ അംഗം എൻ.എസ്. അജിതാംബികക്ക് യാത്രയയപ്പും പ്രതിഭകൾക്ക് ഉപഹാര സമർപ്പണവും നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. ബിജു നിർവഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഇ.കെ. ബിജുജൻ സംസാരിച്ചു. TUEWDL3 കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ വയനാട് ജില്ല സംഘടന ക്യാമ്പ് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു അഖില വയനാട് പ്രൈസ് മണി ചെസ് ടൂർണമെൻറ് അമ്പലവയൽ: ഓണാഘോഷങ്ങളുടെ ഭാഗമായി പബ്ലിക് ലൈബ്രറിയും കാരോ കാൻ ചെസ് അക്കാദമിയും സംയുക്തമായി നടത്തുന്ന മൂന്നാമത് അഖില വയനാട് പ്രൈസ് മണി ചെസ് ടൂർണമെൻറ് 28ന് രാവിലെ ഒമ്പതു മുതൽ കമ്യൂണിറ്റി ഹാളിൽ നടക്കും. സീനിയർ വിഭാഗത്തിൽ പതിനഞ്ചാം സ്ഥാനം വരെയും ജൂനിയർ വിഭാഗത്തിൽ പത്താം സ്ഥാനം വരെയും കാഷ് പ്രൈസ്, ട്രോഫി, മെഡൽ എന്നിവ നൽകും. ഫോൺ: 9961756706, 9605020305. വിസ്ഡം പ്രവർത്തകരുടെ അറസ്റ്റ് സോളിഡാരിറ്റി പ്രതിഷേധിച്ചു കൽപറ്റ: എറണാകുളം പറവൂരിൽ മുജാഹിദ് വിസ്ഡം പ്രവർത്തകർക്ക് നേരെയുണ്ടായ ആർ.എസ്.എസ് ആക്രമണത്തിലും തുടർന്നു നടന്ന അറസ്റ്റിലും സോളിഡാരിറ്റി വയനാട് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. മതപ്രചാരണവും ആദർശ മാറ്റവും ഭരണഘടന പൗരന് നൽകുന്ന മൗലികാവകാശമാണ്. മതപ്രബോധനത്തിലേർപ്പെട്ടവരെ അറസ്റ്റ് ചെയ്തതിലൂടെ പൊലീസ് ആർ.എസ്.എസ് അജണ്ടകൾക്ക് കാവലിരിക്കുകയാണ്. ഇതിനെതിരെ ജനാധിപത്യ സമൂഹം പ്രതിഷേധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് റഫീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി. ജാബിർ, ഷമീർ നിഷാദ്, ഷിഹാബ് മേപ്പാടി, ഷഫീഖ്, ഹിശാം കൽപറ്റ, ജസീർ ആറാം മൈൽ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story