Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 2:12 PM IST Updated On
date_range 23 Aug 2017 2:12 PM ISTവന്യമൃഗശല്യത്തിനെതിരെ ഡി.എഫ്.ഒ ഓഫിസ് മാര്‍ച്ച്
text_fieldsbookmark_border
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തില്‍ വന്യമൃഗശല്യവും വന്യജീവി ആക്രമണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ബന്ധപ്പെട്ടവര്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം കാട്ടിക്കുളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഡി.എഫ്.ഒ ഒാഫിസിലേക്ക് മാര്‍ച്ച് നടത്തി. തിരുനെല്ലി പഞ്ചായത്തില്‍ 35 വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്യമൃഗ ആക്രമണങ്ങളില്‍ മാത്രം 80 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. വന്യമൃഗശല്യം തടയുന്നതിനായി റെയിൽപാള ഫെന്‍സിങ് നിര്‍മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ തുക മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍, ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പിെൻറ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. അനുവദിച്ച റെയിൽപാള ഫെന്‍സിങ് ഉടന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിക്കുക, പ്രവര്‍ത്തനരഹിതമായ വൈദ്യുതി കമ്പിവേലികള്‍ കേടുപാട് തീര്‍ത്ത് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുക, ആവശ്യമായ വാച്ചര്‍മാരെ നിയമിച്ച് രാത്രികാലങ്ങളില്‍ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്നത് തടയുക, വന്യമൃഗ ആക്രമണത്താല്‍ നശിക്കുന്ന കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാര തുക കാലാനുസൃതമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്തംഗം എ.എൻ. പ്രഭാകരൻ ധർണ ഉദ്ഘാടനം ചെയ്തു. കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. പി.വി. സഹദേവൻ, സി.കെ. ശങ്കരൻ, ടി.സി. ജോസഫ്, സി.ആർ. ഷിബു, എം. മുരളി മാസ്റ്റർ എന്നിവർ സംസാരിച്ചു. ഡി.എഫ്.ഒ ഓഫിസിന് 50 മീറ്റർ അകലെവെച്ച് മാർച്ച് മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. എന്നാൽ, ഓഫിസിന് മുന്നിൽ സമരം നടത്തണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടത് അൽപനേരം പൊലീസുമായി വാക്കേറ്റത്തിനും ബലപ്രയോഗത്തിനും ഇടയാക്കി. ആർ.ടി.ഒ ഓഫിസ് മാർച്ച് മാനന്തവാടി: 15 വർഷത്തേക്കുള്ള ലൈഫ് ടാക്സ് ഒഴിവാക്കുക, ശാസ്ത്രീയമായി ഒാട്ടോ നിരക്ക് വർധിപ്പിക്കുക, മീറ്ററിന് ഈടാക്കുന്ന അധികപിഴ റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലൈറ്റ് മോട്ടോർ ഒാട്ടോ ടാക്സി വർക്കേഴ്‌സ് യൂനിയൻ (സി.ഐ.ടി.യു) മാനന്തവാടി, പനമരം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാനന്തവാടി ആർ.ടി.ഒ ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല ട്രഷറർ പി.വി. സഹദേവൻ സമരം ഉദ്ഘാടനം ചെയ്തു. അസീസ് വാളാട് അധ്യക്ഷത വഹിച്ചു. ബാബു ഷജിൽ കുമാർ, പി.ജെ. ആൻറണി, പി.യു. സന്തോഷ് കുമാർ, ബാലകൃഷ്ണൻ എടവക, എൻ.എം. ആൻറണി എന്നിവർ സംസാരിച്ചു. TUEWDL13 ആർ.ടി.ഒ ഓഫിസിലേക്ക് ലൈറ്റ് മോട്ടോർ ഒാട്ടോ ടാക്സി വർക്കേഴ്‌സ് യൂനിയൻ (സി.ഐ.ടി.യു) നടത്തിയ മാർച്ചും ധർണയും സി.ഐ.ടി.യു ജില്ല ട്രഷറർ പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു നവോദയ വിദ്യാലയ പരിശീലനം കൽപറ്റ: നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കുള്ള പരിശീലനം ഇൗ മാസം 26 മുതൽ സിജിയിൽ ആരംഭിക്കും. എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് സൗജന്യ നിരക്കിൽ പരിശീലനം നൽകും. അഡ്മിഷന് സിജി ജില്ല ചാപ്റ്റർ ഒാഫിസുമായി ബന്ധപ്പെടണം. ഫോൺ: 9497652418, 04936 205155. തൊഴിലധിഷ്ഠിത കോഴ്സുകളിൽ സീറ്റൊഴിവ് മാനന്തവാടി: കേന്ദ്ര മാനവ നഗര വികസന മന്ത്രാലയത്തിനു കീഴിൽ ഗ്രാമങ്ങളിലെ 15നും 35നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളെ കൂടുതല്‍ അഭ്യസ്തവിദ്യരാക്കുന്നതിനും തൊഴില്‍ നേടിയെടുക്കാന്‍ പ്രാപ്തരാക്കുന്നതിനും വയനാട് സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ കീഴില്‍ ആരംഭിച്ച വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്. ഫുഡ് പ്രോസസിങ്, ഫാഷന്‍ ഡിസൈൻ, ബി.പി.ഒ എന്നീ കോഴ്സുകളിലാണ് ഒഴിവുകളെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫാഷൻ ഡിസൈൻ കോഴ്സിന് പ്ലസ് ടുവും മറ്റു കോഴ്‌സുകൾക്ക് പത്താം ക്ലാസുമാണ് പ്രവേശന യോഗ്യത. മാനന്തവാടി, കല്‍പറ്റ, ബത്തേരി നഗരസഭയില്‍ ഉള്ളവര്‍ക്ക് ഫുഡ് പ്രോസസിങ്, ഫാഷന്‍ ഡിസൈന്‍ എന്നീ കോഴ്സുകള്‍ എൻ.യു.എൽ.എമ്മുമായി ചേര്‍ന്നാണ് ആരംഭിക്കുന്നത്. താൽപര്യമുള്ളവർ കല്‍പറ്റ നഗരസഭയുമായോ ഡബ്ല്യു.എസ്.എസ്.എസുമായോ ബന്ധപ്പെടണം. കോഴ്സ് പൂർത്തിയാക്കുന്ന എല്ലാവര്‍ക്കും എൻ.സി.വി.ടി-എസ്.എസ്.സി സര്‍ട്ടിഫിക്കറ്റു൦ വിവിധ കമ്പനികളില്‍ ജോലിയും നല്‍കും. വാർത്തസമ്മേളനത്തിൽ ഫാ. ബിജോ കറുകപ്പള്ളി, റോബിൻ ജോസഫ്, രാജീവ് തോമസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story