Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 2:09 PM IST Updated On
date_range 23 Aug 2017 2:09 PM ISTട്രാഫിക് പരിഷ്കരണങ്ങൾ ഫലപ്രദമായില്ല; കുരുക്കഴിയാതെ ആയഞ്ചേരി ടൗൺ
text_fieldsbookmark_border
ആയഞ്ചേരി: ഗതാഗത പരിഷ്കരണങ്ങൾ കാര്യക്ഷമമല്ലാതായതോടെ ആയഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. വടകരയിലേക്കും കുറ്റ്യാടി ഭാഗത്തേക്കുമുള്ള ബസ്സ്റ്റോപ്പുകൾ വില്യാപ്പള്ളി റോഡിൽ അടുത്തടുത്തായി നിശ്ചയിച്ചതും കടമേരി റോഡിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതുമാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ടൗണിലെ തിരക്ക് ഒഴിവാക്കാൻ നിർമിച്ച ബസ്സ്റ്റാൻഡിൽ ബസുകൾ കയറാത്തതും പ്രശ്നം രൂക്ഷമാക്കി. ട്രാഫിക് പരിഷ്കരണം ആരംഭിച്ചപ്പോൾ വടകരയിലേക്കുള്ള ബസുകൾ കനവത്ത് ബിൽഡിങ്ങിനു സമീപവും കുറ്റ്യാടി ഭാഗത്തേക്കുള്ള ബസുകൾ തീക്കുനി റോഡിൽ മനത്താനത്തിനു സമീപവുമാണ് നിർത്തിയിരുന്നത്. പിന്നീട് ടൗണിലുള്ള സ്റ്റോപ് നിർത്തലാക്കി. കുറ്റ്യാടി ഭാഗത്തേക്കുള്ളവ വില്ലേജ് ഓഫിസിനു സമീപം നിർത്താനും തുടർന്ന് ബസ്സ്റ്റാൻഡിൽ നിർത്താനുമാണ് തീരുമാനിച്ചത്. ഇതിനെതിരെ വ്യാപക പരാതി ഉയർന്നതോടെ വില്ലേജ് ഓഫിസിനു സമീപത്തെ സ്റ്റോപ് ഡെൻറൽ ക്ലിനിക്കിനു സമീപത്തേക്ക് മാറ്റി. ഇതോടെ വില്യാപ്പള്ളി റോഡിൽ അടുത്തടുത്ത് രണ്ട് സ്റ്റോപ്പുകളായി. ഇതാണ് ടൗണിൽ ഇടക്കിടെ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. ഇപ്പോൾ പൊലീസ് എയ്ഡ്പോസ്റ്റിലെ രണ്ട് പൊലീസുകാരാണ് വളരെ പണിപ്പെട്ട് കുരുക്കിന് പരിഹാരം കാണുന്നത്. ഓണം, പെരുന്നാൾ തിരക്ക് വർധിച്ചതോടെ ഇടക്കിടെ ടൗൺ ഗതാഗതക്കുരുക്കിൽ അകപ്പെടുകയാണ്. ബസ്സ്റ്റാൻഡിൽ ഇപ്പോൾ ഇടക്കു മാത്രമേ ബസുകൾ കയറുന്നുള്ളൂ. വില്യാപ്പള്ളി റോഡിലെ അടുത്തടുത്തുള്ള സ്റ്റോപ്പുകൾ മാറ്റേണ്ടതുണ്ട്. ടൗണിൽ സർവിസ് നടത്തുന്നതും എത്തുന്നതുമായ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലം കണ്ടെത്തുകയും വേണം. മുമ്പ് ഇതിന് പ്രത്യേക സ്ഥലം നിശ്ചയിച്ചിരുന്നെങ്കിലും ആ തീരുമാനം നടപ്പായില്ല. ട്രാഫിക് പരിഷ്കരണം കാര്യക്ഷമമായാൽ മാത്രമേ ടൗണിലെ കുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ. കോൺഗ്രസ് കുടുംബസംഗമം കുറ്റ്യാടി: ഊരത്ത് നടന്ന കോൺഗ്രസ് കുടുംബസംഗമം കാവിൽ പി. മാധവൻ ഉദ്ഘാടനം ചെയ്തു. ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. എൻ.വി. അബ്ദുല്ല, എസ്.ജെ. സജീവ് കുമാർ, കേളോത്ത് കുഞ്ഞമ്മത്കുട്ടി, കെ.പി. അബ്ദുൽ മജീദ്, ടി. സുരേഷ് ബാബു, സി.കെ. കുറ്റ്യാടി, സി.കെ. രാമചന്ദ്രൻ, പി.പി. ദിനേശൻ, പി.പി. ഗോപിനാഥ്, എൻ.സി. നാരായണൻ, സി.എച്ച്. മൊയ്തു, കാവിൽ കുഞ്ഞബ്ദുല്ല, ബാപ്പറ്റ അലി, പി.പി. ശശികുമാർ, എ.ടി. ഗീത, ആയിഷ ഹമീദ്, തെക്കാൾ ഹമീദ്, ടി.എം. നൗഷാദ് എന്നിവർ സംസാരിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ വലിയപറമ്പത്ത് കണ്ണൻ, കാവുകടവത്ത് കുഞ്ഞബ്ദുല്ല, പുത്തൻപുരയിൽ കണ്ണൻ, ബാപ്പറ്റ ഇബ്രാഹിം, ചാളാൽ മീത്തൽ സൂപ്പി, ഒളോർമണ്ണിൽ മൊയ്തു എന്നിവരെ ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story