Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലക്ക്​ അഭിമാനമായി...

ജില്ലക്ക്​ അഭിമാനമായി വിൽസൺ മാത്യു മികച്ച കോഴികർഷകൻ

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പി​െൻറ ഈ വർഷത്തെ മികച്ച പൗൾട്രി കർഷകനായി തിരുവമ്പാടി സ്വദേശി വിൽസൺ മാത്യുവിനെ തെരഞ്ഞെടുത്തു. തിരുവന്തപുരം ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് വിൽസൺ മാത്യു അവാർഡ് ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലയിൽ ഏറ്റവുമധികം കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന എഗ്ഗർ നഴ്സറിയാണ് വിൽസൺ മാത്യുവിേൻറത്. സ്വയംതൊഴിൽ എന്ന നിലയിൽ 1994ലാണ് ഒരു ലക്ഷം രൂപ ബാങ്കിൽനിന്ന് വായ്പയെടുത്ത് 500 ഇറച്ചിക്കോഴികുഞ്ഞുങ്ങളെ വളർത്തി തുടങ്ങിയത്. 5,000 കോഴിക്കുഞ്ഞുങ്ങളെ വളർത്തി വിൽക്കുന്നതിനായി മൂന്ന് ഷെഡുകളുണ്ട്. മൃഗാശുപത്രി, പഞ്ചായത്തി​െൻറ സ്കീമുകൾ, സ്കൂൾ പൗൾട്രി എന്നിവ വഴിയും ഫാമിൽനിന്ന് നേരിട്ടും കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഫോൺ: 8943049161.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story