Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്​...

കോഴിക്കോട്​ കടൽപ്പാലം സംരക്ഷിക്കണം ^എം.ജി.എസ്​

text_fields
bookmark_border
കോഴിക്കോട് കടൽപ്പാലം സംരക്ഷിക്കണം -എം.ജി.എസ് കോഴിക്കോട്: നശിച്ചുകൊണ്ടിരിക്കുന്ന കോഴിക്കോട് കടൽപ്പാലം സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ചരിത്രപണ്ഡിതൻ എം.ജി.എസ്. നാരായണൻ. തുറമുഖ നഗരമെന്ന നിലയിൽ കോഴിക്കോടി​െൻറ പെരുമയുടെ അവശേഷിക്കുന്ന ഏക അടയാളമാണ് കടൽപ്പാലം. ഇതിനായി മ്യൂസിയം നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മധ്യകാലത്ത് അറബികൾ വന്നെത്തിയ കോഴിക്കോട് മതസൗഹാർദത്തി​െൻറ നഗരമാെണന്നും കാലിക്കറ്റ് മാനേജ്മ​െൻറ് അസോസിയേഷൻ (സി.എം.എ) സംഘടിപ്പിച്ച ചർച്ചയിൽ എം.ജി.എസ് പറഞ്ഞു. കോഴിക്കോടി​െൻറ സമ്പന്നമായ വ്യാപാരപൈതൃകവും ഇവിടത്തെ രീതികളും ചർച്ചയിൽ വിഷയമായി. സി.എം.എ പ്രസിഡൻറ് കെ.എ. അജയൻ വിഷയമവതരിപ്പിച്ചു. വൈസ്പ്രസിഡൻറ് മെഹബൂബ് സ്വാഗതവും സെക്രട്ടറി ജഗന്നാഥ് നന്ദിയും പറഞ്ഞു. എം.ജി.എസിന് കാലിക്കറ്റ് മാനേജ്മ​െൻറ് അസോസിയേഷൻ സ്ഥാപക പ്രസിഡൻറ് വി.െക.എസ്. മേനോൻ ഉപഹാരം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story