Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 1:29 PM IST Updated On
date_range 23 Aug 2017 1:29 PM ISTലൈബ്രറി ഉദ്ഘാടനം
text_fieldsbookmark_border
കക്കോടി: കിഴക്കുംമുറി ചീരോട്ടില്ത്താഴത്ത് കൈരളി ലൈബ്രറി ആന്‍ഡ് റീഡിങ് റൂം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. ബാലകൈരളി പ്രവര്‍ത്തകയായ ടി.പി. അമൃതയുടെ പേരിലുള്ള എന്‍ഡോവ്മെൻറ് ജില്ല പഞ്ചായത്ത് അംഗം താഴത്തയില്‍ ജുമൈലത്ത് വായനശാല സെക്രട്ടറിക്കു കൈമാറി. എസ്.എസ്.എൽ.സി, പ്ലസ് ടു ജേതാക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ശോഭീന്ദ്രന് വിതരണം ചെയ്തു. എം.ടെക് വിജയി എം. ഷാമിലിന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയൻറ് സെക്രട്ടറി ടി.കെ. സുജാത വിതരണം ചെയ്തു. ഇ.എം. ഗിരീഷ്കുമാര്‍ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി. ചേളന്നൂര്‍ സര്‍വിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് പി.എം. ധര്മരാജന്, കെട്ടിട നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ടി.പി. പ്രകാശന്, ചെയര്മാന് കോട്ടയില്‍ ഉണ്ണി, ട്രഷറര്‍ കെ. മോഹനന് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story