Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാഭ്യാസവായ്പ...

വിദ്യാഭ്യാസവായ്പ പൂർണമായും സർക്കാർ ഏറ്റെടുക്കണം

text_fields
bookmark_border
കൽപറ്റ: സർക്കാർ അനുവദിച്ച വിദ്യാഭ്യാസ വായ്പാസഹായ പദ്ധതിയിൽ ജില്ലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, നിത്യരോഗികൾ, വിധവകൾ, വികലാംഗർ തുടങ്ങിയവരുടെ വായ്പ പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്ന് കേരള എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബാങ്കുകൾ കോടതിയിലെത്തിച്ച വിദ്യാഭ്യാസവായ്പകേസുകൾ ഒത്തുതീർപ്പാക്കി സർക്കാർ സഹായപദ്ധതിയിൽ ഉൾപ്പെടുത്തണം. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് അവരുടെ വിഹിതം അടക്കുന്നതിന് ഗഡുക്കൾ അനുവദിക്കണം. വില്ലേജ് ഓഫിസുകളിൽ നിന്നും മറ്റും ലഭിക്കേണ്ട രേഖകൾക്കും ഗസറ്റഡ് ഓഫിസർമാരുടെ സാക്ഷ്യപ്പെടുത്തലിനും വിദ്യാർഥികൾ നേരിട്ടെത്തണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണ്. ഉയർന്ന റാങ്കിലുള്ള ഗസറ്റഡ് ഉദ്യോഗസ്ഥർതന്നെ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധന ഒഴിവാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ലപ്രസിഡൻറ് ടി.ഡി. മാത്യു, ശ്രീധരൻ ഇരുപുത്ര, എം.വി. പ്രഭാകരൻ എന്നിവർ പങ്കെടുത്തു. പശ്ചിമഘട്ട രക്ഷായാത്ര 24 മുതൽ ജില്ലയിൽ കൽപറ്റ: കേരളം നിലനിൽക്കാൻ പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി സംഘടിപ്പിക്കുന്ന പശ്ചിമഘട്ട രക്ഷായാത്ര ആഗസ്റ്റ് 24, 25 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാലാവസ്ഥവ്യതിയാനം സൃഷ്ടിക്കുന്ന ഭരണകൂടത്തി​െൻറ വികസനനയങ്ങൾക്കെതിരെയും പശ്ചിമഘട്ടത്തിലെ അതിക്രമങ്ങൾക്കും കടന്നുകയറ്റങ്ങൾക്കുമെതിരെയും പ്രതിരോധം തീർക്കാനാണ് രക്ഷായാത്ര നടത്തുന്നത്. വെള്ളരിക്കുണ്ടിൽനിന്ന് 16-ന് ആരംഭിച്ച യാത്ര 24-ന് ഒമ്പത് മണിക്ക് പേര്യയിലെത്തും. ജില്ലയിൽ 12 സ്വീകരണകേന്ദ്രങ്ങളാണുള്ളത്. 25-ന് വൈകീട്ട് കൽപറ്റയിലാണ് ജില്ലതല സമാപനം. ഒക്ടോബർ 16-ന് വിഴിഞ്ഞത്ത് യാത്ര സമാപിക്കും. വാർത്തസമ്മേളനത്തിൽ പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി ജില്ല ചെയർമാൻ വർഗീസ് വട്ടേക്കാട്ടിൽ, കൺവീനർ ഇ.ജെ. ദേവസ്യ, സാം പി. മാത്യു എന്നിവർ പങ്കെടുത്തു. കോൺഗ്രസ് കുടുംബസംഗമം മേപ്പാടി: ഇന്ത്യൻ നാഷനൽ കോൺഗ്രസ് മേപ്പാടി മണ്ഡലം 145ാം ബൂത്ത് ഇന്ദിര അനുസ്മരണവും കോൺഗ്രസ് കുടുംബസംഗമവും നടത്തി. കെ.പി.സി.സി നിർവാഹകസമിതി അംഗം എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് സി. ജയദാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി വി.എ. മജീദ് മുഖ്യപ്രഭാഷണം നടത്തി. പി.പി. ആലി, പി.കെ. അനിൽകുമാർ, ഗോകുൽദാസ് കോട്ടയിൽ, ബി. സുരേഷ് ബാബു, രാധാ രാമസ്വാമി, എൻ. വേണുഗോപാൽ, കെ.പി. ഹൈദർ അലി, രാജു ഹൈജമാഡി, ടി.എ. മുഹമ്മദ്, ഒ.വി. റോയി, പി. അലി എന്നിവർ സംസാരിച്ചു. ആയിരംകണയിറക്കി നൂറുമേനിക്കായി സ്നേഹക്കൂട് അയൽക്കൂട്ടം സുൽത്താൻ ബത്തേരി: ലാഭനഷ്ടങ്ങളുടെ പേരിൽ നെൽവയലുകൾ തരിശുനിലങ്ങളായി മാറുന്ന വയനാട്ടിൽ കാർഷിക സംസ്കൃതി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അമ്മായിപ്പാലം സ്നേഹക്കൂട് പുരുഷ സ്വാശ്രയ സംഘം. വർഷങ്ങളായി തരിശുകിടന്നിരുന്ന നിലം ഏറ്റെടുത്ത് കഴിഞ്ഞവർഷം ആരംഭിച്ച നെൽക്കൃഷി കല്ലുവയൽ പാടശേഖരത്തിലെ ഏഴേക്കർ വയലിൽ ഇത്തവണയും തുടരുകയാണ് അവർ. ആയിരംകണ, ഗന്ധകശാല തുടങ്ങിയ ഇനങ്ങളാണ് കൃഷിയിറക്കിയത്. കൃഷി കൃത്യമായി നോക്കിനടത്തിയാൽ ലാഭകരമാണെന്നാണ് ഭാരവാഹികളുടെ അഭിപ്രായം. നെൽകൃഷിക്കുശേഷമുള്ള ഇടവേളയിൽ പച്ചക്കറികൃഷി ചെയ്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കും. സാങ്കേതികവിദഗ്ധരും ഉദ്യോഗസ്ഥരും അധ്യാപകരും കച്ചവടക്കാരും അടങ്ങുന്ന അയൽക്കൂട്ട അംഗങ്ങൾ ഒഴിവു ദിവസങ്ങൾ ക്രമീകരിച്ച് പാടത്തെ പരമാവധി പണികൾ സ്വയം ചെയ്യാനും ശ്രമിക്കാറുണ്ട്. ഞാറുനാട്ടിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സി.കെ. സഹദേവൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എൽ. സാബു, പ്രസിഡൻറ് ഷിബി മാത്യു, പി.കെ. സുരേന്ദ്രൻ, അനിൽ വർഗീസ്, ഒ.വി. പവിത്രൻ, ഒ.പി. ബിനോജി, ഒ.കെ. സ്മിതേഷ്, കെ.പി. ദിലീപ്, ജോർജ് തണ്ടേക്കാട്, ജോർജ് എടയനാൽ, പി.എം. ഹനീഫ, പി.ടി. പ്രമേഷ്, കെ. റിംഷാദ്, ബിജു ജോസഫ്, ടി.പി മാത്യു, കെ.കെ. വർഗീസ്, ടിജി ചെറുതോട്ടിൽ എന്നിവർ സംസാരിച്ചു. MONWDL10 അമ്മായിപ്പാലം സ്നേഹക്കൂട് പുരുഷ സ്വാശ്രയ സംഘത്തി​െൻറ ഞാറുനാട്ടിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സി.കെ. സഹദേവൻ നിർവഹിക്കുന്നു ---------------------- MONWDL5 ബി.എ. പൊളിറ്റിക്കൽ സയൻസ് (കണ്ണൂർ യൂനിവേഴ്സിറ്റി)പരീക്ഷയിൽ രണ്ടാം റാങ്ക് ലഭിച്ച ധന്യമോൾക്ക് ബത്തേരി മുനിസിപ്പൽ ചെയർമാൻ സി.കെ. സഹദേവൻ ഉപഹാരം നൽകി ആദരിക്കുന്നു ------------------------ കാക്കവയൽ ഗവ. ഹൈസ്കൂളിൽ 'വെളിച്ചം' IMPORTANT MONWDL9 കാക്കവയൽ ഗവ. ഹൈസ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി വ്യാപാരി വ്യവസായി സംസ്ഥാന കൗൺസിൽ അംഗവും യൂനിറ്റ് പ്രസിഡൻറും മുട്ടിൽ വസ്ത്രകൊട്ടാരം ഉടമയുമായ അഷ്റഫ് കൊട്ടാരം വിദ്യാർഥികളായ ഹംന, ദയ എന്നിവർക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. പഞ്ചായത്ത് അംഗം എ.പി. അഹമ്മദ്, പി.ടി.എ അംഗം വിശ്വനാഥ്, പ്രധാനാധ്യാപകൻ വി.പി. രാജൻ, അധ്യാപകരായ ഇന്ദു കാർത്തികേയൻ, പി. അബ്ദുൽ ബഷീർ, ഇ. രവീന്ദ്രൻ എന്നിവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story