Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 2:14 PM IST Updated On
date_range 22 Aug 2017 2:14 PM ISTനടവയലിലെ നടപ്പാതകൾ നന്നാക്കുന്നില്ല
text_fieldsbookmark_border
പനമരം: നടവയൽ ടൗണിലെ നടപാതകൾ നന്നാക്കാൻ നടപടിയില്ല. പൊതുമരാമത്തും തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ഉപേക്ഷ തുടരുകയാണ്. നടവയൽ കവലയിൽ പുൽപള്ളി, ബത്തേരി, നെല്ലിയമ്പം റോഡുകളാണ് വേർതിരിയുന്നത്. എല്ലാ റോഡിലും കാൽനടക്കാർ ഏറെ എത്തുന്നുണ്ട്. വൈകുന്നേരം സ്കൂൾ വിടുന്ന അവസരങ്ങളിൽ നെല്ലിയമ്പം റോഡിലാണ് വൻ തിരക്കുണ്ടാകുന്നത്. നടപ്പാതയില്ലാത്തിനാൽ കുട്ടികൾ റോഡിലൂടെ കൂട്ടംകൂടി നടക്കുന്നത് ഇവിടെ പതിവുകാഴ്ചയാണ്. ടൗണിലെ റോഡുകളൊക്കെ പൊതുമരാമത്തിെൻറ കീഴിലാണ്. നടപ്പാത നന്നാക്കാൻ പൊതുമരാമത്ത് ഒന്നും ചെയ്തിട്ടില്ല. പനമരം, പൂതാടി, കണിയാമ്പറ്റ പഞ്ചായത്തുകൾ ടൗണിൽ ഉൾപ്പെടുന്നുണ്ട്. അതതു പഞ്ചായത്തുകൾ അവരവരുടെ ഭാഗം നന്നാക്കിയൽ ടൗണിലെ നടപ്പാത പ്രശ്നം പരിഹരിക്കപ്പെടും. MONWDL2 നടവയൽ ടൗണിലെ നടപ്പാത വൈദിക ഭവനത്തിന് തറക്കല്ലിട്ടു മരക്കടവ്: മരക്കടവ് സെൻറ് ജോസഫ് പള്ളിയിൽ പുതിയതായി പണിയുന്ന വൈദിക ഭവനത്തിന് തറക്കല്ലിടൽ മാനന്തവാടി രൂപത വികാരി ജനറാൾ ഫാ. അബ്രഹാം നെല്ലിക്കൽ നിർവഹിച്ചു. വികാരി ഫാ. മാത്യൂ പൈക്കാട്ട്, കൈക്കാരന്മാരായ ജോർജ് വട്ടപ്പാറ, സണ്ണി മണ്ഡപത്തിൽ, ഷാജി പുളിമൂട്ടിൽ, മനോജ് വല്ലത്ത്, ഹെഡ്മാസ്റ്റർ തങ്കച്ചൻ വെട്ടുകല്ലുംപുറത്ത് എന്നിവർ സംസാരിച്ചു. MONWDL8 മരക്കടവ് സെൻറ് ജോസഫ് പള്ളിയിലെ വൈദിക ഭവനത്തിന് തറക്കല്ലിടൽ മാനന്തവാടി രൂപത വികാരി ജനറാൾ ഫാ. അബ്രഹാം നെല്ലിക്കൽ നിർവഹിക്കുന്നു കാടൂമൂടി അന്തർസംസ്ഥാന പാതയോരം; അപകട ഭീഷണിയേറുന്നു മാനന്തവാടി: അന്തർസംസ്ഥാന പാതയായ മാനന്തവാടി - മൈസൂരു റോഡരികിൽ കാടുകൾ വളർന്നുനിൽക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. ചെറ്റപ്പാലം മുതൽ ഒണ്ടയങ്ങടി വരെയുള്ള റോഡരികാണ് കാടുമൂടി നിൽക്കുന്നത്. കർണാടകയുടെ വിവിധ ഭാഗങ്ങിലേക്ക് നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതകൂടിയാണിത്. വളവുകളുള്ള റോഡായതിനാൽതന്നെ ഇരുവശത്തും കാടുമൂടിയതും അപകടങ്ങൾക്ക് കാരണമായി തീരുന്നു. രാത്രികാലങ്ങളിലാണ് യാത്ര ദുരിതം ഏറെ. കനത്ത മഴയിൽ റോഡുപോലും വ്യക്തമായി കാണാൻ കഴിയില്ലെന്നിരിക്കെ ഇരുട്ടിൽ ഭീതിയോടെയാണിപ്പോൾ ഇതുവഴിയുള്ള ഗതാഗതം. വിദ്യാർഥികളുൾപ്പെടെ നിരവധി പേരാണ് കാൽനടയായി ഇതിലൂടെ യാത്രചെയ്യുന്നത്. ഇരുവശങ്ങളിലും കാട് വളർന്നതിനാൽ തന്നെ വാഹനങ്ങൾ കടന്നുപോകുമ്പോൾ മാറിനിൽക്കാൻ പോലും സാഹചര്യമില്ലാത്ത സ്ഥിതിയാണ്. റോഡുകളിലെ കുഴികൾ കൂടിയാകുമ്പോൾ വാഹനയാത്രക്കാർക്ക് ദുരിതം ഇരട്ടിയായി മാറുന്നു. ദേശീയപാതയായി പരിഗണിക്കപ്പെടുന്നതിന് ശിപാർശ ചെയ്യപ്പെട്ട റോഡ് കൂടിയാണിത്. മാസങ്ങളായി റോഡിനിരുവശവും കാടുവളർന്ന് വലുതായിട്ടും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് പൊതുമരാമത്ത് വകുപ്പും നഗരസഭയും. MONWDL1 മാനന്തവാടി-മൈസൂരു റോഡരികിൽ കാടുനിറഞ്ഞപ്പോൾ ശ്രീകൃഷ്ണ ജയന്തി സ്വാഗതസംഘം മാനന്തവാടി: ബാലഗോകുലത്തിെൻറ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 12ന് നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനുള്ള 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സുനിൽ കുമാർ (ആഘോഷ പ്രമുഖ്), സന്തോഷ് ജി. നായർ (ചെയർ.) മഹേഷ്, രാജൻ പുനത്തിൽ, കെ.പി. സനിൽകുമാർ (വൈ. ചെയർ.), കെ. വേണുഗോപാൽ (ട്രഷ.) എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു. മാനന്തവാടി ഹനുമാൻ കോവിലിൽ നടന്ന യോഗത്തിൽ സന്തോഷ് ജി. നായർ അധ്യക്ഷത വഹിച്ചു. സുരേഷ് പി. നായർ, കെ.ടി. സുകുമാരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story