Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാടി‍െൻറ പോക്ക്...

വയനാടി‍െൻറ പോക്ക് അപകടത്തിലേക്ക് ^ആൻറണി

text_fields
bookmark_border
വയനാടി‍​െൻറ പോക്ക് അപകടത്തിലേക്ക് -ആൻറണി *ഫ്ലാറ്റുകളുടെ നിർമാണം നിയന്ത്രിച്ചില്ലെങ്കിൽ മറ്റൊരു ലാത്തൂരായി മാറും lead priority കൽപറ്റ: വയനാടി​െൻറ ഇപ്പോഴത്തെ പോക്ക് അപകടത്തിലേക്കാണെന്നും ഫ്ലാറ്റുകളുടെ നിർമാണം നിയന്ത്രിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടിവരുമെന്നും മുൻ കേന്ദ്രമന്ത്രി എ.കെ. ആൻറണി. ഫ്ലാറ്റുകളും റിസോർട്ടുകളും നിറച്ചുള്ള ഈ വികസനം മറ്റൊരു ലാത്തൂരായി വയനാടിെന മാറ്റുമെന്നും അതുണ്ടാവാതിരിക്കാൻ നിയന്ത്രണങ്ങൾ വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം.കെ. ജിനചന്ദ്രൻ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരിടത്തും സമയത്ത് എത്തുമെന്ന് പറയാൻ പറ്റാത്തവിധമാണ് റോഡുകളുടെ അവസ്ഥയെന്ന് ആൻറണി പറഞ്ഞു. കോഴിക്കോടുനിന്ന് ഇങ്ങോട്ട് വഴിനീളെ ബ്ലോക്കാണ്. വാഹനങ്ങളുടെ പെരുപ്പം കൂടുകയാണ്. മുമ്പ് വയനാട്ടിൽ വലിയ കെട്ടിടങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് 18 നിലവരെയുള്ള കെട്ടിടങ്ങളായി. വികസനം വേണം. എന്നാൽ, ഇപ്പോഴുള്ള വികസന സങ്കൽപങ്ങളെക്കുറിച്ച് പുനർചിന്ത ആവശ്യമാണ്. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനം ആത്മഹത്യപരമാണ്. മലകളും കുന്നുകളും നദികളും ഇല്ലാതാകും. കരിങ്കല്ലുകൾ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾക്ക് ബദൽ മാർഗങ്ങൾ തേടണം. വയനാട്, ഇടുക്കി, കുട്ടനാട് എന്നീ മൂന്നു സ്ഥലങ്ങളും വികസിക്കുന്നുണ്ട്. എന്നാൽ, അപകടത്തിലേക്കാണ് ഈ സ്ഥലങ്ങളുടെ പോക്ക്. ടൂറിസം ആവശ്യമാണ്. അതിന് അത്യാവശ്യം റിസോർട്ട് ഒക്കെ വേണം. പക്ഷേ, നാടുമുഴുവൻ റിസോർട്ട് ആയാൽ അത് നാശമേ ഉണ്ടാക്കൂ. വയനാടിന് ഇതുപോലുള്ള വലിയ ഫ്ലാറ്റുകൾ ആവശ്യമില്ല. വൈദ്യുതി അത്യാവശ്യമാണ്. എന്നാൽ, ജലവൈദ്യുതി പദ്ധതി ഇനി കേരളത്തിന് പറ്റുമോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. വയനാടിനെ ഇന്നത്തെ വയനാടാക്കാൻ ദീർഘദൃഷ്ടിയോടെ നേതൃത്വം നൽകിയ വ്യക്തിയാണ് എം.കെ. ജിനചന്ദ്രനെന്നും ആധുനിക വയനാടി​െൻറ സ്രഷ്ടാവാണ് അദ്ദേഹമെന്നും ആൻറണി പറഞ്ഞു. വയനാടി​െൻറ നവീകരണത്തിലും പുരോഗമന ചിന്ത പടർത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കോൺഗ്രസുകാർ ജിനചന്ദ്രനെ വിസ്മരിച്ചാൽ അത് നന്ദികേടാവും. ത​െൻറ സമ്പത്ത് ദുർബലർക്ക് വേണ്ടി വിനിയോഗിച്ച ജീവകാരുണ്യ മനോഭാവമുള്ള നേതാവായിരുന്നു അദ്ദേഹം. ഇന്ന് അത്തരം രാഷ്ട്രീയക്കാർ ഇല്ലാതായി. ഇന്ന് രാജ്യത്തെ 68 ശതമാനം സമ്പത്തും ചുരുക്കം കോർപറേറ്റുകളിൽ കേന്ദ്രീകരിച്ചാണിരിക്കുന്നത്. ഈ അസമത്വം പരിഹരിക്കാൻ മറ്റു മാർഗങ്ങൾ സർക്കാർ തേടിയില്ലെങ്കിൽ രാജ്യത്ത് പൊട്ടിത്തെറിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എം.പി. വീരേന്ദ്രകുമാർ എം.പി അധ്യക്ഷത വഹിച്ചു. എം.ജെ. വിജയപത്മൻ, എ.കെ. ആൻറണിയെ പൊന്നാടയണിയിച്ചു. പത്മപ്രഭാ ഗ്രന്ഥാലയം സെക്രട്ടറി എം.എം. പൈലി റിപ്പോർട്ട് അവതരിപ്പിച്ചു. എ. സമ്പത്ത് എം.പി, എം.പി. അബ്ദുസ്സമദ് സമദാനി, അഡ്വ. പി.എസ്. ശ്രീധരൻ പിള്ള എന്നിവർ സംസാരിച്ചു. എം.ഐ. ഷാനവാസ് എം.പി, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, എം.കെ. രാഘവൻ എം.പി എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സൂപ്പി പള്ളിയാൽ സ്വാഗതവും ഗ്രന്ഥാലയം പ്രസിഡൻറ് ടി.വി. രവീന്ദ്രൻ നന്ദിയും പറഞ്ഞു. MONWDL18 കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം.കെ. ജിനചന്ദ്രൻ ജന്മശതാബ്ദി അനുസ്മരണ സമ്മേളനം മുൻ കേന്ദ്ര മന്ത്രി എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യുന്നു box മെഡിക്കൽ കോളജ്: വണ്ടി മുന്നോട്ട് നീങ്ങുന്നില്ലെന്ന് ആൻറണി കൽപറ്റ: മെഡിക്കൽ കോളജ് പ്രവർത്തി നീണ്ടുപോകുന്നതിൽ ആശങ്ക തുറന്നുപറഞ്ഞ് എ.കെ. ആൻറണി. വയനാടി​െൻറ പുരോഗതിക്കായി സ്വപ്നപദ്ധതിക്കായി 50 ഏക്കറോളം സ്ഥലം എം.ജെ. വിജയപത്മൻ നൽകിയിട്ടും മെഡിക്കൽ കോളജി​െൻറ പ്രവർത്തനം തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വണ്ടി മുന്നോട്ടു നീങ്ങുന്നില്ല. തീരെ വേഗതയില്ല. കോളജിനുള്ള സ്ഥലം സ്ഥലമായിതന്നെ കിടക്കുകയാണ്. അത് വേഗത്തിൽ യഥാർഥ്യമാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. --------------------------------------------------------------------- കോൺഗ്രസിന് നഷ്ടമായ ജനകീയ അടിത്തറ വീണ്ടെടുക്കണം -ആൻറണി *ഇന്ത്യ കണ്ട ഏറ്റവും വലിയ സ്റ്റേജ് പെർഫോമറാണ് നരേന്ദ്ര മോദി കൽപറ്റ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ മാധ്യമങ്ങളിലെ പ്രസ്താവനകളിലും സോഷ്യൽമീഡിയകളിലെ ട്രോളുകളിലും മാത്രം ഒതുങ്ങാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കോൺഗ്രസിന് നഷ്ടമായ ജനകീയ അടിത്തറ വീണ്ടെടുക്കണമെന്ന് മുൻ കേന്ദ്ര മന്ത്രി എ.കെ. ആൻറണി. കൽപറ്റ ചന്ദ്രഗിരി ഒാഡിറ്റോറിയത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലത്തിനൊത്ത് പ്രവർത്തിക്കാൻ കഴിവുള്ള പ്രവർത്തകരെയാണ് പാർട്ടിക്ക് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ചവിട്ടിതിരുമ്മലി​െൻറയും മാനസിക സംഘർഷങ്ങളുടെയും കഷ്ടപ്പാടി​െൻറയും വിയർപ്പി​െൻറയും കാലമാണ് വരുന്നത്. അതിന് പഴയ പ്രവർത്തകരും പുതിയ പ്രവർത്തകരും ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ മാധ്യമങ്ങളിലെ പ്രസ്താവനകളിലും സോഷ്യൽമീഡിയയിലെ ട്രോളുകളിലും മാത്രം ഒതുങ്ങാതെ ജനങ്ങൾക്കിടയിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലണം. അതിന് ആദ്യം നേതാക്കന്മാരും പ്രവർത്തകരും തമ്മിലുള്ള അകലം കുറക്കണം. നേതാക്കന്മാരും പ്രവർത്തകരും ജനങ്ങളുമായി അടുക്കണം. അത്തരത്തിൽ കോൺഗ്രസിന് നഷ്ടമായ ജനകീയ അടിത്തറ വീണ്ടെടുക്കണം. ബി.ജെ.പിയുടെയോ കമ്യൂണിസ്റ്റ് പാർട്ടിയുടെയോ ഇടപെടൽ മാത്രമല്ല കോൺഗ്രസി​െൻറ പരാജയ കാരണം. ജനങ്ങൾക്ക് ഇഷ്ടപെടാത്തത് എന്തോ കോൺഗ്രസിൽ സംഭവിച്ചിട്ടുണ്ട്. അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ജനങ്ങളുടെ സുഖ ദുഃഖങ്ങളിൽ പങ്കെടുക്കുന്ന ജനകീയ കോൺഗ്രസി​െൻറ പഴയ ശൈലി വീണ്ടെടുക്കാനാകണം. ഒപ്പം ബൂത്ത് കമ്മിറ്റികൾ ശക്തിപ്പെടുത്തി അതിവിപുലമായ ജനസമ്പർക്ക പരിപാടിക്ക് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും വലിയ സ്റ്റേജ് പെർഫോമറാണ് നരേന്ദ്ര മോദി. സാക്ഷാൽ അമിതാഭ് ബച്ചൻപോലും അദ്ദേഹത്തിനു മുന്നിൽ തോറ്റുപോകുമെന്നും ആൻറണി പരിഹസിച്ചു. കാർഷിക തകർച്ചയും തൊഴിലാളിപ്രശ്നവും ഒന്നും അദ്ദേഹത്തിന് വിഷയമല്ല. സർവ മേഖലയിലും കേരളം പിന്നോട്ടാണ്. കേരളത്തിലെ അവസ്ഥയിൽ കേന്ദ്രസർക്കാർ ഒന്നാം പ്രതിയും പിണറായി സർക്കാർ രണ്ടാം പ്രതിയുമാണ്. മോദിയെയും ബി.ജെ.പിയെയും മാത്രം കുറ്റംപറഞ്ഞ് പിണറായി സർക്കാറിന് കൈകഴുകാനാകില്ല. അങ്ങനെവന്നാൽ ജനകീയ കോടതിയിൽ മറുപടി പറയേണ്ടിവരും. കായിക ബലം ഉപയോഗിച്ച് കേരളത്തെ പങ്കിെട്ടടുക്കാനാണ് ബി.ജെ.പിയുടെയും കമ്യൂണിസ്റ്റുകാരുടെയും നീക്കം. ഇതിനെതിരെ പ്രത്യക്ഷ സമരത്തിന് തയാറാകണം. ജയിലിൽ പോകാനും സമരം ചെയ്യാനും വെയിലുകൊള്ളാനും തല്ലുകൊള്ളാനും കഴിയുന്ന നിശ്ചയദാർഢ്യമുള്ളവരെയാണ് പാർട്ടിക്കാവശ്യം. അവരാണ് ഇനിവരുന്ന പുനഃസംഘടനയിലൂടെ മുന്നോട്ടു വരേണ്ടത്. അല്ലാത്തവർ ഉപദേശികളായി തുടരും. ജനങ്ങളെ സാമൂഹികമായി ധ്രുവീകരിക്കുന്ന ആർ.എസ്.എസ് സർക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. അതിനെതിരെ വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള ഏതുകക്ഷിയുമായും യോജിച്ച് പ്രവർത്തിക്കാനാണ് കോൺഗ്രസ് പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. പ്രസിഡൻറ് എം.എം. ഹസ്സൻ, എം.ഐ. ഷാനവാസ് എം.പി, എം.കെ. രാഘവൻ എം.പി എന്നിവർ സംസാരിച്ചു. ബിനുതോമസ് സ്വാഗതവും സി. ജയപ്രസാദ് നന്ദിയും പറഞ്ഞു. MONWDL17 ഇന്ത്യൻ നാഷനൽ കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനത്തിനായി മുൻ കേന്ദ്രമന്ത്രി എ.കെ. ആൻറണി വേദിയിലേക്ക് കടന്നുവരുന്നു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story