Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 2:14 PM IST Updated On
date_range 22 Aug 2017 2:14 PM ISTനാദാപുരം 'ദയ' ഇനി താലൂക്കുതലത്തിൽ
text_fieldsbookmark_border
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ വടകര താലൂക്കുതല സംഘടന രൂപവത്കരിച്ചു വടകര: നാദാപുരം മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ദയ' കൂട്ടായ്മ താലൂക്ക് തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയാണിത്. നിലവിൽ പല കുടുംബങ്ങളും ഇത്തരം കുട്ടികൾക്ക് സർക്കാർതലത്തിൽനിന്നും മറ്റും ലഭിക്കുന്ന ആനുകൂല്യങ്ങളെപ്പറ്റി ധാരണയില്ലാത്തവരാണെന്ന തിരിച്ചറിവിൽനിന്നാണ് സംഘടന രൂപവത്കരിച്ചത്. താലൂക്കിൽ ചുരുങ്ങിയത് 950 കുട്ടികളെങ്കിലും മാനസിക വെല്ലുവിളി നേരിടുന്നവരുണ്ട്. 18 വയസ്സു കഴിഞ്ഞ കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കളിൽ ഏറെ ആശയക്കുഴപ്പവും പ്രയാസങ്ങളും നിലനിൽക്കുകയാണ്. വളരെ ചെറുപ്പത്തിൽതന്നെ കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി കൃത്യമായ പരിചരണം നൽകാൻ പല രക്ഷിതാക്കളും തയാറാവുന്നില്ല. താലൂക്കിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും മാനസിക വെല്ലുവിളി നേരിടുന്നവർക്കായി ബഡ്സ് സ്കൂളുകൾ നിലവിലുണ്ട്. ഇവയിൽ പലതിെൻറയും സ്ഥിതി ദയനീയമാണ്. അത്യാവശ്യം വേണ്ട ശുചിമുറിപോലും ഇല്ലാത്ത അവസ്ഥയാണുള്ളതെന്ന് രക്ഷിതാക്കൾ പറയുന്നു. ഇക്കൂട്ടത്തിൽ താൽക്കാലിക ഷെഡുകളിൽ പ്രവർത്തിക്കുന്നവയും നിരവധിയാണ്. ഇത്തരം അവഗണനകൾ കേന്ദ്ര സർക്കാർ സ്ഥാപനമായ കോമ്പസിറ്റ് റീജനൽ സെൻററിെൻറയും(സി.ആർ.സി) കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിെൻറയും ശ്രദ്ധയിൽകൊണ്ടുവരാൻ യോഗം തീരുമാനിച്ചു. വടകര വിവ സ്കൂളിൽ ചേർന്ന യോഗത്തിൽ താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽനിന്നായി നൂറുകണക്കിന് രക്ഷിതാക്കൾ സംബന്ധിച്ചു. ഇസ്മയിൽ തൂണേരി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സിറാജ് എടച്ചേരി, പ്രോഗ്രാം കോ-ഓഡിനേറ്റർ റഫീക്ക് പറമ്പത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇസ്മയിൽ തൂണേരി (പ്രസി), ബാലൻ വാണിമേൽ, പ്രദീപൻ മേപ്പയിൽ (വൈസ് പ്രസി), സിറാജ് എടച്ചേരി (സെക്ര), അബ്ദുല്ല നാദാപുരം, ശശി വാണിമേൽ (ജോ. സെക്ര), സുഗതൻ വടകര (ട്രഷ). .......................... kz1

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story