Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 2:11 PM IST Updated On
date_range 22 Aug 2017 2:11 PM ISTെഗസ്റ്റ് െലക്ചറർ: ഇൻറർവ്യൂ ഇന്ന്
text_fieldsbookmark_border
കോഴിക്കോട്: ഐ.എച്ച്.ആർ.ഡി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫിസിക്കൽ എജുക്കേഷൻ െലക്ചറർമാരുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി കോഴിക്കോട് കോളജ് ഓഫിസിൽ ചൊവ്വാഴ്ച രാവിെല 10.30ന് ഇൻറർവ്യൂ നടത്തും. കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്, കോളജ് ഓഫ് അപ്ലൈഡ് സയൻസ്,കോരങ്ങാട്, താമരശ്ശേരി എന്നിവിടങ്ങളിലാണ് ഒഴിവുകളുള്ളത്. യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ലാബ് ടെക്നീഷ്യൻ: അഭിമുഖം നാളെ കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ആർ.എസ്.ബി.വൈക്ക് കീഴിലെ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. നിയമനം പരമാവധി മൂന്നു മാസത്തേക്കോ എംപ്ലോയ്മെൻറ് നിയമനം വരുന്നതുവരെയോ മാത്രം. മൂന്ന് ഒഴിവുണ്ട്. യോഗ്യത: ബി.എസ്സി എം.എൽ.ടി/ഡി.എം.എൽ.ടി. അഭിമുഖത്തിനായി ആഗസ്റ്റ് 23ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസിൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. ഓൺലൈൻ അധ്യാപക തസ്തികകളിലേക്ക് അഭിമുഖം കോഴിക്കോട്: ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിെൻറ ഭാഗമായി പ്രവർത്തിച്ചുവരുന്ന എംപ്ലോയബിലിറ്റി സെൻററിൽ ആഗസ്റ്റ് 24ന് അഭിമുഖം. മാത്സ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിന്ദി എന്നീ വിഷയങ്ങളിൽ ഓൺലൈൻ ടീച്ചർ/ട്യൂട്ടർ തസ്തികകളിലാണ് ഒഴിവുകൾ. ഡിഗ്രി കഴിഞ്ഞ 35 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. മറ്റ് ഒഴിവുകൾ: പി.എച്ച്.പി ഡെവലപ്പർ, ജൂനിയർ പി.എച്ച്.പി ഡെവലപ്പർ, എസ്.ഇ.ഒ അനലിസ്റ്റ്, ജൂനിയർ ആൻേഡ്രായിഡ് ഡെവലപ്പർ, ജൂനിയർ വെബ് ഡിസൈനർ, മാർക്കറ്റിങ് എക്സിക്യൂട്ടിവ്, ലോജിസ്റ്റിക് ഫാക്കൽറ്റി, കോഴ്സ് കൗൺസിലർ, അക്കൗണ്ടൻറ്, കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടിവ്. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ സിവിൽ സ്േഷനിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ 250 രൂപയോടൊപ്പം തിരിച്ചറിയൽ കാർഡിെൻറ പകർപ്പ് സമർപ്പിച്ച് രജിസ്റ്റർ ചെയ്യണം. ഫോൺ: 0495- 2370178/2370176

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story