Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 1:29 PM IST Updated On
date_range 22 Aug 2017 1:29 PM ISTഗണേശോത്സവം 24ന് തുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: ഗണേശോത്സവ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവം ആഗസ്റ്റ് 24 മുതൽ മൂന്നുദിവസം കോഴിക്കോട് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26ന് 'കോഴിക്കോടിെൻറ ചരിത്രവും പൈതൃകവും' വിഷയത്തിൽ സെമിനാറും സാംസ്കാരിക സമ്മേളനവുമുണ്ടാകും. ട്രസ്റ്റിെൻറ ആംബുലൻസ് നാടിന് സമർപ്പിക്കും. വിഗ്രഹ നിമജ്ജന ഘോഷയാത്രയും നടക്കും. വാർത്തസമ്മേളനത്തിൽ ചെയർമാൻ പത്മകുമാർ മൂഴിക്കൽ, ഉണ്ണികൃഷ്ണ മേനോൻ, എം. ബാലസുബ്രഹ്മണ്യം, ജൈഷു ഒളവണ്ണ, രാജേഷ്കുമാർ എന്നിവർ പെങ്കടുത്തു. സാമൂഹിക സുരക്ഷ മിഷൻ ഡയറക്ടർ നിയമനത്തിൽ അഴിമതിയെന്ന് കോഴിക്കോട്: സാമൂഹിക സുരക്ഷ മിഷൻ എക്സി. ഡയറക്ടറുടെ നിയമനത്തിൽ അഴിമതി നടന്നതായി സാമൂഹിക പ്രവർത്തകനായ രവി ഉള്ള്യേരി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതുസംബന്ധിച്ച് ലോകായുക്തയിൽ നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു. എക്സി. ഡയറക്ടർ സാമൂഹിക ശാസ്ത്രജ്ഞനോ അഡീഷനൽ സെക്രട്ടറിേയാ ആകണമെന്നാണ് നിയമം. എന്നാൽ, ഇപ്പോൾ നിയമിതനായ ആൾക്ക് എം.ബി.ബി.എസ്, എം.പി.എച്ച് യോഗ്യത മാത്രമാണുള്ളതെന്നും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story