Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 2:08 PM IST Updated On
date_range 21 Aug 2017 2:08 PM ISTകോഴിക്കോട്ട് കെ.ടി.ഡി.സി പഞ്ചനക്ഷത്ര ഹോട്ടൽ വരുന്നു
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിൽ 55 കോടി ചെലവിൽ പഞ്ചനക്ഷത്ര ഹോട്ടൽ പണിയാൻ കേരള ടൂറിസം െഡവലപ്മെൻറ് കോർപറേഷൻ തീരുമാനിച്ചു. ഇതിെൻറ ഭാഗമായി ഹോട്ടൽ പണിയാൻ തീരുമാനിച്ച സ്ഥലം കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കിഫ്ബിയിൽനിന്ന് പണം ലഭ്യമാക്കി ഇക്കൊല്ലംതന്നെ പണി തുടങ്ങാനാണ് തീരുമാനം. വെസ്റ്റ്ഹിൽ കടപ്പുറത്ത് പഴയ കേരള സോപ്സിെൻറ ഭൂമിയിൽ പണി പൂർത്തിയാവുന്ന ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന് മുന്നിലാണ് ഹോട്ടൽ ഉയരുക. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിനെക്കാൾ കൂടുതൽ സൗകര്യം കോഴിക്കോട്ട് ഒരുക്കും. കേരളത്തിൽ കെ.ടി.ഡി.സിയുടെ ഏറ്റവും വലിയ ഹോട്ടലാവും കോഴിക്കോട്ടതെന്ന് ചെയർമാൻ വിജയകുമാർ പറഞ്ഞു. ഒരേക്കർ സ്ഥലത്താണ് ഹോട്ടൽ നിർമാണം. ചെെന്നെയിൽ കോർപറേഷെൻറ 'റെയിൻ ഡ്രോപ്സ്' ഹോട്ടൽ അരയേക്കർ ഭൂമിയിലാണ് പ്രവർത്തിക്കുന്നത്. വെസ്റ്റ്ഹില്ലിൽ ഹോട്ടൽ പണിയാൻ ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. വിശദമായ പദ്ധതി റിപ്പോർട്ട് തയാറായി വരുന്നു. വെസ്റ്റ്ഹില്ലിൽ പഴയ കേരള സോപ്സിന് മൊത്തം ആറേക്കർ സ്ഥലമാണുള്ളത്. ഇതിൽ അഞ്ചേക്കറിൽ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിപ്പിക്കാനും ബാക്കി പഞ്ചനക്ഷത്ര ഹോട്ടൽ പണിയാനുമാണ് തീരുമാനം. കോഴിക്കോട് മാനാഞ്ചിറയിൽ പ്രവർത്തിച്ച മലബാർ മാൻഷൻ ഹോട്ടൽ കെട്ടിടം കോഴിക്കോട് കോർപറേഷൻ കെ.ടി.ഡി.സിയിൽനിന്ന് തിരിച്ചെടുത്തിരുന്നു. വലിയ പരിപാടികളും മറ്റും സംഘടിപ്പിക്കാൻ കോഴിക്കോട്ട് സൗകര്യമില്ലെന്ന പരാതിയുയർന്നിട്ട് കാലങ്ങളായി. മലബാറിൽ ടൂറിസത്തിെൻറ വികസനത്തിന് ഉൗന്നൽ നൽകാനാണ് കെ.ടി.ഡി.സിയുടെ തീരുമാനം. ഇതിനായി കിഫ്ബിയിൽനിന്ന് മൊത്തം നൂറുകോടി ലഭ്യമാക്കാനാണ് ശ്രമം. മുഴപ്പിലങ്ങാട്ട് ബീച്ച് റിസോർട്ട്, ബേക്കലിൽ ഹോട്ടൽ പദ്ധതി എന്നിവയും ഉടൻ തുടങ്ങും. കോഴിക്കോട് വെസ്റ്റ്ഹിൽ െഗസ്റ്റ് ഹൗസിന് സമീപത്തെ യാത്രീനിവാസിലാണ് ഇപ്പോൾ ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലികമായി പ്രവർത്തിക്കുന്നത്. കടപ്പുറത്തെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ യാത്രീനിവാസിൽ പുതിയ പദ്ധതികൾ ആരംഭിക്കും. കോതമംഗലത്ത് അടക്കം 30 പുതിയ പദ്ധതികൾ ആരംഭിക്കാനും തീരുമാനമുണ്ട്. കടപ്പുറത്തുള്ള ഹോസ്പിറ്റാലിറ്റി മാനേജ്മെൻറിനോടനുബന്ധിച്ച് നാലര കോടിയുടെ ഹോസ്റ്റൽ കെട്ടിടം പണി ബാക്കിയുണ്ട്. കിച്ചൺ, ഫർണിച്ചർ എന്നിവയും ലഭ്യമാക്കി വിദ്യാർഥികളെ കടപ്പുറത്തെ കെട്ടിടത്തിലേക്ക് മാറ്റണം. കെട്ടിടം പണി ആറു വർഷത്തോളമായി നീണ്ടുപോകുകയാണ്. 'ഇൗ ഒാണം കെ.ടി.ഡി.സിക്കൊപ്പം' എന്ന പേരിൽ വിപുലമായ ഒാണാഘോഷ പരിപാടികൾ കോർപറേഷൻ ഒരുക്കിയതായും വിജയകുമാർ പറഞ്ഞു. ഒാണസദ്യ, ഒാണപ്പായസമേള തുടങ്ങി വിവിധ പരിപാടികൾ ഇതിനായി ഒരുക്കും. എ. പ്രദീപ് കുമാർ എം.എൽ.എ, കെ.ടി.ഡി.സി ഡയറക്ടർ എ.വി. പ്രകാശ്, റീജനൽ മാനേജർ എം.എസ്. പ്രദീപ്, മുൻ നഗരസഭ കൗൺസിലർ ടി. സുജൻ, സി.പി.എം ജില്ല കമ്മിറ്റിയംഗം പി. ലക്ഷ്മണൻ തുടങ്ങിയവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story