Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 2:08 PM IST Updated On
date_range 21 Aug 2017 2:08 PM ISTഎൺപത്താറിലും സ്മാർട്ടായ എം.ജി.എസിന് 'ചരിത്ര പിറന്നാൾ'
text_fieldsbookmark_border
കോഴിക്കോട്: എൺപത്തിയാറിലും കുപ്പായക്കീശയിലെ ഫോൺപോലെ എം.ജി.എസ് സ്മാർട്ടാണ്. ജീവിതത്തിെൻറ താളുകളിൽ എഴുതിയിട്ടും തീരാത്ത ചരിത്രമെന്ന വിഷയം തന്നെയായിരുന്നു 86ാം ജന്മദിനത്തിലും എം.ജി.എസ് നാരായണന് ഒപ്പമുണ്ടായിരുന്നത്. പ്രാദേശിക ചരിത്രരചന ശിൽപശാലയിൽ ഉച്ചവരെ ചെലവഴിച്ച് സുഹൃത്തുക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കി ഒരു 'ചരിത്ര പിറന്നാൾ' കൂടി. ഗ്ലോബൽ പീസ് ട്രസ്റ്റ് സി.എസ്.െഎ റിട്രീറ്റ് ഹാളിൽ സംഘടിപ്പിച്ച ചരിത്രരചന ശിൽപശാലയിലായിരുന്നു ജന്മദിനത്തിൽ എം.ജി.എസ് എന്ന മലയാളത്തിെൻറ മഹാചരിത്രകാരൻ. ആദരസൂചകമായി സംഘാടകർ കേക്ക് മുറിച്ചു. ഭാര്യ പ്രേമലത പ്രിയതമന് മധുരം നൽകി. മക്കളായ വിജയ് നാരായണനും വിനയ നാരായണനും കുടുംബ സുഹൃത്തും കോളജ് അധ്യാപകനുമായ കെ.എ.എം. അൻവറും ഭാര്യ ഉമിനുവും സാക്ഷികളായി. ഡോ. എം.ആർ. രാഘവവാര്യരെപ്പോലുള്ളവരും ചടങ്ങിനെത്തിയിരുന്നു. 1932 ആഗസ്റ്റ് 20നാണ് മുട്ടായിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം.ജി.എസ് പൊന്നാനിയുടെ മണ്ണിൽ ജനിച്ചത്. ചിങ്ങത്തിലെ രേവതിയാണ് ജന്മനക്ഷത്രം. 80ാം വയസ്സ് വരെ ജന്മദിനങ്ങൾ മറ്റെല്ലാ ദിവസവുംപോലെ സാധാരണമായിരുന്നു. അന്ന് മക്കൾക്കൊപ്പം അളകാപുരിയിൽ േപായി ഉൗണ് കഴിച്ചിരുന്നു. ഏഴുപതിലേറെ പേർ അന്ന് ചടങ്ങിനെത്തിയിരുന്നു. 84 വയസ്സായപ്പോൾ പിറന്നാൾ ചൂടുള്ള വാർത്തയായി. പ്രമുഖരുടെ നീണ്ടനിര നേരിട്ടും ഫോണിലൂടെയും ആശംസ അറിയിച്ചതും ശതാഭിഷേക നിറവിലായിരുന്നപ്പോഴാണ്. മൂന്നു വർഷമായി ചോറ് അകറ്റിനിർത്തുന്നതിനാൽ ജന്മദിന സദ്യ എന്നത് സങ്കൽപം മാത്രമാണ്. ഇൗ പിറന്നാളിന് കാബേജ് തോരനും പപ്പടവും ചെറുപയർ പായസവുമായിരുന്നു വിഭവങ്ങൾ. 85 വയസ്സായില്ലേയെന്ന് ചോദിച്ചാൽ 86ാം ജന്മദിനമാണെന്ന് എം.ജി.എസ് തിരുത്തും. ദീർഘായുസ്സ് ഒരർഥത്തിൽ ശാപംകൂടിയാണെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം. സ്കൂളിലെ സഹപാഠികളും സുഹൃത്തുക്കളും ഇല്ലാതാവുന്നതും അവർക്ക് വയ്യാതാവുന്നതും േകൾക്കുന്നത് ദീർഘായുസ്സിെൻറ ശാപമാണ്. ജീവിതാവസാനം വരെ സമൂഹത്തിന് ഗുണകരമാവുന്ന രീതിയിൽ പ്രവർത്തിക്കും. ചരിത്രപണ്ഡിതനും സാമൂഹിക വിമർശകനും കവിയുമായ എം.ജി.എസ്, മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിെൻറ വികസന കർമസമിതി ചെയർമാൻ എന്ന പദവിയും ആസ്വദിക്കുന്നു. 'ഞങ്ങളുടെ നാട്ടിലെ റോഡിെൻറ പ്രശ്നം പരിഹരിക്കാൻ സാറ് വരുമോ' എന്ന് േചാദിക്കുന്നവരുമുണ്ട്. അധികാരസ്ഥാനങ്ങളിലെത്തുേമ്പാൾ രാഷ്ട്രീയ പാർട്ടികൾ സങ്കുചിതമായ ചരിത്രമെഴുതുന്നതിൽ എം.ജി.എസിന് എതിർപ്പാണ്. അതേസമയം, നിഷ്പക്ഷ ചരിത്രം എന്നൊന്നില്ല. നല്ലതാണെന്ന് തോന്നുന്നതിൽ പക്ഷം പിടിക്കാം. ഏത് ചരിത്രകാരെൻറ വാക്കുകളും അവസാന വാക്കല്ലെന്ന് എം.ജി.എസ് തറപ്പിച്ചു പറയുന്നു. സി.പി. ബിനീഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story