Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്ഷയ സെൻററുകൾ അമിത...

അക്ഷയ സെൻററുകൾ അമിത ചാർജ് ഈടാക്കുന്നതായി പരാതി

text_fields
bookmark_border
ഭൂനികുതി, കൈവശാവകാശ രേഖ തുടങ്ങിയവക്കുള്ള ഫീസ് തോന്നിയപോലെ വൈത്തിരി: വില്ലേജ് ഓഫിസുകളിൽ ചെയ്തുവന്നിരുന്ന നികുതി സ്വീകരിക്കൽ, വസ്തു ഇടപാടുകളുടെ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ സേവനങ്ങൾ അക്ഷയ സ​െൻററുകളിലേക്കു മാറ്റിയത് സാധാരണക്കാരായ ജനങ്ങൾക്ക് ദുരിതമാകുന്നതായി ആക്ഷേപം. അക്ഷയ കേന്ദ്രങ്ങൾ വഴി ചെയ്യുമ്പോഴുള്ള സാമ്പത്തിക ചെലവാണ് ജനങ്ങളെ വലക്കുന്നത്. ഭൂനികുതി അടക്കേണ്ടതി​െൻറ സേവന ചാർജ് പത്തു രൂപയായി സർക്കാർ നിജപ്പെടുത്തിയിരിക്കെ, ഇരുപതും മുപ്പതുമൊക്കെയായി ജില്ലയിലെ പല അക്ഷയ സ​െൻററുകളും ജനങ്ങളിൽ നിന്നും ഈടാക്കുന്നതായാണ് വ്യാപകമായ പരാതി. കൈവശാവകാശ സർട്ടിഫിക്കറ്റുകൾക്കും തോന്നും പടിയാണ് ഫീസ്. ഈ സർട്ടിഫിക്കറ്റിന്‌ 75 രൂപ മുതൽ നൂറു രൂപ വരെ ചില സ​െൻറുകൾ ഈടാക്കുന്നുണ്ട്. അഞ്ചു രൂപ നികുതിയടക്കാൻ ഇരുപതും മുപ്പതുമൊക്കെ കൊടുക്കേണ്ടതുണ്ടെന്നാണ് പരാതി. അടക്കേണ്ട ചാർജുകളെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞത മുതലെടുത്താണ് ചൂഷണം. വില്ലേജ് ഓഫിസുകളിൽ കാത്തിരിക്കേണ്ടിവരുന്നതി​െൻറ ഇരട്ടിയും അതിലധികവും സമയം അക്ഷയ സ​െൻററുകളിൽ ചെറിയ കാര്യങ്ങൾക്കു പോലും സമയം നഷ്ടപ്പെടുത്തേണ്ടി വരുന്നു. മാത്രമല്ല, പലപ്പോഴും ഒരു നികുതി അടച്ചു രശീതി കിട്ടുന്നതിന് പലതവണ അക്ഷയ കേന്ദ്രങ്ങളിൽ കയറിയിറങ്ങേണ്ടിയും വരുന്നു. അക്ഷയ എന്നത് പല തരം സേവനങ്ങൾക്കുള്ള കേന്ദ്രമാണ് എന്നിരിക്കെ ഒരു നികുതി അടക്കാൻ വരുന്നയാൾ അവിടത്തെ മറ്റെല്ലാ പ്രവൃത്തികളും കഴിയുന്നതുവരെ കാത്തുകെട്ടികിടക്കേണ്ട അവസ്ഥയാണുള്ളത്. ആവശ്യമില്ലാത്ത സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്തും കോപ്പി എടുത്തും പണം ഈടാക്കുന്നുണ്ട്. ഫോട്ടോയും ആധാർ കോപ്പിയും മറ്റും സ്കാൻ ചെയ്യേണ്ട ആവശ്യം തന്നെയില്ല എന്നാണു വില്ലേജ് ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. പണം കൂടുതൽ ഈടാക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറയുന്നു. വ്യക്തതയില്ലാത്ത പല കാര്യങ്ങൾക്കും വില്ലേജ് ഓഫിസിലേക്കും അക്ഷയയിലേക്കും പല തവണ ജനങ്ങളെ നടത്തിക്കുന്ന അവസ്ഥക്കും മാറ്റമില്ല. എന്നാൽ, അക്ഷയ സ​െൻററുകൾ നടത്തുന്നവർക്ക് പറയാനുള്ളത് സർക്കാർ അനുവദിച്ചിട്ടുള്ള സേവന ചാർജ് തീരെ കുറവാണെന്നാണ്. നികുതി അടയ്ക്കുന്നതിന് പത്തു രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതിൽ നാലര രൂപ സ്റ്റേറ്റ് ബാങ്ക് സർവിസ് ചാർജായി ഓരോ ഇടപാടിനും വസൂലാക്കുന്നുണ്ട്. ബാക്കി അഞ്ചര രൂപക്ക് വാടക, വൈദ്യുതി, ശമ്പളം, ഉപകരണ റിപ്പയറിങ് ചെലവിനത്തിൽപോകും. പലപ്പോഴും വില്ലേജ്, താലൂക്ക് ഓഫിസുകളിൽ നിന്നും രേഖകൾ അംഗീകാരം ലഭിച്ച് വരാൻ കാലതാമസം നേരിടുന്നു. സർക്കാർ ഓഫിസുകളിലെ ആലസ്യത്തിനു തങ്ങളാണ് പഴി കേൾക്കേണ്ടി വരുന്നതെന്നും ചാർജ് ന്യായമായ രീതിയിലെ വാങ്ങാറുള്ളൂവെന്നും ഇവർ പറയുന്നു. പൂവിളി 2017- കുടുംബശ്രീ ഓണച്ചന്തകൾ ആഗസ്റ്റ് 29 മുതൽ കൽപറ്റ: ഓണാഘോഷത്തിന് ജില്ലയിലാവശ്യമായ പച്ചക്കറികളുൾപ്പെടെയുള്ള ഉൽപന്നങ്ങൾ പരമാവധി വിലക്കുറവിൽ ലഭ്യമാക്കുന്നതിന് പൂവിളി 2017 എന്ന പേരിൽ കുടുംബശ്രീ ജില്ല മിഷൻ സംഘടിപ്പിക്കുന്ന ഓണച്ചന്തകൾ ആഗസ്റ്റ് 29 മുതൽ തുടങ്ങും. ജില്ലയിലെ 25 സി.ഡി.എസുകളിലും കൽപറ്റയിൽ ജില്ല തലത്തിലും ഓണച്ചന്തകൾ സംഘടിപ്പിക്കും. ഇതിനായി തദ്ദേശഭരണ അധ്യക്ഷൻമാരുടെ നേതൃത്വത്തിൽ എല്ലായിടത്തും സംഘാടക സമിതികൾ രൂപവത്കരിച്ചു. ഓണച്ചന്തകൾക്ക് മുന്നോടിയായി സംഘടിപ്പിച്ച പച്ചക്കറി ആഴ്ച ചന്തകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജില്ലയിൽ നിലവിലുള്ള ആറായിരത്തിലധികം ജെ.എൽ.ജികളിൽ അംഗങ്ങളായ കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളാണ് ആഴ്ചച്ചന്തകളിലെത്തുന്നത്. ഓണം അടുക്കുന്നതോടെയാണ് മിക്കയിടത്തും കാർഷിക ഉൽപന്നങ്ങൾ വിളവെടുക്കാൻ പാക മാവുകയെന്നതിനാൽ കൂടുതൽ സാധനങ്ങൾ വിപണിയിലെത്തുകയും വിലയിൽ ഗുണപരമായ മാറ്റം വരുത്താൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ കുടുംബശ്രീ നടത്തുന്ന മുഴുവൻ ഓണച്ചന്തകളിൽ ഏകീകൃത മാതൃകയിൽ ലോഗോ അടക്കമുള്ള ബാനറുകളും മറ്റും ഉൾപ്പെടുത്തിയുള്ള സ്റ്റാളുകളാണ് തയാറാക്കുക. കൂടാതെ വിലനിലവാരം ഏകീകരിച്ച് പട്ടിക എല്ലാ ചന്തകൾക്ക് മുന്നിലും പ്രദർശിപ്പിക്കുകയും ചെയ്യും. പ്ലാസ്റ്റിക്ക് സഞ്ചികൾ പൂർണമായും ഒഴിവാക്കി സാധനങ്ങൾ നൽകുന്നത് തുണിസഞ്ചിയിൽ തന്നെയാണെന്ന് ജില്ല മിഷൻ ഉറപ്പു വരുത്തും. ഓണച്ചന്തയോടനുബന്ധിച്ച് ഭക്ഷ്യമേളകളും സംഘടിപ്പിക്കുന്നുണ്ട്. (onam slug) കൃത്രിമ ഉപകരണ വിതരണ പദ്ധതിക്ക് തുടക്കം കൽപറ്റ: ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് കൃത്രിമ ഉപകരണ വിതരണം പദ്ധതിയുടെ ഉദ്ഘാടനം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ഹനീഫ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വീൽ ചെയർ, വാക്കിങ് സ്റ്റിക്ക്, ഹിയറിങ് എയ്ഡ് എന്നീ ഉപകരണങ്ങൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. ബി. രാധാകൃഷ്ണ പിള്ള, ഉഷ തമ്പി, എം. സെയ്ത്, ജിൻസി സണ്ണി, ആലി ഈന്തൻ, കൊച്ചുറാണി, പി.സി. അയ്യപ്പൻ, എം.ഒ. ദേവസ്യ, ബിന്ദുപ്രതാപൻ, രോഷ്ന യൂസഫ്, പി. ബാലൻ, എൻ.എസ്. വിജയകുമാരി എന്നിവർ സംസാരിച്ചു. SUNWDL13 കൽപറ്റ ബ്ലോക്ക് പഞ്ചായത്തിലെ ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് കൃതൃമ ഉപകരണ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story