Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗൃഹപ്രവേശനത്തിന്...

ഗൃഹപ്രവേശനത്തിന് പച്ചക്കറിവിത്ത് നൽകി പ്രവാസി

text_fields
bookmark_border
പേരാമ്പ്ര: വെള്ളിയൂർ വരിപ്പിലാക്കൂൽ മീത്തൽ അസ്ഹർ ഹുസൈ​െൻറ ഗൃഹപ്രവേശനത്തിന് പോയവർക്ക് രുചിയേറിയ ഭക്ഷണത്തിനുശേഷം യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ ഒരു പാക്കറ്റ് പച്ചക്കറിവിത്തു കൂടിയും. ആറിനം പച്ചക്കറി വിത്ത് ഉൾപ്പെട്ട ഈ പാക്കറ്റ് നൽകുമ്പോൾ അസ്ഹർ പറയുന്നു വീട്ടിലൊരു പച്ചക്കറി തോട്ടമുണ്ടാക്കാൻ മറക്കരുതെന്ന്. ഇദ്ദേഹം ദുബൈയിലാണ് ജോലിചെയ്യുന്നതെങ്കിലും നാടി​െൻറ കാർഷിക സംസ്കാരം മറക്കുന്നില്ല. അതുകൊണ്ടുതന്നെ വിദേശത്തെ ത​െൻറ താമസസ്ഥലത്ത് അസ്ഹർ പച്ചക്കറികൃഷി നടത്തുന്നുണ്ട്. കൃഷി അറിവുകൾ മറ്റ് പ്രവാസികളുമായി പങ്കുവെക്കാൻ അദ്ദേഹം 'എ​െൻറ കൃഷിത്തോട്ടം' എന്ന പേരിൽ ഫേസ്ബുക്ക് കൂട്ടായ്മയും രൂപവത്കരിച്ചിട്ടുണ്ട്. പ്രവാസികളായ കൃഷിപ്രേമികൾ മരുഭൂമിയിലെ മണ്ണിൽപോലും പൊന്നുവിളയിക്കുമ്പോൾ എല്ലാ സൗകര്യവുമുള്ള മലയാളികൾ ഉപഭോഗ സംസ്കാരത്തി​െൻറ തടവിൽ കഴിയുന്നത് ലജ്ജാകരമാണെന്നാണ് അസ്ഹറി​െൻറ പക്ഷം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story