Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 2:05 PM IST Updated On
date_range 21 Aug 2017 2:05 PM ISTെഎ.െഎ.ടിയിലെ ക്രമക്കേട് പുറത്തുവിട്ട പ്രഫസറുടെ രാജി സ്വീകരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: െഎ.െഎ.ടി ഖരക്പൂരിലെ ക്രമക്കേടുകൾ പുറത്തുവിട്ട പ്രഫ. രാജീവ് കുമാറിെൻറ രാജി അധികൃതർ സ്വീകരിച്ചു. പ്രഫസർ നിർബന്ധിത വിരമിക്കലിന് തയാറാകണമെന്ന െഎ.െഎ.ടിയുടെ ഉത്തരവ് പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ റദ്ദാക്കിയിരുന്നു. ഇതേതുടർന്ന് മാനവവിഭവശേഷി മന്ത്രാലയം ഇടപെട്ടതാണ് രാജി സ്വീകരിക്കാൻ വഴിയൊരുക്കിയത്. 2011 മേയിൽ ദുർനടപ്പ് ആരോപിച്ച് െഎ.െഎ.ടി ഇദ്ദേഹത്തെ സസ്െപൻഡ് െചയ്തിരുന്നു. അതേവർഷം െഎ.െഎ.ടി സംയുക്ത പ്രവേശന പരീക്ഷ (ജെ.ഇ.ഇ) പരിഷ്കരിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തി സുപ്രീംകോടതി ഇദ്ദേഹത്തെ അംഗീകരിക്കപ്പെടാത്ത ഹീറോയെന്ന് വാഴ്ത്തി. െഎ.െഎ.ടിയിൽ ലാപ്ടോപ് വാങ്ങിയതിലെ അഴിമതി മുതൽ പരീക്ഷകളിലെ വ്യാപക കോപ്പിയടി വരെയുള്ള കാര്യങ്ങൾ ഇേദ്ദഹം പുറത്തുവിട്ടിരുന്നു. ഇതിെൻറ പേരിൽ, സ്ഥാപനത്തിെൻറ സൽപേര് നശിപ്പിെച്ചന്ന് െഎ.െഎ.ടി നിയമിച്ച അന്വേഷണ പാനൽ കണ്ടെത്തുകയും 2014ൽ നിർബന്ധിത വിരമിക്കൽ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പാനൽ പക്ഷപാതപരമായാണ് പ്രവർത്തിച്ചതെന്ന് കുറ്റെപ്പടുത്തിയ രാജീവ് കുമാർ, ഡൽഹി ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങി. രാഷ്ട്രപതിക്ക് പരാതി നൽകുകയും ചെയ്തു. 2014ൽ ഇദ്ദേഹം നൽകിയ രാജി കോടതിയുടെ തീർപ്പുവരേട്ടയെന്ന് പറഞ്ഞ് തള്ളി. 2015ൽ രണ്ടു വർഷത്തേക്ക് ജെ.എൻ.യുവിൽ േചർന്ന ഇദ്ദേഹം െഎ.െഎ.ടി ഖരക്പൂരിൽ വീണ്ടും ചേരാൻ രാജിെവച്ചിരുന്നു. എന്നാൽ, രാജി സ്വീകരിച്ച സ്ഥിതിക്ക് ജെ.എൻ.യുവിൽ ചേരാൻ വി.സി എം. ജഗദീഷ് കുമാറിന് അപേക്ഷ നൽകിയിരിക്കുകയാണ് പ്രഫ. രാജീവ് കുമാർ. എന്നാൽ, വി.സി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story