Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 2:03 PM IST Updated On
date_range 21 Aug 2017 2:03 PM ISTറോഡും പാലവും മാത്രമല്ല വികസനം^ മന്ത്രി ടി.പി. രാമകൃഷ്ണൻ
text_fieldsbookmark_border
റോഡും പാലവും മാത്രമല്ല വികസനം- മന്ത്രി ടി.പി. രാമകൃഷ്‌ണൻ രാമനാട്ടുകര: മാലിന്യ സംസ്കരണത്തിൽ ജനപ്രതിനിധികൾ ജാഗ്രത പുലർത്തണമെന്നും പ്രത്യേകിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ മാലിന്യ നിർമാർജന യജ്ഞനത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കണമെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ. റോഡും പാലവും മാത്രമല്ല വികസനമെന്നും മാലിന്യ നിർമാർജ്ജനവും ശുചിത്വവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ആദ്യ ചുമതല മാലിന്യ നിർമാർജനമാണ്- അദ്ദേഹം പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്ന ആർദ്രം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം രാമനാട്ടുകര ഗവ. ആശുപത്രിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വി.കെ.സി. മമ്മദ് കോയ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ വി. ജയശ്രി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മുഖ്യാതിഥിയായിരുന്നു. രാമനാട്ടുകര നഗരസഭ വൈസ് ചെയർപേഴ്‌സൻ പി.കെ. സജ്ന, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം.കെ. ഷംസുദ്ദീൻ, ആർദ്രം നോഡൽ ഓഫിസർ ഡോ. ആശാദേവി, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. ഇ. ബിജോയ്, കെ.കെ. ആലിക്കുട്ടി എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്‍ണൻ സ്വാഗതവും രാമനാട്ടുകര പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. എം. സുരേഷ് നന്ദിയും പറഞ്ഞു. tp1 tp2 ആർദ്രം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം രാമനാട്ടുകര ഗവ. ആശുപത്രിയിൽ മന്ത്രി ടി.പി. രാമകൃഷ്‌ണൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story