Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 2:03 PM IST Updated On
date_range 21 Aug 2017 2:03 PM ISTവാഷും വാറ്റുപകരണങ്ങളും പിടികൂടി
text_fieldsbookmark_border
ബാലുശ്ശേരി: കണ്ണാടിപൊയിൽ പൂനത്ത് ഭാഗത്തുനിന്ന് വ്യാജമദ്യനിർമാണത്തിന് സൂക്ഷിച്ചുവെച്ച 1200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ആൾതാമസമില്ലാത്ത ഷെഡിൽനിന്ന് ബാലുശ്ശേരി എക്സൈസ് സംഘം പിടിെച്ചടുത്തു. പ്രതികളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതിനാൽ അന്വേഷണം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി എക്സൈസ് ഇൻസ്പെക്ടർ ആർ.എൻ. ബൈജു പറഞ്ഞു. റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ വി.പി. സുധാകരൻ, പ്രിവൻറിവ് ഒാഫിസർമാരായ എ.ജി. തമ്പി, യു.പി. മനോജ്കുമാർ, സിവിൽ എക്സൈസ് ഒാഫിസർമാരായ എം.കെ. പ്രഭിത്ത്ലാൽ, എൻ.പി. വിവേക്, സി.പി. ഷാജു, എ.പി. അനീഷ്കുമാർ, ഇ.എം. ഷാജി, കെ. മധുസൂദനൻ, സി.കെ. ശ്രീജിത്ത്, കെ.കെ. ശിവകുമാർ, എ. മനീഷ്, പി.എൻ. രാജീവൻ, ഡ്രൈവർ പി.കെ. കൃഷ്ണൻ എന്നിവരും പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story