Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 2:03 PM IST Updated On
date_range 21 Aug 2017 2:03 PM ISTഏകദിന ശിൽപശാല സംഘടിപ്പിച്ചു
text_fieldsbookmark_border
കോഴിക്കോട്: സാമൂഹിക നീതി വകുപ്പും നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെല്ലും തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുമായി ചേർന്ന് ലിംഗസമത്വവുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനത്തിെൻറ ഭാഗമായി . 'ജെൻസിസ്' എന്ന പേരിൽ കെ.എം.സി.ടി വനിത എൻജിനീയറിങ് കോളജ് എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ ചാത്തമംഗലം ഗവ. യു.പി സ്കൂളിൽ നടന്ന ശിൽപശാലയിൽ തദ്ദേശ സ്വയം ഭരണസ്ഥാപനത്തിലെ ജനപ്രതിനിധികളും അംഗൻവാടി പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. ശിൽപശാല ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എ. രമേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ ഷാജു കുനിയിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.ടി വനിത എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. എലിസബത്ത് സി. കുരുവിള, അസി. പ്രഫ. ലതിജ, കെ.എം. സാമി, കെ.കെ. റീജ, ഹാഷിർ അഹമ്മദ്, ലിഷ്ണ എന്നിവർ സംസാരിച്ചു. 'ലിംഗസമത്വം' എന്ന വിഷയത്തിൽ ചൈൽഡ് ഡെവലപ്മെൻറ് േപ്രാജക്ട് ഓഫിസർ സ്മിതയും ബാലാവകാശ നിയമങ്ങളെക്കുറിച്ച് ചൈൽഡ് റെസ്ക്യൂ ഓഫിസർ സിബി ജോസും ക്ലാസുകൾ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story