Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഖിൽ രാജി‍െൻറ...

അഖിൽ രാജി‍െൻറ ജീവിതത്തിന് ഇനി ചലച്ചിത്രഭാഷ്യം

text_fields
bookmark_border
വടകര: സെറിബ്രൽ പാൾസിയുടെ അവശതകൾക്കിടയിലും അക്ഷരങ്ങൾകൊണ്ട് ജീവിതം സർഗാത്മകമാക്കിയ കവി അഖിൽ രാജി‍​െൻറ ജീവിതത്തിന് ഇനി ചലച്ചിത്ര ഭാഷ്യം. അഖിൽ രാജി‍​െൻറ പഠനം, ജീവിതം, സർഗാത്മകത എന്നിവ രേഖപ്പെടുത്തുന്ന ഡോക്യുമ​െൻററി ഒരുക്കുന്നത് പുതിയാപ്പ് ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ ഫിലിം ക്ലബ് വിദ്യാർഥികളാണ്. ഇദ്ദേഹത്തി​െൻറ കവിതകൾക്കൊപ്പം സഞ്ചരിക്കുന്ന ഡോക്യുമ​െൻററിയിൽ മികവാർന്ന അധ്യാപനംകൊണ്ട് അഖിലിനെ മാറ്റിത്തീർത്ത സാക്ഷരതമിഷൻ അധ്യാപകർക്കൊപ്പം ത‍​െൻറ കഴിവിനെ പുറംലോകത്തേക്കെത്തിച്ച മാധ്യമങ്ങൾ, വടകരയുടെ സാംസ്കാരിക ഇടങ്ങളിൽ അഖിലി‍​െൻറ സാന്നിധ്യമുറപ്പിച്ചവർ എന്നിവരും ഡോക്യുമ​െൻററിയുടെ ഭാഗമാകുന്നുണ്ട്. 'അക്ഷരം പിടിച്ചു നടന്നൊരാൾ' ഡോക്യുമ​െൻററിയുടെ ആശയവും സാക്ഷാത്കാരവും നിർവഹിക്കുന്നത് സ്കൂൾ പി.ടി.എ പ്രസിഡൻറ് വി.പി. പ്രേമനാണ്. വിജേഷ് കീഴൽ കാമറയും സായ് ശ്രീറാം എഡിറ്റിങ്ങും നിർവഹിക്കും. ഡോക്യുമ​െൻററിയുടെ സ്വിച്ച് ഓൺ കർമം വടകര ഡി.ഇ.ഒ സദാനന്ദൻ മാണിയോത്ത് നിർവഹിച്ചു. പ്രിൻസിപ്പൽ പി. സുധ, പി. രഞ്ജിത്ത്, എം. രാജീവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story