Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 2:09 PM IST Updated On
date_range 20 Aug 2017 2:09 PM ISTകമ്പ്യൂട്ടർവത്കരണം: ഭൂവിവരങ്ങളെല്ലാം ഒരു കുടക്കീഴിലാവും
text_fieldsbookmark_border
കമ്പ്യൂട്ടർവത്കരണം: ഭൂവിവരങ്ങളെല്ലാം ഒരു കുടക്കീഴിലാവും കോഴിക്കോട്: ഭൂരേഖ കമ്പ്യൂട്ടർവത്കരണം പൂർത്തിയാവുന്നതോടെ ജില്ലയിലെ ഭൂസംബന്ധമായ വിവരങ്ങളെല്ലാം ഒരു കുടക്കീഴിലാവും. നികുതിയടവ്, ഭൂസംബന്ധമായ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കൽ എന്നിവക്ക് ഓൺലൈൻ സൗകര്യമൊരുക്കാനുമാവും. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമിക്ക് വ്യക്തതയുണ്ടാക്കാനാവുമെന്നതാണ് ഭൂരേഖ കമ്പ്യൂട്ടർവത്കരണത്തിെൻറ മറ്റൊരു പ്രയോജനം. വ്യക്തിയുടെ കൈവശമുള്ള ഭൂമിയുടെ സർവേ നമ്പർ, വിസ്തീർണം, ഭൂമിയുടെ തരം, ഭൂമിയിലെ അവകാശം, ആധാരത്തിെൻറ നമ്പറും തീയതിയും സബ് രജിസ്ട്രാർ ഓഫിസിെൻറ പേര് തുടങ്ങിയ വിവരങ്ങളാണ് ക്യാമ്പുകളിൽ രേഖകൾ പരിശോധിച്ച് ശേഖരിക്കുന്നത്. ഇതോടൊപ്പം വ്യക്തിവിവരണങ്ങളും രേഖപ്പെടുത്തും. ഭൂമി സംബന്ധമായ രേഖ വ്യക്തികളിൽനിന്ന് ഏതെങ്കിലും കാരണവശാൽ നഷ്ടപ്പെട്ടാലും വിവരങ്ങൾ വീണ്ടെടുക്കാനാവും. വിവരങ്ങൾ നൽകാനുള്ള ഫോറം വില്ലേജുകളിൽ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഭൂരേഖ കമ്പ്യൂട്ടർവത്കരണത്തിനായുള്ള വിവരശേഖരണത്തിന് ആധാർ കാർഡ് നിർബന്ധമല്ലെന്ന് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. ആധാർ കാർഡ് ഇല്ലാത്ത കാരണത്താൽ ചില ഭൂഉടമകൾ വിവരശേഖരണ ബൂത്തുകളിൽ എത്തുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. ഭൂമി സംബന്ധമായ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നില്ല. ക്യാമ്പിൽ തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാൽ മതിയാവും. ഈ മാസം അവസാനത്തോടെ വിവരശേഖരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു വില്ലേജിൽ മൂന്നു ദിവസങ്ങളിലായി മൂന്നു വീതം കൗണ്ടറുകൾ ഒരുക്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് ക്യാമ്പ്. ഏതെങ്കിലും വില്ലേജുകളിൽ തിരക്ക് വർധിക്കുകയാണെങ്കിൽ അധിക കൗണ്ടറുകൾ ഒരുക്കും. ക്യാമ്പ് ദിവസങ്ങളിൽ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തവർക്ക് മതിയായ കാരണം ബോധിപ്പിച്ചാൽ പിന്നീട് അവസരം നൽകും. ഇങ്ങനെയുള്ളവരിൽനിന്ന് വില്ലേജുകൾ വഴി വിവരം ശേഖരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story