Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊടുവള്ളിയിൽ വീടുകളിൽ...

കൊടുവള്ളിയിൽ വീടുകളിൽ മോഷണം; 25 പവൻ ആഭരണങ്ങൾ കവർന്നു

text_fields
bookmark_border
കൊടുവള്ളി: കൊടുവള്ളിയിലെ വീടുകളിൽ മോഷണം. ശനിയാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് സംശയം. കൊടുവള്ളിയിലെ സ്വർണ വ്യാപാരി എം.പി.സി നാസറി​െൻറ വീട്ടിൽനിന്ന് ഡയമണ്ട് ആഭരണങ്ങളും 11 പവൻ സ്വർണാഭരണങ്ങളുമാണ് മോഷണം പോയത്. വീടി​െൻറ ഒന്നാംനിലയിലെ വാതിലുകൾ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാറയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കൊണ്ടുപോയത്. ബന്ധുവീട്ടിൽ വിവാഹ ചടങ്ങിന് പങ്കെടുശേഷം രാത്രി പന്ത്രണ്ടരയോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം വീട്ടുകാർ അറിയുന്നത്. നരൂക്ക് പട്ടാണി ചാലിൽ കെ.വി. കാദറി​െൻറ വീട്ടിൽനിന്ന് 15 പവൻ ആഭരണങ്ങളും രണ്ടായിരം രൂപയുമാണ് മോഷ്ടിച്ചത്. വീടി​െൻറ വാതിലുകൾ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറികളിലെ അലമാരകളിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകീട്ട് വാതിലടച്ച് സമീപത്തുള്ള മക​െൻറ വീട്ടിലേക്ക് പോയ കാദർ ശനിയാഴ്ച രാവിലെ എേട്ടാടെ തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീട്ടിലെ വസ്തുക്കളെല്ലാം പുറത്തേക്ക് വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇരുവരും കൊടുവള്ളി പൊലീസിൽ പരാതി നൽകി. കരിങ്കമണ്ണ് കുയ്യിൽ കെ.കെ. സുബൈറി​െൻറ വീട്ടിൽ ഇതേദിവസം മോഷണശ്രമം നടന്നിരുന്നു. കൊടുവള്ളി എസ്.ഐ പ്രജീഷ്, വടകരയിൽനിന്നെത്തിയ ഡോഗ്‌ സ്ക്വാഡ്, വിരലടയാള വിദഗ്ധൻ കെ. രഞ്ജിത്ത് എന്നിവരുടെ നേതൃത്വ ത്തിലുള്ള സംഘവും മോഷണങ്ങൾ നടന്ന വിടുകളിലെത്തി പരിശോധന നടത്തി. photo: Kdy-6 മോഷണം നടന്ന കൊടുവള്ളി എം.പി.സി. നാസറി​െൻറ വിട്ടിൽ പൊലീസും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിക്കുന്നു Kdy -7 രൂക്ക് പട്ടാണി ചാലിൽ കെ.വി. കാദറി​െൻറ വീട്ടിലെ അലമാര മോഷ്ടാക്കൾ തകർത്തനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story