Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 2:14 PM IST Updated On
date_range 19 Aug 2017 2:14 PM ISTഹാദിയ കേസ്: സർക്കാർ നിലപാട് പ്രതിഷേധാർഹം ^ജി.ഐ.ഒ
text_fieldsbookmark_border
ഹാദിയ കേസ്: സർക്കാർ നിലപാട് പ്രതിഷേധാർഹം -ജി.ഐ.ഒ കോഴിക്കോട്: ഹാദിയ കേസില്‍ സുപ്രീംകോടതിക്കുമുന്നില്‍ എൻ.ഐ.എ അന്വേഷണത്തിന് സമ്മതം നല്‍കിയ സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരള സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഈ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജി.ഐ.ഒ യുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് ജനകീയ ഹരജി സമർപ്പിക്കുമെന്ന് പ്രസിഡൻറ് ആഫീദ അഹമ്മദ് പറഞ്ഞു. ഒരു വിഭാഗത്തിെൻറ മൗലികാവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് സെക്രേട്ടറിയറ്റ് വ്യക്തമാക്കി. ജനറല്‍സെക്രട്ടറി ഫസ്ന മിയാൻ, വൈസ് പ്രസിഡൻറ് സുഹൈബ്, സുഹൈല ഫര്‍മീസ്, നാസിറ തയ്യില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story