Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 2:14 PM IST Updated On
date_range 18 Aug 2017 2:14 PM ISTകരുളായി വനത്തിൽ വീണ്ടും മാവോവാദികളെ കണ്ടതായി വെളിപ്പെടുത്തൽ
text_fieldsbookmark_border
നിലമ്പൂർ: കരുളായി വനാതിർത്തിയിൽ വീണ്ടും സാന്നിധ‍്യമറിയിച്ച് മാവോവാദികൾ. വ‍്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ എടക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂളക്കപ്പാറ വനം ഔട്ട്പോസ്റ്റിന് നൂറ് മീറ്ററകലെ ആറംഗ സായുധസംഘത്തെ കണ്ടതായി അറനാടൻമാരായ ദമ്പതികളും ഒരു നാട്ടുകാരനുമാണ് പറഞ്ഞത്. സംഘം ഉൾക്കാട്ടിലേക്കാണ് മടങ്ങിയതെന്ന് ഇവർ പറയുന്നു. സ്വാതന്ത്ര്യദിനത്തിെൻറ തലേദിവസവും ഇതേ വനപാതയിൽ മാവോവാദികളെന്ന് സംശയിക്കുന്നവരെ കണ്ടതായി പറയുന്നുണ്ട്. അന്ന് കണ്ടവരിൽ ഒരു വനംവാച്ചറും ഉൾപ്പെടും. പൊലീസുമായി വെടിവെപ്പ് നടന്ന ഒണക്കപ്പാറ വനമേഖലക്ക് സമീപമാണിത്. തണ്ടർബോൾട്ട് ഉൾപ്പടെയുള്ള പൊലീസ് സംഘം പുഞ്ചക്കൊല്ലി കോളനിയിലേക്ക് ഈ വനപാതയിലൂടെ കടന്നുപോയതിന് പിന്നാലെയാണ് മാേവാവാദികളെ കണ്ടതായി പറയുന്നത്. സ്വാതന്ത്ര്യദിനത്തിൽ മാവോവാദികൾ കോളനിയിലെത്താൻ സാധ‍്യതയുണ്ടെന്ന കണക്കുകൂട്ടലിൽ പുഞ്ചക്കൊല്ലി കോളനിയിൽ പൊലീസിെൻറ ശക്തമായ സാന്നിധ‍്യമുണ്ടായിരുന്നു. പുഞ്ചക്കൊല്ലി, അളക്കൽ കോളനികളിൽ സ്വതന്ത്ര്യദിനാഘോഷ പരിപാടിയും പൊലീസിെൻറ നേതൃത്വത്തിൽ നടന്നിരുന്നു. ആദിവാസികൾതന്നെയാണ് പൊലീസ് സാന്നിധ‍്യത്തിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story