Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 4:29 PM IST Updated On
date_range 17 Aug 2017 4:29 PM ISTവർഗീയതയുടെ ആപത്കരമായ തിരിച്ചുവരവിനെതിരെ ജാഗ്രത പുലർത്തണം ^മന്ത്രി ടി.പി
text_fieldsbookmark_border
വർഗീയതയുടെ ആപത്കരമായ തിരിച്ചുവരവിനെതിരെ ജാഗ്രത പുലർത്തണം -മന്ത്രി ടി.പി കോഴിക്കോട്: വർഗീയതയുടെ ആപത്കരമായ തിരിച്ചുവരവിനെതിരെ ജാഗ്രത പുലർത്തണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. വിക്രം മൈതാനിയിൽ ജില്ല ഭരണകൂടത്തിെൻറ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുത്തുള്ളവനും ദുർബലനും സമാനമായ അവസരവും സൗകര്യങ്ങളും ലഭ്യമാക്കുന്നതാവണം ജനാധിപത്യ സംവിധാനം. സസ്യാഹാരം കഴിക്കുന്നവനും അല്ലാത്തവനും ഒന്നിച്ചു കഴിയാനാവണം. ജനാധിപത്യത്തിെൻറ അന്തസ്സത്ത ഉൾക്കൊള്ളുന്നവർക്ക് അസഹിഷ്ണുതയെ അംഗീകരിക്കാനാവില്ല. സമാധാനവും സൗഹൃദവുമില്ലാതെ പുരോഗതിയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ആഘോഷത്തിന് കൊഴുപ്പേകി ബാൻഡ് മേളത്തിെൻറ അകമ്പടിയോടെ നടന്ന പരേഡിന് എസ്.ഐ കെ. വിശ്വനാഥൻ നേതൃത്വം നൽകി. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയർഫോഴ്സ്, എൻ.സി.സി, സ്കൗട്ട്, ഗൈഡ്സ്, സ്റ്റുഡൻറ് പൊലീസ്, ജൂനിയർ റെഡ്േക്രാസ് എന്നീ വിഭാഗങ്ങൾ പരേഡിൽ അണിനിരന്നു. വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവുമുണ്ടായി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ മന്ത്രി സമ്മാനിച്ചു. സ്വാതന്ത്ര്യ സമര സേനാനി കെ. ഉണ്ണീരി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. രാഘവൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, എം.എൽ.എമാരായ എ.കെ. ശശീന്ദ്രൻ, എ. പ്രദീപ്കുമാർ, പുരുഷൻ കടലുണ്ടി, ജില്ല കലക്ടർ യു.വി. ജോസ്, ജില്ല പൊലീസ് മേധാവി എസ്. കാളീരാജ് മഹേഷ് കുമാർ, ജില്ല പൊലീസ് സൂപ്രണ്ട് (റൂറൽ) എം.കെ. പുഷ്കരൻ, എ.ഡി.എം ടി. ജനിൽകുമാർ, ആർ.ഡി.ഒ ഷാമിൻ സെബാസ്റ്റ്യൻ, ഡെപ്യൂട്ടി പൊലീസ് കമീഷണർ മെറിൻ ജോസഫ്, അസി. കലക്ടർ സ്നേഹിൽ കുമാർ സിങ് തുടങ്ങിയവർ സംബന്ധിച്ചു. inner box മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം കോഴിക്കോട്: നാടിനോടും സമൂഹത്തോടും പരിസ്ഥിതിയോടും ഭൂമിയോടും നന്ദിയും കടപ്പാടും പ്രതിബദ്ധതയും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം. ജില്ലതല സ്വാതന്ത്ര്യ ദിനാഘോഷം നടന്ന വിക്രം മൈതാനിയാണ് പ്രഖ്യാപന വേദിയായത്. മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുകയെന്ന ഹരിത കേരള മിഷെൻറ കർമപദ്ധതിയുടെ ഭാഗമായാണ് മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡ് അടിസ്ഥാനത്തിലും വീടുകൾ സന്ദർശിച്ചും ബോധവത്കരണം നടക്കും. തദ്ദേശസ്ഥാപനങ്ങൾ മാലിന്യ സംസ്കരണ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. നവംബർ ഒന്നിന് പദ്ധതികളുടെ ഉദ്ഘാടനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story