Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 4:26 PM IST Updated On
date_range 17 Aug 2017 4:26 PM ISTഓണാഘോഷം സെപ്റ്റംബർ ഒന്നു മുതൽ അഞ്ചുവരെ
text_fieldsbookmark_border
കോഴിക്കോട്: ജില്ല ഭരണകൂടത്തിെൻറയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറയും സംയുക്താഭിമുഖ്യത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ ഒന്നു മുതൽ അഞ്ചുവരെ കോഴിക്കോട് വിവിധ വേദികളിലായി നടക്കും. സംഗീതോത്സവം, നൃത്തോത്സവം, സാഹിത്യോത്സവം, നാടകോത്സവം, നാടൻകലാമേള, കായികമേള, ചിത്രകല, വള്ളംകളി, പൂക്കളം തുടങ്ങിയ പരിപാടികളാണ് ഉൾക്കൊള്ളിച്ചത്. കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച്, സരോവരം പാർക്ക്, മാനാഞ്ചിറ, ടൗൺഹാൾ, തളിക്ഷേത്രം ഓപൺസ്റ്റേജ്, ആർട്ട് ഗാലറി, ഇൻഡോർ സ്റ്റേഡിയം, കുറ്റിച്ചിറ മിശ്കാൽ പള്ളി പരിസരം എന്നിവിടങ്ങളിൽ വേദിയൊരുങ്ങും. കലക്ടറേറ്റിൽ ചേർന്ന യോഗം പരിപാടികളുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. 'കോഴിക്കോടൻ കാമ്പസുകൾ' പദ്ധതിക്ക് തുടക്കമായി കോഴിക്കോട്: കോളജ് വിദ്യാർഥികൾക്ക് ജില്ലയിലെ വികസന പദ്ധതികളിലും പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടിയുള്ള പദ്ധതികളിലും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ജില്ല ഭരണകൂടം ആവിഷ്കരിച്ച കോഴിക്കോടൻ കാമ്പസ് പദ്ധതിക്ക് തുടക്കമായി. ദേവഗിരി കോളജിൽ നടന്ന ചടങ്ങിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. ജില്ല കലക്ടർ യു.വി. ജോസ് പദ്ധതി വിശദീകരിച്ചു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണം, പാലിയേറ്റിവ് പരിചരണം, കുടിവെള്ളത്തിെൻറ സംഭരണവും പ്രയോഗവും, മാലിന്യനിർമാർജനം എന്നിങ്ങനെ നാലു പ്രധാന മേഖലകളിലാണ് ഈ അധ്യയനവർഷത്തിൽ വിദ്യാർഥികളുടെ സഹകരണവും പങ്കാളിത്തവും തുടങ്ങുന്നത്. ഇറാം മോട്ടോഴ്സാണ് പദ്ധതിയുടെ നടത്തിപ്പിനായി ജില്ല ഭരണകൂടവുമായി സഹകരിക്കുന്നത്. 71 കോളജുകൾ പദ്ധതിയിൽ പങ്കാളികളാവുന്നുണ്ട്. 5000 ത്തിലധികം വിദ്യാർഥികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. ഓരോ കോളജിൽനിന്നും നാലു വിദ്യാർഥികൾ അടങ്ങുന്ന 280 കുട്ടികളുടെ ഏകോപന സമിതിക്കാണ് പദ്ധതിയുടെ ജില്ലതലത്തിലുള്ള മേൽനോട്ട ചുമതല. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗോപിനാഥ് മുതുകാടിെൻറ മാജിക് ഷോയും വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story