Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിൽവർ ഹിൽസ്​ ട്രോഫി:...

സിൽവർ ഹിൽസ്​ ട്രോഫി: സിൽവർ ഹിൽസും കേന്ദ്രീയ വിദ്യാലയവും ജേതാക്കൾ

text_fields
bookmark_border
കോഴിക്കോട്: 11ാമത് സിൽവർ ഹിൽസ് േട്രാഫി ഇൻറർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമ​െൻറിൽ അണ്ടർ-19 ആൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോടും പെൺകുട്ടികളിൽ ലിറ്റിൽ ഫ്ലവർ കൊരട്ടിയും ജേതാക്കളായി. മിനി ബോയ്സ് വിഭാഗത്തിൽ രാജഗിരി എച്ച്.എസ്.എസ് കളമശ്ശേരിയും അണ്ടർ-17 പെൺകുട്ടികളുടെ വിഭാഗത്തിൽ കേന്ദ്രീയ വിദ്യാലയ നമ്പർ വൺ കോഴിക്കോടും ജേതാക്കളായി. സിനിമോൾ പൗലോസ് േട്രാഫികൾ വിതരണം ചെയ്തു. സി.എം.ഐ സ​െൻറ് തോമസ് േപ്രാവിൻസ് െപ്രാവിൻഷ്യൽ ഫാ. തോമസ് തെക്കേൽ, സ്കൂൾ പ്രിൻസിപ്പൽ ഡോ. ഫാ. ബിജു ജോൺ വെള്ളക്കട, ഫാ. ജോൺ മണ്ണാറത്തറ, ഫാ. രജീഷ് പുതിയാപറമ്പിൽ, ഫാ. ജോസഫ് ഓലിയക്കാട്ടിൽ, ഫാ. പോൾ കുരീക്കാട്ടിൽ, ഫാ. സെബാസ്റ്റ്യൻ അടിച്ചിലത്ത്, ടൂർണമ​െൻറ് ഓർഗനൈസിങ് സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു. സ്കൂൾ കായികാധ്യാപകൻ പി. ശ്രീജിത നന്ദി പറഞ്ഞു. ടൂർണമ​െൻറിലെ മികച്ച താരങ്ങളായി റോഹിത് തങ്കച്ചൻ (സിൽവർ ഹിൽസ്), അപർണ സദാശിവൻ (ലിറ്റിൽ ഫ്ലവർ), അമൽ ലൂയിസ് (രാജഗിരി) എന്നിവരെ തിരഞ്ഞെടുത്തു. ഭാവി വാഗ്ദാനങ്ങളായി ജെഫ്രി ജോൺസൺ (സിൽവർ ഹിൽസ്), അനഘ ടി. ജഗദീശൻ (സ​െൻറ് മൈക്കിൾസ്), ക്രിസ്റ്റോ സാബു (ലിറ്റിൽ ഫ്ലവർ) എന്നിവരെ തിരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story