Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 1:53 PM IST Updated On
date_range 17 Aug 2017 1:53 PM ISTസ്വാതന്ത്ര്യ ദിനത്തിൽ ഡി.വൈ.എഫ്.ഐ യുവജന പ്രതിരോധം സംഘടിപ്പിച്ചു.
text_fieldsbookmark_border
താമരശ്ശേരി: 'നവ ലിബറൽ നയങ്ങൾ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാകുക' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ഈങ്ങാപ്പുഴയിൽ യുവജന പ്രതിരോധം സംഘടിപ്പിച്ചു. മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി. ലിജു അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ.പി. ഭാസ്കരൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ടി. മെഹറൂഫ്, പുതുപ്പാടി സഹകരണ ബാങ്ക് പ്രസിഡൻറ് വേലായുധൻ, സന്ദീപ് മാടത്തിൽ, ഇ.പി. സജികുമാർ, ബിജു പന്നൂർ, കെ.എ. സാലിഹ്, കെ.എസ്. ഷൈജു എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എം.ഇ. ജലീൽ സ്വാഗതം പറഞ്ഞു. വീടിെൻറ താക്കോൽ ദാനം താമരേശ്ശരി: ഗ്രീൻവോയ്സ് യു.എ.ഇ ചാപ്റ്ററും അബൂദബി-കൊടുവള്ളി മണ്ഡലം കെ.എം.സി.സിയും സംയുക്തമായി ചമലിൽ ബൈത്തുർറഹ്മ പദ്ധതിപ്രകാരം നിർമിച്ച വീടിെൻറ താക്കോൽദാനം കെ.എം. ഷാജി എം.എൽ.എ നിർവഹിച്ചു. എം.പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സി. മോയിൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. വി.എം. ഉമ്മർ, എം.എ. റസാഖ്, ഇബ്രാഹീം എളേറ്റിൽ, നജീബ് കാന്തപുരം, സൈനുൽ ആബിദീൻ തങ്ങൾ, സി.എച്ച്. ജാഫർ തങ്ങൾ നാദാപുരം, ടി. മൊയ്തീൻകോയ, താര അബ്ദുറഹിമാൻ ഹാജി എന്നിവർ സംസാരിച്ചു. സി.കെ. അലി സ്വാഗതവും കെ.പി. അബ്്ദുൽ നാസർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story