Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വകാര്യ കമ്പനിയുടെ...

സ്വകാര്യ കമ്പനിയുടെ ടവർ നിർമാണം നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
പേരാമ്പ്ര: ആവളയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുകളിൽ റിലയൻസി​െൻറ ടവർ നിർമാണം നാട്ടുകാർ തടഞ്ഞു. മാസങ്ങൾക്കു മുേമ്പ ഇതുമായുള്ള എല്ലാ നീക്കങ്ങളിലും സമീപവാസികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതൊന്നും വകവെക്കാതെ കഴിഞ്ഞ ദിവസം പൊലീസ് സംരക്ഷണത്തോടുകൂടി നിർമാണ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. സാധാരണ കടമുറിക്കായി നിർമിച്ച കെട്ടിടത്തി​െൻറ ഒന്നാംനില സഹകരണ ബാങ്കിന് വേണ്ടി കൊടുത്തിരിക്കുകയായിരുന്നു. അതി​െൻറ മുകളിൽനിന്ന് കോണി നിർമിച്ച് അവിടെ ടവർ നിർമിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. ഈ ടവർ താങ്ങാനുള്ള ഉറപ്പ് കെട്ടിടത്തിനില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ടവർ സമീപത്തെ വീടുകൾക്കു പോലും ഭീഷണിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story