Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വാതന്ത്ര്യദിനത്തിൽ...

സ്വാതന്ത്ര്യദിനത്തിൽ ബർസാത്ത് ബസിെൻ്റ കാരുണ്യ യാത്ര

text_fields
bookmark_border
സ്വാതന്ത്ര്യദിനത്തിൽ ബർസാത്ത് ബസി​െൻറ കാരുണ്യയാത്ര നരിക്കുനി: സ്വാതന്ത്ര്യദിനത്തിൽ സി.എം.എസ് -ഇംറ ഗ്രൂപ്പി​െൻറ നേതൃത്വത്തിൽ ബർസാത്ത് ബസ് കാരുണ്യയാത്ര നടത്തുന്നു. കഴിഞ്ഞ രണ്ടു വർഷത്തെയും സ്വാതന്ത്ര്യദിനത്തിൽ കാരുണ്യയാത്ര നടത്തിയിരുന്നു. ഇതിൽനിന്ന് ലഭിച്ച വരുമാനം എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥിനിയുടെ ചികിത്സക്കാണ് ഉപയോഗിച്ചത്. വികലാംഗരായ അഞ്ചു മക്കളുള്ള നിർധനനായ ഒരു പിതാവി​െൻറ ചികിത്സ ചെലവിലേക്കാണ് ഈ പ്രാവശ്യത്തെ കാരുണ്യയാത്ര. നരിക്കുനി-മെഡിക്കൽ കോളജ് റൂട്ടിലോടുന്ന ഈ ബസിൽ ജീവനക്കാരും ഇന്ന് സൗജന്യമായാണ് ജോലിയെടുക്കുന്നത്. പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന സഹകരണവും യാത്രക്കാരിൽനിന്ന് ലഭിക്കുന്ന സഹായവും ചികിത്സ ചെലവിലേക്ക് മുതൽക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് കാരുണ്യയാത്ര.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story