Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 3:17 PM IST Updated On
date_range 14 Aug 2017 3:17 PM ISTനഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ്
text_fieldsbookmark_border
കോഴിക്കോട്: ഹിന്ദിയും ബംഗാളിയും മുഖരിതമായ കോഴിക്കോട് ടൗൺഹാളിെൻറ മതിലുകളിൽ നിറയെ ഇതര ഭാഷ പോസ്റ്ററുകൾ. നഗരസഭ ഇതര സംസ്ഥാന തൊഴിലാളികൾക്കായി സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പിലാണ് മറു നാട്ടുകാർ ഒഴുകിയത്. കോളറ, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് നഗരസഭ ഗവ. നഴ്സിങ് കോളജ് സഹായത്തോടെ ആരോഗ്യ ക്യാമ്പും ബോധവത്കരണ പോസ്റ്റർ പ്രദർശനവും നടത്തിയത്. മൊത്തം ഏഴര ലക്ഷം രൂപ ചെലവിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യത്തിനായി ക്യാമ്പുകളും തുടർപ്രവർത്തനങ്ങളും നടത്താനാണ് നഗരസഭയുടെ തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികൾക്ക് മുഴുവൻ ഹെൽത്ത് കാർഡ് നൽകുമെന്ന് പരിപാടി ഉദ്ഘാടനംചെയ്ത നഗരസഭ വികസന സ്ഥിരം സമിതി ചെയർമാൻ പി.സി. രാജൻ പറഞ്ഞു. ഭക്ഷ്യമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഹോട്ടൽ ആൻറ് റസ്റ്റാറൻറ് അസോസിയേഷൻ സഹായേത്താടെ കാർഡ് നൽകാനാണ് ശ്രമം. ഇത് രണ്ടു കൊല്ലത്തിനകം പൂർത്തിയാക്കും. തൊഴിലാളികളുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പൂർണ വിവരങ്ങളടങ്ങുന്ന കാർഡുള്ളവർക്ക് സർക്കാർ ആശുപത്രികളിൽ മുൻഗണന കിട്ടും. അഞ്ച് ആരോഗ്യ ക്യാമ്പുകൾ കൂടി സംഘടിപ്പിക്കും. കെട്ടിട ഉടമകൾ തൊഴിലാളികൾക്ക് അടിസ്ഥാന ജീവിത സൗകര്യങ്ങളെങ്കിലും ഉറപ്പാക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. രക്തം, ഇ.സി.ജി എന്നിവയടക്കം പരിശോധിച്ച ക്യാമ്പിൽ ജനറൽ മെഡിസിൻ, ഇ.എൻ.ടി, കണ്ണ്, ത്വക്, ഡെൻറൽ, വാർധക്യ രോഗം എന്നിവക്കായി പ്രത്യേക കൗണ്ടറുകളും പ്രവർത്തിച്ചു. വൈകുന്നേരം വരെ നീണ്ട ക്യാമ്പിൽ ആവശ്യക്കാർക്ക് സൗജന്യ മരുന്നുകളും നൽകി. 650 പേർ പെങ്കടുത്തു. മലേറിയ പരിശോധനക്കായി 275 പേരിൽനിന്ന് സാമ്പിളെടുത്തു. 50 പേരുടെ എച്ച്.െഎ.വി പരിശോധന നടത്തിയതിൽ ആർക്കും രോഗാവസ്ഥയില്ലെന്ന് കണ്ടെത്തി. ഹെൽത്ത് കാർഡുകൾക്ക് ആറു മാസത്തെ കാലാവധിയുണ്ടാവും. ഗവ. നഴ്സിങ് കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. എസ്. സൽമ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ അനിത രാജൻ, നികുതികാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ആശ ശശാങ്കൻ, സി. വിലാസിനി, അഡീ. ഡി.എം.ഒ രവികുമാർ എന്നിവർ സംസാരിച്ചു. കൗൺസിലർ കറ്റടത്ത് ഹാജറ സ്വാഗതവും നഗരസഭ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story