Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷേത്രഭണ്ഡാരം...

ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, വീട്ടിൽ കവർച്ചശ്രമം

text_fields
bookmark_border
ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, വീട്ടിൽ കവർച്ചശ്രമം പേരാമ്പ്ര: പൈതോത്ത് ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ കതക് കുത്തിത്തുറന്ന് കവർച്ചശ്രമം നടത്തുകയും ചെയ്തു. പൈതോത്ത് താനിക്കണ്ടി റോഡിൽ കേളൻമുക്കിൽ സ്ഥാപിച്ച പുറയൻകോട് മഹാശിവക്ഷേത്രത്തി​െൻറ ഭണ്ഡാരം കുത്തിത്തുറന്നാണ് പണം കവർന്നത്. ഇതിനു സമീപമുള്ള നസ്റിൽ ഹൗസിൽ യൂസഫി​െൻറ വീട്ടിൽ മോഷണശ്രമം നടന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. വീടി​െൻറ മുൻവശത്തെ വാതിൽ പൂട്ട് കുത്തിത്തുറക്കാൻ ശ്രമം നടന്നു. താഴ് അടിച്ചുപൊട്ടിച്ച നിലയിലും പിറകുവശത്തെ ഗ്രിൽസ് തുറന്ന നിലയിലുമായിരുന്നു. മോഷ്ടാക്കൾക്ക് വീടിനകത്തു കടക്കാൻ കഴിഞ്ഞിട്ടില്ല. വീട്ടിലുണ്ടായിരുന്നവർ ബന്ധുവീട്ടിൽ വിവാഹത്തിന് പോയതായിരുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. photo:KPBA 6. മോഷണം നടന്ന ക്ഷേത്രഭണ്ഡാരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story