Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 4:03 PM IST Updated On
date_range 13 Aug 2017 4:03 PM ISTഅമ്പലവയലിനെ ചക്കയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കും ^മന്ത്രി വി.എസ്. സുനിൽകുമാർ
text_fieldsbookmark_border
അമ്പലവയലിനെ ചക്കയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കും -മന്ത്രി വി.എസ്. സുനിൽകുമാർ page 13 local page package lead * ചെറുകിട സംരംഭങ്ങൾ ശക്തിപ്പെടുത്തും * വയനാടിെൻറ തനതായ നെല്ലിനങ്ങളുടെ കൃഷി വ്യാപിപ്പിക്കും അമ്പലവയൽ: കേരള കാർഷിക സർവകലാശാലക്ക് കീഴിലുള്ള അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തെ ചക്കയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ഇതിനായി കേന്ദ്ര സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ചക്ക മഹോത്സവത്തിെൻറ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട സംരംഭങ്ങൾക്ക് ആവശ്യമായ സാങ്കേതികവിദ്യ, പരിശീലനം, സബ്സിഡി തുടങ്ങിയവ നൽകി അവയെ ശക്തിപ്പെടുത്തും. തൃശൂർ മാളയിൽ മുൻ സർക്കാറിെൻറ കാലത്ത് ആരംഭിച്ച ചക്ക സംസ്കരണ ഫാക്ടറി പ്രവർത്തനസജ്ജമാക്കി. എല്ലാ ജില്ലകളിലും വി.എഫ്.പി.സി.കെയുടെ നേതൃത്വത്തിൽ ചക്ക സംഭരിച്ച് സംസ്കരിക്കുന്നതിനും ഗുണനിലവാരമുള്ള മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനും ശ്രമങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ഹരിതകേരള മിഷെൻറ ഭാഗമായി രണ്ടു കോടി വൃക്ഷത്തൈകൾ നടുേമ്പാൾ കൂടുതലും പ്ലാവുപോലുള്ള ഫലവൃക്ഷത്തൈകൾ നടും. കാർഷിക സർവകലാശാലയുടെ പഠനമനുസരിച്ച് 30 കോടി ചക്ക കേരളത്തിലുണ്ട്. അവയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ചാൽ 15,000 കോടി രൂപയുടെ വരുമാനം ഉണ്ടാകും. എന്നാൽ, ഇപ്പോൾ 10 ശതമാനം പോലും നടപ്പാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാടിനെ പ്രത്യേക കാർഷിക മേഖലയാക്കി മാറ്റിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി വയനാടിെൻറ തനതായ നെല്ലിനങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. 3000 ഹെക്ടർ സ്ഥലത്ത് ജീരകശാല, ഗന്ധകശാല തുടങ്ങിയവ ഈ വർഷം കൃഷിചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക ഉൽപാദന കമീഷണർ ടിക്കാറാം മീണ മുഖ്യപ്രഭാഷണം നടത്തി. കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കാർഷിക വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ, ഡോ. മുഹമ്മദ് ദേശ ഹസീം, ഡോ. ശിശിർ മിത്ര, ജനപ്രതിനിധികളായ ലത ശശി, സീത വിജയൻ, സി.കെ. സഹദേവൻ, വി.ആർ. പ്രവീജ്, കറപ്പൻ, ബീന വിജയൻ, കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. പി. ഇന്ദിരാദേവി, വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ജിജു ജി. അലക്സ് എന്നിവർ സംസാരിച്ചു. ഡോ. പി. രാജേന്ദ്രൻ സ്വാഗതവും ഡോ. എൻ.ഇ. സഫിയ നന്ദിയും പറഞ്ഞു. ആഗസ്റ്റ് ഒമ്പതിനാരംഭിച്ച അന്താരാഷ്ട്ര ചക്ക മഹോത്സവം 14ന് സമാപിക്കും. SATWDL20 ചക്ക മഹോത്സവം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു രുചിപ്പെരുമയോടെ 'ചക്കസദ്യ' അമ്പലവയൽ: ചോറ് ഒഴികെ മറ്റു വിഭവങ്ങളെല്ലാം ചക്കമയം. സാമ്പാർ, അവിയൽ, കൂട്ടുകറി, പച്ചടി, ഓലൻ, കാളൻ, അച്ചാർ, പായസം, പപ്പടം, ചമ്മന്തി, എരിശ്ശേരി, മസാലക്കറി തുടങ്ങിയ വിഭവങ്ങളെല്ലാം ചക്കയുടെ ഭാഗങ്ങൾ ഉപയോഗിച്ച് ഒരുക്കിയത്. കാർഷിക ഗവേഷണ കേന്ദ്രത്തിെല ചക്ക മഹോത്സവത്തിലാണ് വേറിട്ട 'ചക്കസദ്യ' ഒരുക്കിയത്. ചക്ക പരിശീലനത്തിലൂടെ ശ്രദ്ധ നേടിയ പത്മിനി ശിവദാസിെൻറ നേതൃത്വത്തിലാണ് ചക്കസദ്യ ഒരുക്കിയത്. ചക്കസദ്യയുടെ അണിയറ വട്ടങ്ങളിൽ പ്രത്യേക പരിശീലനം സിദ്ധിച്ച 25ഓളം പേരാണ് ഉണ്ടായിരുന്നത്. ചക്കസദ്യക്കുള്ള ചക്കകളെല്ലാം കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാമിൽ വിളഞ്ഞവയാണ്. ചക്ക മഹോത്സവത്തിെൻറ ഭാഗമായി നടത്തിയ പാചകമത്സരവും ചക്ക വിഭവങ്ങൾകൊണ്ട് ശ്രദ്ധനേടി. അവിയൽ, കേക്ക്, ചവിണി ഉപ്പേരി, ചക്ക ഇഞ്ചിപ്പുളി, ചവിണി ജാം, മസാലച്ചക്ക തുടങ്ങിയ ചക്കയുടെ നിരവധി വിഭവങ്ങളാണ് മൂന്നു മണിക്കൂറിനുള്ളിൽ മത്സരാർഥികൾ മേശമേൽ നിരത്തിയത്. കാർഷിക ഗവേഷണ കേന്ദ്രം ഭക്ഷ്യ സംസ്കരണത്തിെൻറ മാതൃക അമ്പലവയൽ: കാർഷിക വിളകളിൽനിന്നുള്ള മൂല്യവർധന ഉൽപന്നങ്ങളുടെ നിർമാണത്തിൽ മാതൃകയായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഭക്ഷ്യ സംസ്കരണ സംഘം. ഗവേഷണ കേന്ദ്രത്തിെൻറ 250 ഏക്കർ സ്ഥലത്ത് ജൈവരീതിയിൽ കൃഷിചെയ്ത് ഉൽപാദിപ്പിച്ച കാർഷിക വിളകളാണ് സംസ്കരണത്തിലൂടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളായി വിപണിയിൽ എത്തുന്നത്. ഫാഷൻ ഫ്രൂട്ട്, റംബൂട്ടാൻ, ബട്ടർഫ്രൂട്ട്, വിവിധയിനം മാങ്ങകൾ തുടങ്ങിയ ഫലവർഗങ്ങളിൽനിന്നും കുരുമുളക്, മഞ്ഞൾ, ഇഞ്ചി, മുളക്, ഗ്രാമ്പു, കറുവപ്പട്ട തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളിൽനിന്നും ജ്യൂസ്, ജെല്ലി, അച്ചാറുകൾ, ഹൽവ, മിഠായികൾ തുടങ്ങി വിവിധ ഉൽപന്നങ്ങൾ ഇവിടെ നിർമിക്കുന്നു. ഉൽപാദിപ്പിക്കുന്ന വിളകളുടെ 85 ശതമാനവും ഇങ്ങനെ ഉപയോഗിക്കപ്പെടുന്നു. പഴങ്ങളുടെ അവശിഷ്ട ഭാഗങ്ങൾ യന്ത്രവത്കൃത സംസ്കരണത്തിലൂടെ ജൈവവളമായും ഉപയോഗിക്കുന്നുണ്ട്. കൃത്രിമ നിറങ്ങളോ രാസപദാർഥങ്ങളോ ചേർക്കാതെ ഉൽപന്നങ്ങൾ നിർമിക്കുന്നതിനാൽ വിപണിയിൽ മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് ഫുഡ് ടെക്നോളജിസ്റ്റ് പ്രിയ മറിയം ജോർജ്, കാർഷിക വികസന കേന്ദ്രം േപ്രാഗ്രാം കോഒാഡിനേറ്റർ ഡോ. എൻ.ഇ. സഫിയ എന്നിവർ പറഞ്ഞു. SATWDL17 ചക്ക മഹോത്സവത്തിലെ പാചക പരിശീലന പരിപാടിയിൽനിന്ന് SATWDL18 ചക്കസദ്യ കഴിക്കാനെത്തിയവരുടെ നീണ്ട നിര SATWDL19 പാചക മത്സരത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story