Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:59 PM IST Updated On
date_range 13 Aug 2017 3:59 PM ISTമുസ്ലിംലീഗ് സമരസംഗമം
text_fieldsbookmark_border
നാദാപുരം: പാചകവാതക സബ്സിഡി നിർത്തലാക്കൽ, ന്യൂനപക്ഷ-ദലിത് വേട്ട തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെയും പാവപ്പെട്ടവർക്ക് വീട് നൽകുന്ന ലൈഫ് പദ്ധതി, അക്രമരാഷ്ട്രീയം, നിത്യോപയോഗസാധനങ്ങളുടെ വിലവർധന തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ തുടരുന്ന നിസ്സംഗതക്കെതിരെയും നാദാപുരം മണ്ഡലം മുസ്ലിംലീഗ് നടത്തിയ സംഗമം ജില്ല മുസ്ലിംലീഗ് വൈസ് പ്രസിഡൻറ് പി. ശാദുലി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. സി.വി.എം. വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് പുന്നക്കൽ, മുഹമ്മദ് ബംഗ്ലത്ത്, എം.പി. ജാഫർ, കെ.എം. സമീർ, സി.കെ. നാസർ, നസീർ വളയം, ടി.കെ. അഹമ്മദ്, തെങ്ങലക്കണ്ടി അബ്ദുല്ല, കെ.പി. അമ്മദ്, കെ.പി.സി. തങ്ങൾ, ടി.കെ. ഖാലിദ്, വി.കെ. മൂസ, വി.വി.കെ. ജാതിയേരി, എം.പി. സൂപ്പി എന്നിവർ സംസാരിച്ചു. എൻ.കെ. മൂസ സ്വാഗതവും മണ്ടോടി ബഷീർ നന്ദിയും പറഞ്ഞു. പുസ്തക പ്രകാശനവും മാനവമൈത്രി സംഗമവും ഇന്ന് നാദാപുരം: ശിശുരോഗ വിദഗ്ധൻ ഡോ. കെ.എൻ. രാജീവൻ പുറമേരിയുടെ 'വ്യായാമം ഒരു പ്രതിരോധ മരുന്ന്' എന്ന പുസ്തകത്തിെൻറ പ്രകാശനവും മാനവമൈത്രി സമ്മേളനവും ഞായറാഴ്ച വൈകീട്ട് മൂന്നിന് കല്ലാച്ചിയിലെ നാദാപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ശ്രീധരൻ മേപ്പയിൽ പുസ്തക പ്രകാശനം നടത്തും. ഡോ. ഭരതൻ പുസ്തകം ഏറ്റുവാങ്ങും. ചെത്തിൽ മൊയ്തുവും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story