Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:59 PM IST Updated On
date_range 13 Aug 2017 3:59 PM ISTതിരുവള്ളൂർ പറയുന്നു; ഈ നാടിന് വേണം സമാധാനം
text_fieldsbookmark_border
- സ്ഥിരം അക്രമസംഭവങ്ങളിൽെപടുന്ന 40 പേർക്കെതിരെ നല്ലനടപ്പിന് കേസെടുത്തിരിക്കുകയാണ് പൊലീസ് വടകര: തിരുവള്ളൂർ മേഖലയിൽ 'ഇന്നെവിടെയാണ് തീവെപ്പ് നടന്നതെന്ന്' ചോദിച്ച് ഉണരുന്ന അവസ്ഥയാെണന്ന് നാട്ടുകാർ പറയുന്നു. അടുത്തകാലത്തായി സി.പി.എം--മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുള്ള അസ്വാരസ്യമാണ് ഓഫിസും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നതിലേക്കും സംഘർഷത്തിലേക്കും നയിച്ചത്. തുടർച്ചയായുണ്ടാവുന്ന അക്രമങ്ങൾ നാടിെൻറ സ്വൈരജീവിതം താറുമാറാക്കിയിരിക്കുകയാണ്. പൊലീസ് പക്ഷപാതപരമായി പെറുമാറുന്നുവെന്ന ആരോപണമാണ് സി.പി.എമ്മും മുസ്ലിം ലീഗും ഉന്നയിക്കുന്നത്. മേഖലയിലെ തർക്കങ്ങൾ പരിഹരിക്കാൻ ഇതിനകം നിരവധിതവണ സർവകക്ഷിയോഗം നടത്തി. എന്നാൽ, നേതൃത്വത്തിെൻറ സമാധാനശ്രമത്തിന് വെല്ലുവിളിയാവുന്നത് പ്രവർത്തകരുടെ വൈകാരിക ഇടപെടലുകളാണെന്നാണ് വിമർശനം. കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് ബോംബ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ അക്രമത്തിന് ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇത്തരം തുടർഅക്രമങ്ങൾ കണക്കിലെടുത്താണ് വടകരമേഖലയിൽ പൊലീസ് 40 പേർക്കെതിരെ നല്ലനടപ്പിന് കേസെടുത്തത്. സ്ഥിരം അക്രമസംഭവങ്ങളുടെ ഭാഗമായിമാറുന്നവരെ നിയന്ത്രിക്കുന്നതിനാണ് ഈ രീതി അവലംബിച്ചത്. ആർ.ഡി.ഒകോടതി മുമ്പാകെ ഹാജരായി ബോണ്ട് നൽകി ജാമ്യത്തിൽ ഇറങ്ങണമെന്നാണ് ഈ കേസിെൻറ രീതി. ഇതിനുപുറമെ, പല കേസുകളിലും ഉൾപ്പെട്ട് വിദേശത്തേക്ക് കടന്ന 60 വാറൻറ് പ്രതികൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. വടകര, തിരുവള്ളൂർ, തോടന്നൂർ, ആയഞ്ചരേി മേഖലയിലുള്ളവരാണ് ഇവർ. ഇവരെ നാട്ടിലെത്തിയ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. എന്നാൽ, ഫലപ്രദമായി ഇടപെടുമ്പോൾ രാഷ്ട്രീയസമ്മർദവുമായി രംഗത്തെത്തുന്ന നേതാക്കളാണ് സമാധാനത്തിന് തടസ്സമാവുന്നതെന്നാണ് പൊതുവായുള്ള വിമർശനം. തിരുവള്ളൂർ മേഖലയിലെ പൊലീസ് നിലപാടിനെതിരെ ശനിയാഴ്ച മുസ്ലിം ലീഗ് നേതൃത്വത്തിൽ വടകര പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. ഇതേസമയം സി.പി.എമ്മിെൻറ നേതൃത്വത്തിൽ പൊലീസിനെതിരെ പോസ്റ്ററുകളും മറ്റും വ്യാപകമായി പതിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story