Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊതുമരാമത്ത്...

പൊതുമരാമത്ത് വകുപ്പി‍െൻറ അനാസ്ഥ: അപകടം കാത്തുവെച്ച് റോഡിലെ കിടങ്ങ്

text_fields
bookmark_border
ഉള്ള്യേരി: സംസ്ഥാന പാതയില്‍ ആനവാതുക്കല്‍ അങ്ങാടിക്ക് സമീപം കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ കീറിയ ഭാഗം ടാര്‍ ചെയ്യാത്തത് വാഹനയാത്രകാര്‍ക്ക് ഭീഷണിയാവുന്നു. നാലു ദിവസം മുമ്പാണ് റോഡിനു കുറുകെ കീറിയത്. 17ാം വാര്‍ഡിലെ എരവട്ടുകണ്ടി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇതുവഴിയാണ് സ്ഥാപിച്ചത്. എന്നാല്‍, ഈ ഭാഗം പൂര്‍വസ്ഥിതിയിലാക്കാത്തതാണ് ദുരിതമാകുന്നത്. പഞ്ചായത്ത് പി.ഡബ്ല്യു.ഡിക്ക് 29,000 രൂപ കെട്ടിവെച്ചാണ് റോഡ്‌ കീറിയത്. കരാറുകാരന്‍ താല്‍ക്കാലികമായി കോൺക്രീറ്റ് ചെയ്തെങ്കിലും പിറ്റേദിവസംതന്നെ പൂർണമായും ഇളകിപ്പോയിരുന്നു. നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ ഭാഗം കുത്തനെയുള്ള ഇറക്കംകൂടിയാണ്. വേഗതയില്‍ വരുന്ന ഇരുചക്ര വാഹനങ്ങളും മറ്റും കുഴിയില്‍ ചാടുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. പ്രദേശവാസികള്‍ താല്‍ക്കാലികമായി ഈ ഭാഗം മണ്ണിട്ട്‌ നികത്തിയെങ്കിലും പരിഹാരം ആയിട്ടില്ല. പ്രതിഷേധ സൂചകമായി സമീപത്തെ െറസി. അസോസിയേഷന്‍ സ്ഥലത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story