Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:47 PM IST Updated On
date_range 13 Aug 2017 3:47 PM ISTഅസൻേകായ മുല്ല പാർക്ക് ഒഴിയാനാവശ്യപ്പെട്ട് സിയസ്കോക്ക് നഗരസഭ നോട്ടീസ്
text_fieldsbookmark_border
അസൻേകായ മുല്ല പാർക്ക് ഒഴിയാനാവശ്യപ്പെട്ട് സിയസ്കോക്ക് നഗരസഭ നോട്ടീസ് ഒരു മാസത്തിനകം ഒഴിയാനാണ് നിർദേശം കോഴിക്കോട്: കുറ്റിച്ചിറയിലെ അസൻകോയ മുല്ല പാർക്കിൽനിന്ന് ഒഴിയണം എന്നാവശ്യപ്പെട്ട് നഗരസഭ സിയസ്കോക്ക് നോട്ടീസ് നൽകി. 30 ദിവസത്തിനകം പാർക്ക് ഒഴിഞ്ഞുകൊടുക്കണമെന്നും സിയസ്കോ ആസ്ഥാനം സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളും മറ്റും ഒഴിപ്പിക്കുന്നതിലുള്ള നഷ്ടം കണക്കാക്കി സംഘടനക്ക് നൽകുമെന്നും കാണിച്ചുള്ള നോട്ടീസാണ് കഴിഞ്ഞദിവസം നഗരസഭ സിയസ്കോ നേതൃത്വത്തിന് കൈമാറിയത്. നോട്ടീസിന് ഉചിതമായ മറുപടി നൽകുമെന്നും ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും സിയസ്കോ പ്രസിഡൻറ് പി.ടി. മുഹമ്മദാലി പറഞ്ഞു. കുറ്റിച്ചിറ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റിസൺസ് ഇൻറലക്ച്വൽ എജുക്കേഷനൽ സോഷ്യൽ ആൻഡ് കൾചറൽ ഒാർഗനൈസേഷെൻറ (സിയസ്കോ) ആസ്ഥാന കെട്ടിടം സ്ഥിതിചെയ്യുന്ന പാർക്ക് ഒഴിപ്പിെച്ചടുക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിെൻറ തുടർ നടപടിയായാണ് നോട്ടീസ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള പാർക്കിൽ വയോജന ക്ലബും ഉദ്യാനവും തുടങ്ങാനാണ് തീരുമാനമെന്നും നോട്ടീസിലുണ്ട്. 77 കൊല്ലം മുമ്പ് വിടപറഞ്ഞ മലബാറിെൻറ സ്വാതന്ത്ര്യ സമര സേനാനി ടി. അസൻകോയ മുല്ലയുടെ പേരിൽ കുറ്റിച്ചിറയിലുള്ള സ്മാരകത്തിൽ ക്ലബും ഉദ്യാനവും ആരംഭിക്കാൻ നേരത്തേ കോർപറേഷൻ തീരുമാനിച്ചിരുന്നു. പാർക്ക് ഏറ്റെടുക്കാനുള്ള കോർപേറഷൻ ധനകാര്യ സ്ഥിരംസമിതിയുടെ തീരുമാനം നഗരസഭ കൗൺസിൽ അംഗീകരിച്ചതോടെയാണിത്. മുല്ലയുടെ പ്രവർത്തന മണ്ഡലങ്ങളിലൊന്നായ കുറ്റിച്ചിറയിൽ ചിറയോട് ചേർന്നുള്ള പാർക്ക് കോർപറേഷൻ നടത്തിപ്പിന് കൊടുത്തവർ വേണ്ടവിധം പരിചരിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അസൻകോയ മുല്ലയുടെ പേരമകൻ എ.പി. അസ്സൻകോയ സെക്രട്ടറിയായ അനുസ്മരണ സമിതി, കോർപറേഷന് നൽകിയ പരാതിയിൽ നഗരസഭ റവന്യൂ ഇൻസ്പെക്ടർ പാർക്ക് പരിശോധിച്ച് നേരത്തേ റിപ്പോർട്ട് നൽകിയിയിരുന്നു. പാർക്ക് മതിയായ രീതിയിൽ പരിപാലിക്കുന്നില്ലെന്നായിരുന്നു റിപ്പോർട്ട്്. സിയസ്കോ ഇക്കാര്യത്തിൽ കോർപറേഷന് വിശദീകരണവും നൽകിയിരുന്നു. 1977ലാണ് കരാർ പ്രകാരം പാർക്ക് സംഘടനക്ക് നടത്തിപ്പിന് കൊടുത്തത്. കോർപറേഷനുമായുള്ള കരാറിന് വിരുദ്ധമായാണ് പാർക്കിൽ പണിത നാലു നില കെട്ടിടം ഉപയോഗിക്കുന്നതെന്നും പാർക്കിെൻറ പേര് കാണിക്കുന്ന ബോർഡ് കവാടത്തിൽ സ്ഥാപിച്ചിട്ടില്ലെന്നും റവന്യൂ ഇൻസ്െപക്ടറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. സിയസ്കോ കെട്ടിടം ഒഴിപ്പിക്കാനുള്ള നടപടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സാമൂതിരി രാജാവും കോഴിക്കോട് ഖാദിമാരും ചരിത്രകാരൻ എം.ജി.എസ് നാരായണനും ഉൾപ്പെടെ മേയർക്ക് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story